ജാതി രാഷ്ട്രീയത്തിന് പേര് കേട്ട തമിഴകം വീണ്ടും വീണ്ടും പുകഞ്ഞു കത്തിക്കൊണ്ടിരിക്കയാണ് .നേതാക്കൾ ക്ക് വേണ്ടി തല്ലാനും കൊല്ലാനും ചാ കാനും തയ്യാറാകുന്ന താഴെത്തട്ടിലെ പ്രവര്ത്തകരുടെ ഏറ്റവും പുതിയ ഇരകളാണ് ഇളവരശനും ദിവ്യയും . തമിൾ നാട്ടിലെ ധർമ്മപുരി,ജാതി രാഷ്ട്രീയ നിഖണ്ടുവിൽ പുതിയ അധ്യായം എഴുതിച്ചേർത്തു .
ഈ കലാപത്തിന്റെ ബാക്കി പത്രം പിതാവിനെയും ഭർത്താ വിനെയും നഷ്ടപ്പെട്ട ദിവ്യയുടെ തീരാ ദുഖമാണ്.ജീവിതത്തിലേക്കുള്ള ദിവ്യയുടെ തിരിച്ചു വരവ് തന്നെ അനിശ്ചി തത്ത്വ തിലായെന്നാണ് പ്രമുഖ പത്രങ്ങളെല്ലാം റിപ്പോര്ട്ട് ചെയ്യുന്നത്. ആരാണിതിനു ഉത്തരം പറയുക എന്നതിനേക്കാൾ ആരാണ് ഉത്തര വാദി എന്നതിനാണ് പ്രാധാന്യം .മരണത്തിനു കുറച്ചു ദിവസം മുന്നേ ഇളവരശൻ പറഞ്ഞത് ഞങ്ങൾ രാഷ്ട്രീയ ഗൂ ഡാലോചനയുടെ ഇരകളായി എന്നതാണ്.
തമിഴുനാട്ടിലെ ശക്തമായ വോട്ടുബാങ്കുകളാണ് വണ്ണിയാർ ,ദലിത് വിഭാഗങ്ങൾ .വണ്ണിയാർ സമുദായത്തിന്റെ വക്താവായി സ്വയം അവകാശ പ്പെടുന്ന പട്ടാളി മക്കൾ കക്ഷി (പി എം കെ ) സ്ഥാപകൻ രാമദാസിനും ദളിത് സമൂഹത്തിന്റെ പിന്തുണ അവകാശപ്പെടുന്ന വി സി കെ നേതാവ് തോൾ തിരുമാളവനും ഒന്നും നഷ്ടപ്പെട്ടിട്ടില്ല .പകരം രണ്ടു കുടുംബങ്ങൾക്കാണ് തീരാനഷ്ടവും ദുഖവും വരുത്തിവെച്ചതെന്ന യാഥാര്ത്യം തമിൾ മക്കൾ ഇതിനകം മനസ്സിലാക്കിയിരുന്നാൽ നന്ന്.
തമിൾ നാട്ടിലെ പല ഗ്രാമങ്ങളും ഇതിനു മുമ്പ് നീചമായ ജാതി കലാപങ്ങൾ ക്ക് സാക്ഷിയായിട്ടുണ്ട് .ജാതി പ്പേര് പറഞ്ഞു നിരന്തരം പ്രകോപിപ്പിച്ചു കൊണ്ടിരിക്കുന്ന നേതാക്കൾ തമിൾ നാട്ടിലെ ഓരോ ഗ്രാമങ്ങളിലും സ്വസ്ഥത തകർത്ത് കൊണ്ടിരിക്ക യാണെ ന്നുള്ള വസ്തുത വൈകിയാണെങ്കിലും വളരെ ഗൗരവത്തോടു കൂടെ കാണേണ്ട വസ്തുതയാണ്. ഇത്തരുണത്തിൽ നീചവും പരസ്യവുമായ ജാതി രാഷ്ട്രീയം നമ്മുടെ നാടിനെ എങ്ങോട്ടേക്കാണ് വലിച്ചിഴച്ചു കൊണ്ടു പോകുന്നതെന്ന് ആർക്കും പ്രവചിക്കുവാൻ സാധിക്കില്ല .ജാതി രാഷ്ട്രീയം തകർത്ത പ്രണയത്തിന്റെ വക്താക്കളാണ് 18 വയസ്സുള്ള ഇള വരശനും 2 1 വയസ്സുള്ള ദിവ്യയും .പ്രണയ വിവാഹത്തിന്റെ പ്രായം ആയിരുന്നില്ല ഇവരുടെ പ്രശ്നം മറിച്ച് ജാതി യായിരുന്നു .അതിൽ മനം നൊന്ത ദിവ്യയുടെ പിതാവ് ജീവനൊടുക്കിയതായിരുന്നു ആദ്യ ആഘാതം .തമിഴ് രാഷ്ട്രീയത്തിൽ പ്രതിസന്ധി നേരിടുന്ന പി എം കെ ക്ക് വീണു കിട്ടിയ അവസര മായിരുന്നു ദളിത് -വണ്ണിയാർ വിവാഹം.അതിനു പി എം കെയുടെ അണിയറക്കാർ കൊളുത്തിയ തീയാണ് ധർമ പുരിയിൽ ആളിക്കത്തിയത് .
