watching through

Monday, February 6, 2017

“ചിന്നമ്മ” എന്ന “ശശി”കല



         
                                                                        


         തമിഴകത്തിന്റെ രാഷ്ട്രീയ ചിത്രത്തിൽ ഇനി ചിന്നമ്മയുടെ സാന്നിധ്യം കുറച്ചു കാലത്തേക്ക് പ്രതിഫലിക്കും. കഴിഞ്ഞ  കുറെ മാസങ്ങളായി മുഖ്യമന്ത്രിക്കസേര,വേറൊരു മുഖ്യനെ കൊണ്ടു തുടച്ചു മിനുപ്പിച്ചെടുക്കുകയായിരുന്നു . വിശദമായ ആ മിനുപ്പിച്ചെടുക്കലിനൊടുവിൽ  ടിയാൻ സൗകര്യപൂർവ്വം ഗവർണ്ണർക്ക് കത്തെഴുതി : “സാർ , ചില വ്യക്തിപരമായ കാരണങ്ങളാൽ എനിക്ക് മുഖ്യന്റെ സ്ഥാനാതിരിക്കാൻ അസൗകര്യം നേരിടുന്നതിനാൽ എന്നെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു “. ഗവർണർ പിന്നെ എന്ത് ചെയ്യും ....?
ചോദ്യ ചിന്ഹത്തിനു വിരാമമിട്ടുകൊണ്ട് ചിന്നമ്മ പ്രത്യക്ഷപ്പെടുകയായിരുന്നു  .
ഡെമോക്രസിയുടെ മരണമായാണ് പലരും പുതിയ മുഖ്യമന്ത്രിയുടെ വരവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. തമിഴകത്തിന്റെ കറുത്ത ദിവസമായും നിർവചിച്ചിരിക്കുന്നു ..
എന്തായാലും വര്ഷങ്ങളോളം നീണ്ടു നിന്ന കരുനീക്കത്തിന് ഒരു പരിസമാപ്തി ആവുകയാണ് , പാർട്ടിയുടെയും ,ഭരണത്തിന്റെയും കടിഞ്ഞാൺ ഇനി സ്വന്തം കൈപ്പിടിയിൽപക്ഷെ ഒരു കടമ്പ , ആറു  മാസത്തിനകം ഉപ തിരഞ്ഞെടുപ്പ് - ഒരു ജനവിധി . അപ്പോഴേക്കും ജയയുടെ അനന്തരവളെ തളച്ചിടേണം . നിര്ണായകമായേക്കാവുന്ന , ദീപയുടെ രംഗപ്രവേശം ഒരു പക്ഷെ വോട്ടുനില താഴ്ത്തിയേക്കും.
ശശികലയ്ക്കെതിരായി  അനധികൃതമായി സ്വത്തു സമ്പാദന കേസിൽ സുപ്രിം കോടതി വിധി ഇനിയും വരാനിരിക്കുന്നെയുള്ളൂ .ഒരു പക്ഷെ കോടതി വിധി പ്രതികൂലമായാൽ ചിലപ്പോൾ അഴിയെണ്ണേണ്ടി വരും. അപ്പോൾ പറഞിട്ടു കാര്യമില്ലല്ലോ .“ഓടുന്ന പട്ടിയുടെ ഒരു മുഴം മുൻപേഎന്ന ചൊല്ല് അന്വർഥമാക്കി മുഖ്യ മന്ത്രി കസേര ഉറപ്പിച്ചാൽ , ഇനി അഥവാ   അഴി എണ്ണേണ്ടി വന്നാൽ മികച്ച സൗകര്യങ്ങളോടെ  തന്നെ ആവാമല്ലോ ?
അങ്ങിനെ ജയഅക്ക’യുടെ പിന്നിൽ നിന്ന് പയറ്റി ഒടുവിൽ മുന്നിൽ കയറി എല്ലാം കയ്യിൽ ഒതുക്കാനുള്ള ഭാവത്തോടെയാണ് ചിന്നമ്മ വരുന്നത് . സ്പോർട്സ് താരങ്ങൾ  അവരുടെ  കഥ ചിലപ്പോൾ പറയാറുണ്ട് , ചെറുപ്പത്തിൽ കുറെ കാലത്തോളം സഹായികളായി ഇരുന്നിട്ടുണ്ടെന്നും , അതിൽ നിന്ന് പലതും  പഠിച്ചു , അങ്ങിനെയാണ് നമ്മൾക്ക് മുന്നിലെത്താൻ പറ്റിയതെന്നും മറ്റും  പക്ഷെ രാഷ്ട്രീയത്തിൽ ഇത്  കുതന്ത്രങ്ങളുടെയും പാരവെയ്പ്പിന്റെയും പയറ്റലാണ്. അങ്ങിനെയാണ് പലരും ഇന്ന് മുന്നിലെത്തിയത് എന്ന് നമുക്ക് അറിയാം .
 മാറ്റത്തിന്റെ കാറ്റ് നല്ല രീതിയിൽ വീശിയാൽ മാത്രമേ പൊതു ജനത്തിന് ഗുണമുള്ളൂ , അല്ലെങ്കിൽ ചരിത്രത്തിൻെറ ഏതെങ്കിലും കോണിൽ നമുക്കിവരെ ദർശിക്കാം .. ..
പാവം തമിഴ് ജനത -- എന്ത് പിഴച്ചു ??

