watching through

Saturday, July 20, 2013

തമിഴ് മക്കൾ : ജാതി രാഷ്ട്രീയ ഇരകൾ ....



ജാതി രാഷ്ട്രീയത്തിന് പേര് കേട്ട തമിഴകം  വീണ്ടും വീണ്ടും പുകഞ്ഞു കത്തിക്കൊണ്ടിരിക്കയാണ് .നേതാക്കൾ ക്ക് വേണ്ടി തല്ലാനും കൊല്ലാനും ചാ കാനും തയ്യാറാകുന്ന താഴെത്തട്ടിലെ പ്രവര്ത്തകരുടെ റ്റവും പുതിയ ഇരകളാണ് ഇളവരശനും ദിവ്യയും . തമിൾ നാട്ടിലെ  ധർമ്മപുരി,ജാതി രാഷ്ട്രീയ നിഖണ്ടുവിൽ പുതിയ അധ്യായം എഴുതിച്ചേർത്തു . കലാപത്തിന്റെ ബാക്കി പത്രം പിതാവിനെയും ഭർത്താ വിനെയും നഷ്ടപ്പെട്ട ദിവ്യയുടെ തീരാ ദുഖമാണ്.ജീവിതത്തിലേക്കുള്ള ദിവ്യയുടെ തിരിച്ചു വരവ് തന്നെ അനിശ്ചി തത്ത്വ തിലായെന്നാണ് പ്രമുഖ പത്രങ്ങളെല്ലാം റിപ്പോര്ട്ട് ചെയ്യുന്നത്. ആരാണിതിനു ഉത്തരം പറയുക എന്നതിനേക്കാൾ ആരാണ് ഉത്തര വാദി എന്നതിനാണ് പ്രാധാന്യം .മരണത്തിനു കുറച്ചു ദിവസം മുന്നേ ഇളവരശൻ പറഞ്ഞത് ഞങ്ങൾ രാഷ്ട്രീയ ഗൂ ഡാലോചനയുടെ ഇരകളായി എന്നതാണ്.


തമിഴുനാട്ടിലെ ശക്തമായ വോട്ടുബാങ്കുകളാണ് വണ്ണിയാർ ,ദലിത് വിഭാഗങ്ങൾ .വണ്ണിയാർ സമുദായത്തിന്റെ വക്താവായി സ്വയം അവകാശ പ്പെടുന്ന പട്ടാളി മക്കൾ കക്ഷി (പി എം കെ ) സ്ഥാപകൻ  രാമദാസിനും ദളിത് സമൂഹത്തിന്റെ പിന്തുണ അവകാശപ്പെടുന്ന വി സി കെ നേതാവ് തോൾ തിരുമാളവനും ഒന്നും നഷ്ടപ്പെട്ടിട്ടില്ല .പകരം രണ്ടു കുടുംബങ്ങൾക്കാണ് തീരാനഷ്ടവും ദുഖവും വരുത്തിവെച്ചതെന്ന യാഥാര്ത്യം തമിൾ മക്കൾ ഇതിനകം മനസ്സിലാക്കിയിരുന്നാൽ നന്ന്.
തമിൾ നാട്ടിലെ പല ഗ്രാമങ്ങളും ഇതിനു മുമ്പ്  നീചമായ ജാതി കലാപങ്ങൾ ക്ക് സാക്ഷിയായിട്ടുണ്ട് .ജാതി പ്പേര് പറഞ്ഞു നിരന്തരം പ്രകോപിപ്പിച്ചു കൊണ്ടിരിക്കുന്ന നേതാക്കൾ തമിൾ നാട്ടിലെ ഓരോ ഗ്രാമങ്ങളിലും സ്വസ്ഥത തകർത്ത് കൊണ്ടിരിക്ക യാണെ ന്നുള്ള വസ്തുത വൈകിയാണെങ്കിലും വളരെ ഗൗരവത്തോടു കൂടെ കാണേണ്ട വസ്തുതയാണ്. ഇത്തരുണത്തിൽ നീചവും പരസ്യവുമായ ജാതി രാഷ്ട്രീയം നമ്മുടെ നാടിനെ എങ്ങോട്ടേക്കാണ്വലിച്ചിഴച്ചു കൊണ്ടു പോകുന്നതെന്ന്ആർക്കും പ്രവചിക്കുവാൻ സാധിക്കില്ല .ജാതി രാഷ്ട്രീയം തകർത്ത പ്രണയത്തിന്റെ വക്താക്കളാണ് 18 വയസ്സുള്ള ഇള വരശനും 2 1 വയസ്സുള്ള ദിവ്യയും .പ്രണയ വിവാഹത്തിന്റെ പ്രായം ആയിരുന്നില്ല ഇവരുടെ പ്രശ്നം മറിച്ച് ജാതി യായിരുന്നു .അതിൽ മനം നൊന്ത ദിവ്യയുടെ പിതാവ് ജീവനൊടുക്കിയതായിരുന്നു ആദ്യ ആഘാതം  .തമിഴ് രാഷ്ട്രീയത്തിൽ പ്രതിസന്ധി നേരിടുന്ന പി എം കെ ക്ക് വീണു കിട്ടിയ അവസര മായിരുന്നു ദളിത്‌ -വണ്ണിയാർ വിവാഹം.അതിനു പി എം കെയുടെ അണിയറക്കാർ കൊളുത്തിയ തീയാണ് ധർമ പുരിയിൽ ആളിക്കത്തിയത് .


കലാപം പടര്ന്നു പിടിച്ചത് മൂന്നു ദളിത് ഗ്രാമങ്ങളിലുംഅതോടൊപ്പം നാനൂറോളം വീടുകളും കത്തി ചാമ്പലായി .കൊള്ളയടിച്ചതിന് ശേഷമാണു മിക്ക വീടുകളും ചുട്ടെരിച്ചത് .ദളിത് വിഭാഗക്കാർക്ക് ഗ്രാമം വിട്ടോടി യൊളിക്കേണ്ട ഗതികേടു കണ്ടാണ് അടുത്ത ദിവസത്തെ നേരം പുലർന്നത് . ലജ്ജിക്കപ്പെടുന്ന ഇത്തരം അസ്വസ്ഥതകൾക്ക് സ്വതന്ത്ര ഇന്ത്യ സാക്ഷ്യം വഹിക്കേണ്ടി വന്നു എന്നുള്ളത് അതിലേറെ കഷ്ടം .2012 ഒക്ടോബറിൽ നടന്ന കേവലമൊരു  പ്രണയ വിവാഹത്തിനു മൂന്നു ഗ്രാമങ്ങളും നൂറു കണക്കിന് വീടുകളും ഗ്രാമം വിട്ടോടിയ ജനങ്ങളും ഇരകളായത് ,അല്ല ഇരകളാക്കിയത് കേവലം പൊളിറ്റിക്സ് എന്നറിയപ്പെടുന്ന ഒരുതരം പൊളിട്രിക്സ് ആയിരുന്നില്ലേ എന്നോർക്കുമ്പോൾ തീർച്ചയായും അപമാനം തോന്നി പ്പോകുകയാണ് .