ഒടുവിൽ തമിഴൻ  " ശശി " ആകുമോ ??????

Wednesday, February 1, 2017

നിറം മാറിയ നോട്ടുകൾ


ഇന്ത്യൻ  സമ്പദ് വ്യവസ്ഥയിലെ ക്രയ വിക്രയത്തിന്റെ ആണിക്കല്ലായ കറൻസി നോട്ടുകളുടെ പെട്ടന്നുള്ള നിരോധനവും ,നിറം മാറിയിറങ്ങിയ പുത്തൻ നോട്ട് കെട്ടുകളുടെ പ്രതിഫലനവും കോടാനുകോടി ജനതയുടെ നിത്യ ജീവിതത്തിൽ വളരെ വലിയ തോതിലാണ് മാറ്റം വരുത്തിയത് എന്നുള്ള സത്യം മറക്കാൻ വയ്യ.
കാലത്തിന്റെ ഒഴുക്കിനൊപ്പം പരിഷ്കാരങ്ങളും കൂടെ ചേർന്നു; അല്ലെങ്കിൽ ചേർന്നിരിക്കണം (അതാണല്ലോ പതിവ്)?പക്ഷെ പതിവ് പലതിനും ബാധകമല്ലാതായതാണ് നമ്മുടെ നാടിൻറെ ശാപം , കാരണം നാം ശീലിച്ചതേ പാലിക്കൂ എന്ന വാശിയിൽ ജീവിക്കുന്നവരാണ് .എന്നാൽ  നോട്ടു നിരോധനത്തിലൂടെ ശീലവും മാറിമറിഞ്ഞു.അതിനു  നിരോധനത്തിനോട് നന്ദി പ്രകാശിപ്പിക്കുന്നു.

ഏതു മാറ്റത്തിന്റെ കാറ്റായാലും , പൂർവാധികം ശക്തിയോടെ വീശുമ്പോൾ അതിൽ കടപുഴകി വീഴുന്നത് വമ്പൻ മരങ്ങളും കൂടിയാണ് , എന്നാൽ മാറ്റത്തിന്റെ കാറ്റിൽ കരിയിലയും മണ്ണാങ്കട്ടയും ആണ് പറന്നുപോയതും വീണുടഞ്ഞതും. വമ്പൻ മരങ്ങളെല്ലാം തന്നെ ഓരോ ദിവസവും ബലപ്പെട്ടു വന്നു .എന്ത് തന്നെ ആയാലും നിറം മാറ്റിയ നോട്ടുകൾ തീർത്ത ആഘാതം പതുക്കെ മാറി വരുന്നു. ഇത് ഒരു ദിവസത്തെയോ  അഥവാ ഒരു
മണിക്കൂറിൽത്തന്നെയോ എടുത്ത തീരുമാനമല്ല. പക്ഷെ, ഇതിലും പിഴവ് പറ്റി. പുതിയ നോട്ടുകൾ അച്ചടിക്കാൻ വൈകി , മാത്രമല്ല പൂർണ്ണമായും അത് ബാങ്കുകളിൽ എത്തിക്കാനും , എ ടി എം മെഷിനുകളിൽ നിറയ്ക്കത്തക്ക രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുന്നതിലും വൈകി . എന്ത് തന്നെ ആയാലും, വരും ദിവസങ്ങളിൽ ഇനി ആയിരത്തിന്റെ നോട്ടുകളും ഇറക്കി പ്രതിസന്ധി തീർക്കുമെന്ന് പ്രതീക്ഷിക്കാം .
എങ്കിലും ഇത്തരം നോട്ടു നിരോധനത്തിലൂടെ ഉദ്ദേശിച്ച കാര്യം നേടിയോ എന്നതിന് ഇത് വരെ വ്യകതമായ ഉത്തരം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല . 
86 % വരുന്ന നോട്ടുകളാണ് ഇപ്പൊ നിരോധനത്തിലൂടെ കാലയവനിക പൂണ്ടത് .രാജ്യത്തു വർധിച്ചു വരുന്ന കള്ളപ്പണത്തിനെ ഇല്ലാതാക്കുക മാത്രമല്ല ഇതിന്റെ ലക്‌ഷ്യം,ഒരു ക്യാഷ് ലെസ്സ് ഇക്കോണമി എന്ന രീതിയിലേക്ക് മാറ്റിയെടുക്കാൻ കൂടിയാണ് ഇത് ലക്ഷ്യമിടുന്നത് .
2015 ൽ സിംബാവ്‌വേ ഗവണ്മെന്റ് ഇത് പോലൊരു നീക്കം നടത്തിയിരുന്നു. അവിടുത്തെ സാമ്പത്തിക വ്യവസ്ഥ സുസ്ഥിരമാക്കലായിരുന്നു അതിന്റെ ലക്‌ഷ്യം. അത് പോലെ തന്നെ യൂറോപ്യൻ യൂണിയനിൽ 2002 ൽ യൂറോ കറൻസി നിലവിൽ വരുത്താൻ വേണ്ടി ഇത് പോലെ ഒരു നീക്കം നടത്തി. അമേരിക്കയിൽ 1873  ൽ  കോയ്‌നേജ് ആക്ട് നടപ്പിൽ വരുത്തി , അവിടെ വെള്ളി നാണയങ്ങൾക്കു പകരം സ്വർണ്ണം കൊണ്ട് വരികയായിരുന്നു.പക്ഷെ അടുത്ത 5 വർഷം അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും 1878 ൽ  ബ്ലാൻഡ് അലിഷൻ ആക്ട് നിലവിൽ വരികയും വെള്ളി നാണയങ്ങൾക്കു ഏർപ്പെടുത്തിയിരുന്ന വിലക്ക് മാറ്റുകയും ചെയ്തിട്ടുണ്ട് 
എന്തായാലും ഒരു നല്ല നാളേക്ക് വേണ്ടി കാത്തിരിക്കാം ..