125 ഓളം  പേർ അറസ്റ്റിൽ ആയെങ്കിലും ഗൂഡാലോചന നടത്തിയത് ആരെന്നു മാത്രം പുറത്തു വരാതിരിക്കുന്നതു ജാതി രാഷ്ട്രീയത്തിന്റെ  കനത്ത വേരോട്ടത്തിലേക്കാണ്  വിരൽ ചൂണ്ടുന്നത് .പൊതു ജനം അന്നും ഇന്നും മൂകമായി സാക്ഷിയാവേണ്ടി വരുന്ന സന്ദർഭങ്ങളാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴും തമിൾ നാട്ടിലെ ചില സ്ഥലങ്ങളിൽ ദളിതര്ക്കായി പ്രത്യേക ചായ ഗ്ലാസ്സുകൾ ഉണ്ടെന്നുള്ള വസ്തുത നമ്മെ ഒരുവേള ചിന്തിപ്പിക്കുന്നു.സാക്ഷര കേരളത്തിൽ നമുക്ക് അഭിമാനിക്കാൻ കുറച്ചൊക്കെ യുണ്ടെന്ന് തമിൾ നാട്ടിലെ ക്രൂരമായ ജാതി രാഷ്ട്രീയം കാണുമ്പോൾ തോന്നി പ്പോകുന്നു .അന്നും ഇന്നും ഒരു വിഭാഗം രാഷ്ട്രീയ കുറുനരികൾ   ചുടു ചോര കുടിച്ചു സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുക എന്നതിലുപരി മറ്റൊന്നില്ല എന്ന് വളരെ വ്യക്തമാക്കുന്ന ഒരു ചിത്രമാണ് നിറം മങ്ങിയ ജാതി രാഷ്ട്രീയത്തിനുള്ളത്.  സ്വതന്ത്ര   ഇന്ത്യയുടെ കണ്ണീരിന്റെ ഒരദ്ധ്യായം എന്ന് നമുക്ക് സംഭവത്തിനെ വിശേഷിപ്പിക്കാം. ഇത് തീര്ച്ചയായും ഒറ്റപ്പെട്ട സംഭവമല്ല ,ഒരു സമൂഹത്തിനെതിരെയുള്ള  ചോദ്യ ചിഹ്ന്മാണ്.ഇതിലൂടെ ഒരു പാട് കാര്യങ്ങളാണ്‌  നമ്മൾ ഇന്ത്യയുടെ കണ്ണീരിന്റെ മറ്റൊരു അദ്ധ്യായം എന്ന് നമുക്ക് സംഭവത്തിനെ വിശേഷിപ്പിക്കാം. ഇത് തീര്ച്ചയായും ഒറ്റപ്പെട്ട സംഭവമല്ല ,ഒരു സമൂഹത്തിനെതിരെയുള്ള  ചോദ്യ ചിഹ്ന്മാണ്. ഇതിലൂടെ ഒരു പാട് കാര്യങ്ങളാണ്‌  നമ്മൾ  മനസ്സിലാക്കേണ്ടത് .ഒരു രാജ്യത്തിന്റെ  മൊത്തം മാനമാണ് ഇവിടെ നമുക്ക് നഷ്ടമായത്.












"ജാതി ചോദിക്കരുത് ,പറയരുത് ,ചിന്തിക്കരുത് ,പ്രവർത്തിക്കരുത് " .. മുദ്രാവാക്യം ആർ ക്കാണ് വിളിക്കാൻ പറ്റുക എന്നതിനുള്ള ഒരു വെല്ലു വിളി കൂടിയാണിത് ....




Tuesday, February 5, 2013

കാപാലികരുടെ 'കലി ' ഓയില്‍

കേരളത്തിലെ 'യുവ' നേതാക്കള്‍ എന്നവകാശപ്പെടുന്ന വികൃതികളായ ഒരു വിഭാഗം കുട്ടിക്കുരങ്ങന്മാരുടെ കളികള്‍ അതിര്‍വരമ്പുകള്‍ തകര്‍ത്തു മുന്നേറുകയാണ്.കഷ്ടം സാംസ്‌കാരിക കേരളത്തിനു അപമാനത്തിന്‍റെ മറ്റൊരു അധ്യായം കൂടി...
കെ എസ് യു പ്രവര്‍ത്തകര്‍ എന്നറിയപ്പെടുന്ന ഇക്കൂട്ടര്‍ ഭരണ സിരാ കേന്ദ്രത്തിന്റെ മൂക്കിനു താഴെയാണ് കരി ഓയില്‍ പ്രയോഗം പുറത്തിറക്കിയത്.അഭിഷേകം യുവ ഹയര്‍ സെക്കണ്ടറിഡയരക്ടര്‍ക്ക് നേരെ ..പ്രാകൃതമായ ഈ പ്രതിഷേധം അരങ്ങേറിയത് ഫീസ്‌ വര്‍ധനയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് .യാതൊരു പ്രകോപനവുമില്ലാതെ കയ്യില്‍ കരുതിയിരുന്ന ഓയില്‍ ദേഹത്തേക്ക് ഒ ഴി ക്കുക യായി രുന്നെന്നു  പ്രമുഖ പത്രങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്താണ് ഇത്തരമൊരു  പ്രാകൃതമായ ,നീചമായ  പ്രവര്‍ത്തിക്കു കാരണം ?
മാനസികമായ അപക്വത എന്ന് വേണ മെങ്കില്‍ പറയാം.മറ്റൊരു തരത്തില്‍ ഇതിനു ഭ്രാന്ത് എന്നും പറയാം .കാരണം  പരിഹാരം കാണാന്‍ കഴിയാത്ത ഒരു പ്രശ്നവും ഈ ഭൂമിയില്‍ ഇല്ല എന്നതാണ് ഞാന്‍ എന്നല്ല ഭൂരിഭാഗം ആള്‍ക്കാര്‍ക്കും അറിയാന്‍ പറ്റുന്ന കാര്യം.പക്ഷെ അതിനുള്ള സമയവും സാവ കാശ വും ക്ഷമയും അത്യാവശ്യമാണ് .
നമ്മുടെ കണ്‍മുന്‍പില്‍ ഇപ്പോള്‍ നടന്നത് ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ  വിദ്യാര്‍ഥി സംഘടനയുടെ   നേത്രുത്വത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് . ഇവിടെ  ചിന്താവിഷയം എന്താണെന്നു വെച്ചാൽ കരി  ഓയില്‍  പ്രയോഗം തീര്‍ചയായും  മറ്റുള്ളവ രു ടെ  അറിവോടെ ആയിരിക്കും എന്നുള്ളതാണ്‌ .
ഇന്ന് ആ നേതാവ്‌ പുറത്തു  പോയി .നാളെ  വീണ്ടും അകത്തു വരും .  നമുക്ക് വേണ്ടത് ഇത്തരം വെളിവില്ലാത്ത  നേതാക്കളല്ല , പകരം നേരെ ചൊവ്വേ  കാര്യം നടത്താന്‍ കെല്‍പ്പു ള്ളവരാണ് .

അങ്ങാടിയില്‍ തോറ്റതിനു അമ്മയോട് ......

 പാവം ഡയരക്ടര്‍ എന്ത് പിഴച്ചു .... 





Monday, February 4, 2013

നിലനില്‍പ്പിന്‍റെ പുതിയ തത്ത്വശാസ്ത്രം


നാടോടുമ്പോള്‍  നടുവേ മാത്രമല്ല  തലങ്ങും വിലങ്ങും ഓടണ മെന്നതാണ് പുതിയ കണ്ടു പിടുത്തം .എങ്കില്‍ മാത്രമേ നിലനില്‍പ്പുണ്ടാവൂ..അതോടൊപ്പം ശക്തമായ ജാതി, മത മുന്നേറ്റം നടത്തി അതിലധിഷ്ടിതമായ പുതിയ വ്യവസ്ഥ കൊണ്ടുവന്നു സ്വന്തം ബിസിനസ്സും കൂടി വിപുലീകരിക്കാമെന്നാണ് ആധുനിക ജാതി നേതാക്കന്മാരുടെ കണ്ടെത്തല്‍ അഥവാ വ്യാമോഹം.

എന്തുകൊണ്ട് മലബാര്‍ മഹാ സംഗമം വന്‍ ജന ക്കൂട്ടത്തെ ആകര്‍ഷിച്ചു ? സത്യത്തില്‍ അവരൊക്കെ ഒരു മാറ്റത്തിന്റെ  കാറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു വന്നതായിരിക്കും ,പക്ഷെ എന്ത് ചെയ്യാം ! അവിടെ നമ്മള്‍ കേട്ടത് എന്താണ് ?
സമൂഹത്തെ  പഴയ ഇരുണ്ട യുഗങ്ങളിലേക്ക് എടുത്തെറിയാന്‍ ആഹ്വാനം കൊടുക്കുന്ന വികൃത കഥപാത്രങ്ങളുടെ അപസ്വരങ്ങള്‍ ..... നമ്മള്‍ നേടിയെടുത്ത പുത്തന്‍ ചിന്താഗതികളില്‍ അഗ്നി സ്ഫുലിംഗങ്ങള്‍ പടര്‍ത്തി സമൂഹത്തെ പിച്ചിച്ചീന്താന്‍  ആക്രോശി ക്കുന്ന ഒരു തരം അശുഭ ചിന്താഗതിക്കാരുടെ വിളയാട്ടം , അതാണ് മലബാര്‍ മഹാ  സംഗമത്തില്‍ ദ്രിശ്യമായത്.
ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് : ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് :  ഇത് ഉരുവിട്ട ഗുരുവിന്‍റെ പിന്‍ തലമുറ ക്കാരാണോ ഇന്ന് നമ്മുടെ മുന്നില്‍ വേഷം കെട്ടുന്നത്? മറ്റുള്ളവര്‍ കാര്യം പലതും നേടിയെടുക്കുന്നു ,അപ്പോള്‍ നമ്മള്‍ പാവപ്പെട്ടവര്‍ നോക്കി നില്‍ക്കരുത് , എങ്ങിനെയെങ്കിലും നേടിയെടുത്തെ മതിയാവൂ..അതിനു  വേണ്ടി എന്തുംകളഞ്ഞു കുളിക്കാന്‍ തയ്യാറാവാനാണ്  ആഹ്വാനം .
കഷ്ടം ,ഇതാണോ ആധുനിക സമൂഹത്തിനോട് ഉര ചെയ്യുന്നത്‌  ...
എന്താണ് ഇതിലെ സന്ദേശം ?  സമുദായ സംഘടനകളില്‍ തീവ്രവാദ ചിന്ത പടര്‍ത്തുന്ന തിന് പകരം നവോന്മേഷം പകരുന്ന പൊതു രൂപം കൊണ്ട് വന്നു .മാറ്റത്തിനു ശ്രമിക്കുക യായിരുന്നു വേണ്ടത്. കഷ്ടം , സംഭവിച്ചത് മറ്റൊന്നാണ് ...ഇവിടെയും പൊതുജനം ഒരിക്കല്‍ കൂടി കഴുതയായി .....
ദീപ സ്തംഭം മഹാശ്ച്ച ര്യം നമുക്കും  കിട്ടണം പണം ...
ബഹുമാനപ്പെട്ട വള്ളോപ്പള്ളീ......ജനക്കൂട്ടത്തെ മാത്രം കണ്ടു ഇക്കിളി കൊള്ളണ്ട ....ജനവും കൂടി തീരുമാനിക്കട്ടെ ...ജാതി വേണോ മതം വേണോ എന്ന് ........ എന്നിട്ടാകാം മലബാറില്‍ കുടിയേറ്റം   .................