Monday, January 2, 2017

HAPPY NEW YEAR

മിന്നി മായുന്ന ദിന രാത്രങ്ങൾ,
വസന്തവും ,ഹേമന്തവും ,ഗ്രീഷ്‌മവും ,ശിശിരവും , കാലത്തിന്റെ ഒഴുക്കുകളിൽ പെടുന്നു; കൂടെ  നമ്മളും . ഓരോ ദിനവും ,ഓരോ നിമിഷങ്ങളും ഐശ്വര്യ പൂര്ണമാകട്ടെയെന്നു ആശംസിക്കുന്നു.


Tuesday, October 20, 2015

പതിനാറടിയന്തിരത്തിൻറെ പായസം

'ഈ പായസം നിൻറെ പതിനാറടിയന്തിരത്തിൻറെ'താണെ ന്നുള്ള ഡയലോഗ് ആണ് ആദ്യം കേട്ടത് . ആര് ആരോട് പറയുന്നു എന്ന സംശയം കൊണ്ടാണ് സ്ക്രീനിലേക്ക് ഒന്ന് കൂടി നോക്കിയത്.സത്യത്തിൽ ആദ്യം ഒന്ന് ഞെട്ടി. മുതിർന്ന ഒരാൾ ഒരു കൊച്ചു കുട്ടിയോട് പറയുന്ന രംഗമാണിത് .

അടുത്ത സീനിൽ കാണാൻ കഴിഞ്ഞത് " അങ്കിൾ എന്താണീ പതിനാറടിയന്തിരം" ....എന്ന ചോദ്യവുമായി നി ല്ക്കുന്ന കൊച്ചു മിടുക്കിയും ..

ഇവിടെ നമ്മൾ ദർശിക്കേണ്ടത് ആ ഒരു രംഗത്ത് മിന്നിമറഞ്ഞ പ്രകടനത്തിന്റെ   മൂർച്ചയാണ് .

സംഭാഷണങ്ങൾ റെക്കോർഡ്‌ ചെയ്യുന്നത് പിന്നീടയിരിക്കാം .കുട്ടി കഥാപത്രങ്ങൾ ഇത്തരം റോളുകൾ കൈകാര്യം ചെയ്യുമ്പോൾ അവരും അതേ പ്രായത്തിലുള്ള മറ്റു കുട്ടികളും കാണുമ്പോഴുണ്ടാകുന്ന ചിന്തകൾ  ഏതു തലത്തിലാണ് ഇവരെ കൊണ്ടെത്തിക്കുക ?