താന്‍  ആറു വര്‍ഷം  മുമ്പ് ഉരുവിട്ട  അതേ  വാക്കുകള്‍ തന്നെ ഇപ്പോഴും വിളമ്പുന്ന രീതി കൊള്ളാം....നന്നായിട്ടുണ്ട്.

Thursday, August 2, 2012

കലികാലം


"ഏല്ലാവര്‍ക്കും തിമിരം, നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം";

എന്നാലിപ്പോള്‍ തിമിരം ആര്‍ക്കാണെന്ന് കണ്ടുപിടിക്കാന്‍ ചെറിയൊരു ബുദ്ധി മുട്ട്. പൊതുജനം കണ്ണ്‌ കാണിക്കാന്‍ ആശുപത്രിയില്‍ ക്യു നില്‍ക്കുകയാണ്.  ഡോക്ടറെ കാണിച്ചിട്ടും കണ്ണ്‌ തിരുമ്മി നോക്കിയിട്ടുംഒരെത്തും പിടിയും കിട്ടുന്നില്ല ; സത്യത്തില്‍ ആര്‍ക്കാണ് തിമിരം ബാധിച്ചത്? രാഷ്ട്രീയകാര്‍ക്കോ ,നാലാംകിട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ അതോ പൊതു ജനമെന്ന കോവര്‍ കഴുതയ്ക്കോ?


ഒരു കാര്യം പകല്‍ വെളിച്ചം  പോലെ വളരെ വ്യക്തമാണ്‌ .തിമിരം ബാധിച്ചിരിക്കുന്നത് നാലാം കിട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്നെ .അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ കലികാലം സംഭവിക്കുമോ? നിയമം മൂലം നിരോധിച്ച ബന്ദിന്‍റെ പകരക്കാരന്‍ എന്ന് വിശേഷിപ്പിക്കാന്‍ മാത്രം ഹര്‍ത്താലും വളര്‍ന്നു വന്നു. എന്ത് സംഭവിച്ചാലും കഷ്ട നഷ്ടങ്ങള്‍ പൊതു ജനത്തിന് മാത്രം. കണ്ണടച്ചിരുട്ടാക്കുക മാത്രമേ പൊതു ജനത്തിന് മുന്നിലുള്ള പോം വഴിയുള്ളൂ . കക്ഷി രാഷ്ട്രീയ വൈരാഗ്യങ്ങളിലൂടെ തഴച്ചു വളര്‍ന്നു ഒടുവില്‍ ജീവന്‍റെ വില പേശലില്‍  എത്തി നില്‍ക്കുന്ന അരാഷ്ട്രീയ അന്ധകാര യുഗത്തില്‍ , തീര്‍ച്ചയായും പൊതു ജനം ഏത് പാതയിലൂടെ ആണ് സഞ്ചരിക്കുക എന്ന് തിരിച്ചറിയാതെ കുഴങ്ങുകയാണ്. .പക്ഷെ ഒരു കാര്യത്തില്‍ യാതൊരു സംശയവുമില്ല .ആരെന്തു വിളിച്ചു പറഞ്ഞാലും ഓടാനും ചാടാനും ,കൊല്ലാനും തയ്യാറായി അണികള്‍ എന്ന് പറയുന്ന അടിമകള്‍ ഉണ്ടല്ലോ .അപ്പോള്‍ തിമിരം രാഷ്ട്രീയ അന്ധകാരം ബാധിച്ച അടിമകള്‍ക്ക് തന്നെ...മൊഴികളും അറസ്റ്റും സംഘര്‍ഷവും സാമാന്യ ജീവിതത്തെ ബാധിക്കുമ്പോള്‍ ഇതു കലികാലം അല്ലാതെ മറ്റെന്താണ്?
 ഈ കലികാലത്തില്‍ മറ്റൊരു മത്സരം കൂടി നടക്കുന്നുണ്ട്.ആരാണ് ഏറ്റവും കൂടുതല്‍ നുണ പറഞ്ഞു പൊലി പ്പിക്കുക എന്ന്. അന്താരാഷ്ട്ര നുണ പറച്ചില്‍ മത്സരം നടക്കുകയാണെങ്കില്‍ അതില്‍ ഒന്നാമനാവാന്‍ ഇഷ്ടം പോലെ മത്സരാര്‍ത്തികളെ നമ്മുടെ നാട്ടില്‍ തന്നെ കിട്ടും .കഷ്ടം ഇത് കലി കാലമല്ലെങ്കില്‍ മറ്റെന്താണ് ?
ഇപ്പൊ മാധ്യമക്കാര്‍ മറ്റൊരു പാട്ടും പാടി നടക്കുകയാണ്.."കൊത്തി ക്കൊത്തി മുറത്തില്‍ ക്കേറി കൊത്താതെട മകനെ ഭീമ സേന എടാ ഭീമ സേന .."  കാരണം അടിമകള്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന കൂട്ടര്‍ ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെയും തിരഞ്ഞു പിടിച്ചു വേട്ടയാടിക്കൊണ്ടിരിക്കുന്നു.എന്താണെന്നു കാരണം വളരെ വ്യക്ത   മാണ്‌.സത്യങ്ങള്‍ സത്യങ്ങള്‍ പോലെ പുറത്തു വന്നാല്‍ ;അതായതു ചിത്രങ്ങളിലൂടെയും വാര്‍ത്തകളിലൂടെയും പുറം ലോകം അറിഞ്ഞാല്‍ നട്ടുച്ചയ്ക്കും ചൂട്ടു പിടിക്കുകയും,പിടിക്കാന്‍ കൂട്ട് നില്‍ക്കുന്ന പമ്പര വിഡ്ഢികളും പിന്നെങ്ങിനെ ജീവിക്കും.. ഈ  വികൃതവും ഭ്രാന്തവും ആയ ചിന്താഗതികളും ആണ് എന്തും ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത്. മൂന്നും നാലും നിലകളുള്ള കെട്ടിടത്തിനു മുകളില്‍ നിന്നിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശവും കല്ലേറും ഉണ്ടായി എന്നുള്ളത് തന്നെ ലജ്ജാവഹമല്ലേ  ? അടിമകളും നേതാക്കന്‍ മാരെന്ന് പറയുന്ന മൂന്നാംകിട സഖാക്കന്മാരും ആരെയാണ് ഭയക്കുന്നത് ? എന്തിനു വേണ്ടി ഭീഷണി ഉയര്‍ത്തി ജനങ്ങളുടെ ജീവിതം തടസ്സ പ്പെടുത്തുന്നു ? ഗവണ്മെന്റ് ബസ്സുകളും മറ്റു ഓഫീസുകളും എന്തിനു നശിപ്പിക്കുന്നു ?
ഇവിടെ അണയാന്‍ പോകുന്ന തീ യഥാര്‍ത്ഥത്തില്‍ ആളിക്കത്തിക്കുകയല്ലേ  ?