പ്രതിഭാ ശാലികളായ കുട്ടികളായിരിക്കുമല്ലോ അഭിനയ രംഗത്തും മറ്റും ശോഭിക്കുന്നത്‌.ബുദ്ധിപരമായി ഇത്തരം കുട്ടികൾ വളരെ മുന്നിലായിരിക്കും . അതോടൊപ്പം സാമൂഹികമായും വൈകാരികമായും അവർ താഴെ യായിരിക്കുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഓരോരുത്തരും  അഭിനയ പരിശീല നത്തിന്റെ ഭാഗമായി കഥാപാത്ര സമ്മർദ്ദങ്ങൾക്ക് വിധേയമായി പലതരം സ്റ്റേജു കളിലൂടെ കടന്നു പോകും .കുട്ടികളെ സംബ്ന്ധിചെടുത്തോളം അവിടെ മുതിർന്നവരെ പ്പോലെ  ചിന്തിക്കുന്ന , മുതിർന്നവരുടെ അറിവുള്ള 'ചെറിയ ആളായിരിക്കും ' അവർ ..
ചൈൽഡ് സൈക്കോളജി പ്രകാരം ഓരോ കുട്ടിയുടെയും  ചിന്തകളും പ്രവർത്തികളും വളർച്ച പ്രാപിക്കുന്നത് അവരുടെ ചുറ്റു പാടുകളും , വളർന്നു വരുന്ന അന്തരീക്ഷവുമാണ് .
കുട്ടികൾക്ക് ചേരുന്ന കഥാ പാത്രങ്ങൾക്ക് പകരം മുതിർന്നവരുടെ ആട്ടും തൊഴിയും നിർ ഭാഗ്യവാന്മാരായ കുട്ടികൾ യഥാർത്ഥ ജീവിതത്തിൽ അനുഭവിക്കുന്ന അതെ അവസ്ഥയോടെ അല്ലെങ്കിൽ അതിനെക്കാൾ തീഷ്ണ തയോടെ സീരിയലുകൾക്ക് വേണ്ടി മിടുക്കരായ പ്രതിഭകൾ തകർത്ത് അഭിനയിക്കുകയാണ് . അഭിനയ പ്രതിഭകളായ   മുതിർന്നവരും അഭിനയിച്ചു ഫലിപ്പിക്കാറുള്ള ഇത്തരം സീരിയൽ  കഥാ പാത്രങ്ങളുടെ പ്രതിഫലനം  ഓരോ വ്യക്തിയുടെയും ഉള്ളിലേക്ക് അവരറിയാതെ വിഷക്കറകളാ യി മാറുകയും കാലക്രമേണ വളർച്ചയുടെ ഏതെങ്കിലും  കാലഘട്ടങ്ങളിൽ പതഞ്ഞു പൊങ്ങി വ്യക്തി ത്വ ങ്ങൾക്ക് മങ്ങലെൽപ്പിക്കുകയും ചെയ്യും എന്നാണ് പഠനങ്ങൾ .  സീരിയൽ താരങ്ങളെയാണ് ഇവ ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
നിർമാതാക്കളുടെ കീശ നിറയ്ക്കാൻ പാകത്തിൽ നീട്ടികൊണ്ട് പോകുന്ന സീരിയലുകൾ കുറെപ്പേരുടെ വ്യക്തി ജീവിതത്തിൽ  പില്ക്കാലത്ത് മങ്ങലേല്പ്പിക്കുന്ന രീതിയിലേക്ക് മാറുകയാണ്.

Tuesday, October 6, 2015

തിമിരം



മാറി വരുന്ന നാടും നഗരവും സമൂഹവും ;  

ചുറ്റിലും അസ്വസ്ഥകളുടെ മാറാല  ...

കണ്ണ് തുറക്കാനും തുറപ്പിക്കാനും ആർക്കാണ്‌  കഴിയുക ...


കാത്തിരുന്ന് കാണാം ...

Friday, December 19, 2014

ഇനി വരാം ........

പ്രിയ സുഹൃത്തുക്കളെ ,

ഒരു പാട് നാളായ്  തിരക്ക് കാരണം ഈ പേജിൽ മുഖം കാണിക്കാറില്ല .പക്ഷെ നഷ്ടപ്പെട്ട ദിവസങ്ങൾ വീണ്ടും കിട്ടില്ല എന്ന ബോധ്യമുണ്ട് .ഇനി നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല ....

വീണ്ടും വരും ....

Saturday, July 26, 2014

മന്ത്രവാദം-- ഒരു മധുരക്കെണി

   
         

നൂറു ശതമാനം സാക്ഷരത അവകാശപ്പെടുന്ന ; വിദ്യാഭ്യാസത്തിൽ മുന്നിലെത്തിയ 'മലയാളി ' സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ,ആഭിചാരങ്ങൾക്കും കൂട്ട് നില്ക്കുന്ന പ്രവണതയ്ക്ക്ഒരു പടി പിന്നെയും മുന്നിലെത്തി .
മന്ത്രവാദിയുടെ ക്രൂര പീഡനം മൂലം ഇക്കഴിഞ്ഞ  ദിവസം ഒരു യുവതി മരിക്കാനിടയായി .ഒരു ഉന്നത പോലീസ്  ഉദ്യോഗസ്ഥന് ലഭിച്ച ഫോണ്കോളിന്റെ അടിസ്ഥാനത്തിലാണ് കരുനാഗപ്പള്ളിയിലെ അരും  കൊലയുടെ  ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.അങ്ങിനെ പൊതു സമൂഹം അറിയുകയും ഇപ്പോൾ തല്ക്കാലതെക്കെങ്കിലും ഒരു ചലനം സൃഷ്ടിക്കുകയും ചെയ്തു.

കൊലപാതകം നടത്തിയിട്ടും മന്ത്രവാദം നടത്തിയ സിദ്ധനെതിരെ യുവതിയുടെ ബന്ധുക്കൾ പരാതി നല്കിയില്ല എന്നത് ചിന്തിക്കേണ്ട കാര്യമാണ്. സമൂഹത്തിൽ വെളിച്ചം കാണാത്ത ഒട്ടനവധി കേസുകളുടെ കൂട്ടത്തിൽ ഒരു പക്ഷെ ഇതും ചിലപ്പോൾ മുങ്ങിപ്പോയേക്കാം .
പരിഷ്ക്രിതരെന്നു സ്വയം അവകാശപ്പെടുന്നവർ ,രോഗശാന്തിക്കും ,മന:ശാന്തിക്കും ,ദോഷം അകറ്റാനും ,ഉദ്യോഗ ലബ്ധി നേടാനും തന്ത്രികളെയും  സിദ്ദന്മാരെയും തേടിപ്പോകുകയാണ് .ഇത്തരതിലുള്ളവരുടെ എണ്ണം കൂടുന്നതല്ലാതെ കുറയുന്നതെയില്ല എന്നുള്ളതാണ് വാസ്തവം. അതിനു ശേഷം ജീവിതം നരക തുല്യമായി മാറുകയും നഷ്ടപ്പെട്ട സമ്പാദ്യത്തെ ഓർത്ത് ദുഖിച്ചു കഴിയേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. എല്ലാം നഷ്ട്ടപ്പെട്ടിട്ടും ഒരു പരാതി പോലും നല്കാൻ തയ്യാറാവാത്ത താണ്ഇത്തരം തട്ടിപ്പ് വ്യവസായം തഴച്ചു വളരാൻ കാരണം .
ആറുമാസത്തോളം നീണ്ട മന്ത്ര തന്ത്ര വാദത്തിൽ നട്ടെല്ലും ആന്തരാവയവങ്ങളും തകർന്ന് മരണം കീഴടക്കിയ യുവതിയാണ് കരുനാഗപ്പള്ളിയിലേത് .ഇതിനു പിന്നിലെ സത്യത്തെ വളച്ചൊടിക്കാൻ വേണ്ടി മാത്രമാണ് ബന്ധുക്കൾ മൃത ശരീരം പോസ്റ്റുമാർട്ടത്തിനു പോലും വിട്ടു നല്കാൻ വിസമ്മതിച്ചത്.
പോലിസിന്റെ തത്സമയ ഇടപെടൽ മാത്രമാണ് കാര്യങ്ങളെ മുന്നോട്ടു നയിച്ചത്. ഒടുവിൽ പോസ്റ്റുമാർട്ടം  റിപ്പോർട്ടിൽ സംഭവത്തിലെ ദുരൂഹത വെളിപ്പെടുകയും ക്രൂരതകൾ പുറത്തു വരികയും ചെയ്തു.


ബലി പീഠത്തിൽ ഒന്നുറക്കെ കരയാൻ പോലുമാകാതെ ഹോമിക്കപ്പെടുന്ന ജീവിതങ്ങൾ കണക്കിൽ പെടാത്ത താണ് .ഇതിന്നുത്ത വാദികൾ യഥാർത്ഥത്തിൽ സമൂഹത്തിലെ ഒരു വിഭാഗം തന്നെ ആണ് .യാഥാർത്ഥ ബോധത്തിന്റെ പടികൾ കയറാതെ കൂരിരുട്ടിലേക്ക് സ്വയം താഴ്ത്തപ്പെടുന്ന അവസ്ഥയാണിത് .വ്യക്തി താല്പര്യത്തിന്റെ പേരിൽ നടത്തപ്പെടുന്ന കൂടോത്രവും ,മന്ത്രവാദവും ,പൂജകളും ഒരിക്കൽ പോലും പരാതി സൃഷ്ടിക്കാറില്ല എന്നുള്ളതാണ് വാസ്തവം .ആചാരത്തിനെയും വിശ്വാസത്തിനെയും ചോദ്യം ചെയ്യാനും ഇടപെടാനും ഉള്ള പോലീസിന്റെയും നിയമത്തിന്റെയും പരിമിതികളെ പരമാവധി ചൂഷണം ചെയ്യലാണ് ഇവിടെ നടക്കുന്നത് . സമൂഹത്തിലെ ഒട്ടനവധി ആളുകൾ ഇന്ന് മാനസിക അസ്വാസ്ഥ്യം മൂലം കഷ്ടതകൾ അനുഭവിക്കുന്നുണ്ട് .മറ്റൊരു ചികിത്സയും ഫലിക്കാതെ വരുമ്പോൾ (യഥാർത്ഥത്തിൽ രോഗത്തെ ചികിത്സിക്കുന്നതിനു പകരം രോഗിയെ ചികിത്സിക്കുന്നത് കൊണ്ടാണ് ഇത്തരം അസ്വസ്ഥതകൾ ഉള്ളവർ എണ്ണത്തിൽ കൂടുന്നത് ) "മന്ത്രവാദം കൂടി എന്തുകൊണ്ട് നോക്കിക്കൂടാ "എന്ന ചിലരുടെ ചോദ്യങ്ങൾക്ക് വഴങ്ങി ഇത്തരം സാഹസത്തിനു മുതിരും. അങ്ങിനെയുള്ള ആളുകളെ തന്നെയാണ് മന്ത്രവാദികളും ,കള്ള തട്ടിപ്പുകാരും നോട്ടമിടുന്നത് എന്നത് ഒരു വസ്തുത മാത്രം . അതാണവരുടെ ബിസിനെസ്സ് തന്ത്രം ; പണമാണ് മുഖ്യം എന്നുള്ള ആപ്തവാക്യം ഇവരുടെ മുഖമുദ്രയും .
ക്രൂരമായ മർദ്ദനത്തിന് ഇരയായി യുവതി മരിച്ചിട്ടും സിദ്ദനെ കുറ്റപ്പെടുത്താൻ തയ്യാറാവാതിരുന്ന ബന്ധുക്കളും മറ്റുള്ളവരും യഥാർത്ഥത്തിൽ നിയമത്തോടൊപ്പം സയൻസിനെയുമാണ് ഒളിഞ്ഞു നിന്ന്ചോദ്യം ചെയ്യുന്നത്.പരിഷ്കൃത സമൂഹത്തിന്റെ നെഞ്ചിലേക്ക് കുത്തിക്കയറുന്ന ഇത്തരം ചോദ്യ ശരങ്ങൾക്ക് ഉത്തരം പറയേണ്ടവർ ആരാണ് എന്നുള്ള ചോദ്യം ഇവിടെ പ്രസക്തമാണ്‌ .സർക്കാരിന്റെ ഭാഗത്ത്നിന്നുള്ള ശക്തമായ ബോധ വല്ക്കരണം ജനങ്ങളിലേക്ക് എത്തിക്കുകയല്ലാതെ മറ്റൊന്നും ഇവിടെ പ്രാവർത്തികമാകില്ല .ഇത്തരം കുടുംബങ്ങളിൽ നിന്ന് വളർന്നു വരുന്ന പുതു തലമുറകൾ പതിറ്റാണ്ടുകൾ പിന്നോട്ട് ഓടുകയാണ്. ഓട്ടത്തിൽ നഷ്ടമാകുന്നത് സമൂഹ മാറ്റ ത്തിനു തേര് തെളിക്കേണ്ടവരെയാണ് .
മാനസികസ്വാസ്ത്യ്മുള്ള   യുവതിയിൽ "ജിന്ന്" കുടിയേറിയെന്നും മരിച്ചപ്പോൾ "ജിന്ന്" അടിച്ചിട്ടു പോയെന്നും പറയുന്ന ബന്ധുക്കൾ യഥാർത്ഥത്തിൽ ഏതോ വിഭ്രാമാത്മകതയുടെ ലോകത്താണ് ജീവിക്കുന്നത്.ഇവരും ചിന്തകൾ നഷ്ടപ്പെട്ട ജീവ:ശവങ്ങളാണ് ഇത്തരം മന്ത്രവാദങ്ങളിൽ വിശ്വസിക്കുന്നവരിൽ രാഷ്ട്രീയക്കാർ മുതൽ സിനിമാക്കാർ വരെയുണ്ട് എന്നത് മറ്റൊരു സത്യം.
ഇത്രയധികം അപചയം സമൂഹ മനസ്സിൽ വരാൻ കാരണം എന്താണ് എന്നുള്ളത് പഠന വിഷയമാക്കേണ്ട ഒന്നാണ്.എങ്ങിനെ പൊതു സമൂഹത്തെ ഇത്തരം ഭ്രാന്തമായ അവസ്ഥകളിൽ നിന്ന് കരകേറ്റാം എന്നാണ് ഇനിയെങ്കിലും ചിന്തിക്കേണ്ടത്. പൊതു ചർച്ചകളും കൂട്ടായ്മകളും ഒരു പരിധി വരെ സഹായിക്കും .ഇന്റർനെറ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങിയ കാലഘട്ടത്തിൽ ഇത്തരം മൂഡ വിശ്വാസങ്ങളിൽ നിന്ന് സമൂഹത്തെ രക്ഷിക്കാൻ ആര്ക്ക് കഴിയും എന്നുള്ളത് ഇവിടെ വളരെ പ്രസക്തമാണ്‌ .
മന്ത്ര വ്യവസായം തഴച്ചു വളർത്തേണ്ട ആവശ്യം ചില രാഷ്ട്രീയ നേതാക്കന്മാരുടെ ആവശ്യകതയായി മാറിയിരിക്കയാണ് എന്നത് സമൂഹം അറിയേണ്ട ഒരു വസ്തുതയാണ്. സ്വാർത്ഥ താൽപ്പര്യങ്ങൾക്ക് വേണ്ടി മന്തവാദി കളെയും ജോൽസ്യൻ മാരുടെയും കൂടെ ,കൂട്ട് കൃഷി നടത്തി ലാഭം കൊയ്യുകയാണ് ഇവർ ചെയ്യുന്നത് .

ലോകം വളരെ വിചിത്രമാണ് എന്നതിന് ഇതിൽപ്പരം എന്ത് തെളിവാണ് വേണ്ടത്..ഇത്തരം മധുരക്കെണിയിൽ നിന്ന് രക്ഷ നേടാൻ   ഒരു കൂട്ടായ പ്രവർത്തനത്തിലൂടെ മാത്രമേ സാധിക്കൂ..


Wednesday, July 23, 2014

മിശ്ര  വിവാഹിതരുടെ മക്കൾക്ക്‌ ജാതി സർറ്റിഫികറ്റ് ആവശ്യമില്ല !


പുരോഗമന ചിന്താ  ഗതിയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്‌ മറ്റുള്ളവർക്ക് മാതൃകയായി 

" നമ്മളിലില്ല ഹൈന്ദവ രക്തം ,
നമ്മളിളില്ല മുസ്ലീം രക്തം 
നമ്മളിലില്ല ക്രൈസ്തവ രക്തം 
നമ്മളിലുള്ളത് മാനവ രക്തം " 

എന്ന മുദ്രാ വാക്യവുമായി മുന്നോട്ട് പോകേണ്ടവർ ജാതി സര്ടിഫികേട്ടിനു വേണ്ടി സർക്കാർ ഓഫീസുകൾക്ക് മുന്നിൽ ദിവസം തള്ളി നീക്കുന്ന കാഴ്ച നമുക്ക് കാണേണ്ടി വന്നു .
മിശ്ര വിവാഹം എന്ന വാക്കിന്റെ അർഥം പൂര്ണമായും മാറിയ അവസ്ഥയാണ്‌ ഇവിടെ സംഭവിച്ചത് .പുതു തലമുറയ്ക്ക് മാതൃകയാവേണ്ട ഇവർ അപഹസ്യരാവുന്ന ചിത്രമാണ് നമ്മൾ ദർശിച്ചത്‌ .
ഇനി സര്ക്കാരിന്റെ ഭാഗത്ത്‌ നിന്ന് വേണ്ടത് ജാതി മത സെര്ടിഫികെട്ടുകൾ ഇല്ലാതെ വളരുന്നവർക്ക് രണ്ടോ മൂന്നോ ശതമാനം സംവരണം കൊടുത്ത് പുതിയ വിപ്ലവം സൃഷ്ടിക്കുകയാണ് വേണ്ടത് .ഇത്തരം തീരുമാനങ്ങൾ എടുക്കുക വഴി ഉരുത്തിരിയുന്നത് പുതിയ സാമൂഹ്യ മാറ്റമായിരിക്കും,അതോടൊപ്പം പുതു തലമുറയെ മത ജാതീയ വിഭാഗീയതകളിൽ നിന്ന് ഒരു പരിധി വരെ മാറ്റാനും സാധിക്കും.




Saturday, December 7, 2013

സ്മാർട്ടായ തടവറ


 
 
എന്തും സ്മാർട്ടായ " " യുഗത്തിൽ തടവറ മാത്രം എന്ത് കൊണ്ട് സ്മാർട് ആയിക്കൂട ..
 
സ്മാർട്ട്തടവറയുടെ റിപ്പോർട്ടുമായാണ് കഴിഞ്ഞ ദിവസത്തെ പ്രമുഖ പത്രങ്ങൾ വെളിച്ചം കണ്ടത് . കലി  കാലത്തിന്റെ മറ്റൊരു രൂപം മാത്രമാണ് നമുക്കിവിടെ ദർശിക്കാൻ കഴിഞ്ഞത് ."എന്തായാലും സ്വർഗത്തേക്കാൾ സുന്ദരമാണീ സ്മാർട്ട്വിളയും ജയിലറകൾ "എന്ന് കേൾക്കേണ്ടി വരുന്ന കാലം അതി വിദൂരമല്ല .

എല്ലാം   സ്മാർട്ട്ആക്കിയതിന് ശേഷം ജില്ലാ ജയിലിൽ കൂട്ട സ്ഥലം മാറ്റത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ ? വിളയിലെ നുള്ളണം എന്ന ആപ്ത വാക്യമാണ് എല്ലാവരും പഠിച്ചിരിക്കുന്നത് . വിള നുള്ളേണ്ടതിനു പകരം വളർത്തി ആൽമരം ആക്കി മാറ്റി .അവിടെയാണ് കാക്കി  ധാരി കളുടെ മിടുക്ക് .  യഥാർത്ഥത്തിൽ സര്ക്കാർ ശമ്പളം കൊടുത്ത് വളർത്തുന്നത് സ്വന്തം  ചാരന്മാരെ തന്നെ യാണ് . കപട മുഖങ്ങൾ ഇവരുടെ കുടപ്പിറപ്പുകളും. ഏതു സർക്കാർ ഭരിച്ചാലും കാക്കിയിൽ നല്ലൊരു ശതമാനം ചാരന്മാർ തന്നെയാണ് ..

യഥാർത്ഥത്തിൽ ഇവിടെ ചർച്ച ചെയ്യേണ്ടുന്ന വിഷയം പ്രതികളുടെ വിളയാട്ടമല്ല മറിച്ച് ,പ്രതികളുടെ കാവൽക്കാരുടെ നിറം മാറ്റത്തെ കുറിച്ചാണ് .മുഷിഞ്ഞ കാക്കിയോടുള്ള ആത്മാർഥതയോ പോട്ടെ ,എന്താണ് അവരുടെ അവരുടെ ജോലിയുടെ ഉദ്ദേശ്യം എന്നത് പോലും മറന്നു കൊണ്ടുള്ള വിളയാട്ടമാണ് ജയിലറകളിൽ നടക്കുന്നത് .

 

വെറുമൊരു സ്ഥലം മാറ്റം കൊണ്ട് മാത്രം കാക്കിക്കുള്ളിലെ നാറ്റം ഇല്ലാതാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല്.പകരം കർശനമായ നിലപാടുകളും നിയമ മാറ്റവും ആണ് നമുക്കിന്നാവശ്യം .കേരള പ്രിസണ്‍ റൂൾസ് നിർദേശിക്കുന്ന നിയമങ്ങളുടെ പരസ്യവും നഗ്നവുമായ ലംഘനമാണ് നമ്മുടെ കണ്മുൻപിൽ നടക്കുന്നത് .ജയിലറകളെ സുഖവാസ കേന്ദ്രങ്ങൾ ആക്കിയതിന്റെ പൂർണ ഉത്തരവാദിത്തം മുതിർന്ന ഉദ്യോഗസ്ഥ വൃന്ദ ങ്ങൾ തന്നെ യാണ് എന്നതിന് യാതൊരു സംശയവുമില്ല . ഉത്തര വാദിത്തം ഏറ്റെടുത്ത് ഉടനടി ഒരു പൊളിച്ചെഴുത്ത് നടത്തേണ്ടത് വളരെയധികം അത്യാവശ്യമായ ഒരു കാര്യമാണ് . അതാത്സംസ്ഥാനത്തെ താത്കാലിക തൊഴിലാളികൾക്കും പോലീസ്കാർക്കും പകരം കേന്ദ്രിയ സേനകൾ പോലുള്ളവരുടെ സഹായം തേടുന്നത് നിയമം നടപ്പിലാക്കാൻ വളരെ എളുപ്പമായിരിക്കും . ജയിൽ ഭരണം മാറ്റിയെടുത്ത് കർശന നടപടികൾ ആരംഭിച്ചാൽ കുറ്റകൃത്യങ്ങൾ തന്നെ കുറയും എന്നതിൽ യാതൊരു സംശയവും വേണ്ട..രാജ്യാന്തര തലത്തിൽ ജയിലുദ്യോഗസ്ഥരെ നിയമിക്കാനുള്ള വ്യവസ്ഥ ഉണ്ടാക്കിയാൽ ഇന്നിപ്പോൾ നടക്കുന്ന വൃത്തികേടുകൾക്ക് അറുതി വരുത്താൻ സാധിക്കും .ഒരു ഭാഗത്ത്തൊഴിൽ ഇല്ലായ്മ ,മറുഭാഗത്ത്ജീവനക്കാർ ആവശ്യത്തിനില്ല ;എന്തൊരു വിരോധാഭാസം. ഇതൊന്നും കാലോചിതമായി നടപ്പിലാക്കിയില്ലെങ്കിൽ കാലം പകരം ചോദിക്കുന്നത് സാധാരണക്കാരോട് തന്നെ ആയിരിക്കും. ഒരു ഇടവേളയ്ക്കു ശേഷം ജയിലിൽ നിന്ന്  പുറത്തുവരുന്നത്‌ വീണ്ടും ഗുണ്ടകളുടെ ഒരു പട തന്നെ ആയിരിക്കും.ഇതിനൊക്കെ ഉത്തരവാദികൾ മൂന്നാംകിട രാഷ്ട്രീയ നേതാക്കൾ തന്നെ യാണ് കാരണം അവരുടെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത ,സ്വന്തം ലാഭം മാത്രം കണ്ട് രാഷ്ട്രീയ നേട്ടം നടത്തുന്നവരിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ് . ജീവനും വോട്ടിനും വിലയില്ലാതായ ഈ കാലത്തെ കലികാലം എന്ന് തന്നെയല്ലേ വിളിക്കേണ്ടത് .തടവറ എന്നും തടവറ തന്നെ ആയിരിക്കണം അല്ലാതെ നിയമസഭ ആകരുത്,

Chandrasekharan murder accused updating Facebook pages from jail in Kerala

PTI Dec 2, 2013, 07.44PM IST
THIRUVANANTHAPURAM: Some accused in the sensational Chandrasekharan murder case are suspected to have used mobile phones in their cells, as a sting by a TV channel claimed that they accessed their Facebook accounts.
The matter, which involves a serious violation of prison rules, was exposed through a sting operation by a Malayalam TV channel, sparking criticism against the home department from sections in the ruling Congress itself.
 Days after some accused in a sensational case lodged in the district jail here made postings, using sophisticated mobiles, a base model cellphone was recovered during repairs in a cell, police said.

Police said the mobile phone without battery and SIM card was recovered during repairs to a pipe in a cell block and was handed over to them.

Earlier raids in the jail after the controversy erupted had only led to recovery of some mobile chargers and earphones.

In a serious violation of prison rules, some of the accused in the Chandrasekharan murder case had made Facebook postings using their mobile phones.

The matter was exposed through a sting operation by a Malayalam TV channel,which also beamed photographs purportedly posted on Facebook by some of the key accused in the case after they were lodged in the prison as undertrials.

Chandrasekharan, who floated his own outfit RMP after quitting
(M), was hacked to death in May 2012 near his native village Onchiyam. Many of the accused in the case are local CPI(M) workers, apart from goons hired to execute the murder of Chandrasekharan.

Home Minister Thiruvanchur Radhakrishnan had admitted it was a breach of prision rules and constituted a three-member committee to probe the incident.

The matter also saw Kerala DGP (Prisons) Alexander Jacob removed from his post for his controversial remarks in the case. He was stripped of the post after he expressed regret over the comments having legal bearings on the case while speaking to reporters on December 5.

Jacob had said the timing of the expose of prison rule violations was "suspect" and appeared to have been made with the intention of prejudicing the judgement, expected to be delivered by the court this month end.

His justification for the meeting of one of the accused, a local CPI(M) worker, with his wife and MLA K K Lathika while being taken to hosptial a few weeks back also found serious fault with the government and the ruling party