കലാപം പടര്ന്നു പിടിച്ചത് മൂന്നു ദളിത് ഗ്രാമങ്ങളിലും. അതോടൊപ്പം നാനൂറോളം വീടുകളും കത്തി ചാമ്പലായി .കൊള്ളയടിച്ചതിന് ശേഷമാണു മിക്ക വീടുകളും ചുട്ടെരിച്ചത് .ദളിത് വിഭാഗക്കാർക്ക് ഗ്രാമം വിട്ടോടി യൊളിക്കേണ്ട ഗതികേടു കണ്ടാണ് അടുത്ത ദിവസത്തെ നേരം പുലർന്നത് . ലജ്ജിക്കപ്പെടുന്ന ഇത്തരം അസ്വസ്ഥതകൾക്ക് സ്വതന്ത്ര ഇന്ത്യ സാക്ഷ്യം വഹിക്കേണ്ടി വന്നു എന്നുള്ളത് അതിലേറെ കഷ്ടം .2012 ഒക്ടോബറിൽ നടന്ന കേവലമൊരു പ്രണയ വിവാഹത്തിനു മൂന്നു ഗ്രാമങ്ങളും നൂറു കണക്കിന് വീടുകളും ഗ്രാമം വിട്ടോടിയ ജനങ്ങളും ഇരകളായത് ,അല്ല ഇരകളാക്കിയത് കേവലം പൊളിറ്റിക്സ് എന്നറിയപ്പെടുന്ന ഒരുതരം പൊളിട്രിക്സ് ആയിരുന്നില്ലേ എന്നോർക്കുമ്പോൾ തീർച്ചയായും അപമാനം തോന്നി പ്പോകുകയാണ് .
125 ഓളം പേർ അറസ്റ്റിൽ ആയെങ്കിലും ഗൂഡാലോചന നടത്തിയത് ആരെന്നു മാത്രം പുറത്തു വരാതിരിക്കുന്നതു ജാതി രാഷ്ട്രീയത്തിന്റെ കനത്ത വേരോട്ടത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് .പൊതു ജനം അന്നും ഇന്നും മൂകമായി സാക്ഷിയാവേണ്ടി വരുന്ന സന്ദർഭങ്ങളാണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴും തമിൾ നാട്ടിലെ ചില സ്ഥലങ്ങളിൽ ദളിതര്ക്കായി പ്രത്യേക ചായ ഗ്ലാസ്സുകൾ ഉണ്ടെന്നുള്ള വസ്തുത നമ്മെ ഒരുവേള ചിന്തിപ്പിക്കുന്നു.സാക്ഷര കേരളത്തിൽ നമുക്ക് അഭിമാനിക്കാൻ കുറച്ചൊക്കെ യുണ്ടെന്ന് തമിൾ നാട്ടിലെ ക്രൂരമായ ഈ ജാതി രാഷ്ട്രീയം കാണുമ്പോൾ തോന്നി പ്പോകുന്നു .അന്നും ഇന്നും ഒരു വിഭാഗം രാഷ്ട്രീയ കുറുനരികൾ ചുടു ചോര കുടിച്ചു സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കുക എന്നതിലുപരി മറ്റൊന്നില്ല എന്ന് വളരെ വ്യക്തമാക്കുന്ന ഒരു ചിത്രമാണ് ഈ നിറം മങ്ങിയ ജാതി രാഷ്ട്രീയത്തിനുള്ളത്.
സ്വതന്ത്ര ഇന്ത്യയുടെ കണ്ണീരിന്റെ ഒരദ്ധ്യായം എന്ന് നമുക്ക് ഈ സംഭവത്തിനെ വിശേഷിപ്പിക്കാം. ഇത് തീര്ച്ചയായും ഒറ്റപ്പെട്ട സംഭവമല്ല ,ഒരു സമൂഹത്തിനെതിരെയുള്ള ചോദ്യ ചിഹ്ന്മാണ്.ഇതിലൂടെ ഒരു പാട് കാര്യങ്ങളാണ്
നമ്മൾ ഇന്ത്യയുടെ കണ്ണീരിന്റെ മറ്റൊരു അദ്ധ്യായം എന്ന് നമുക്ക് ഈ സംഭവത്തിനെ വിശേഷിപ്പിക്കാം. ഇത് തീര്ച്ചയായും ഒറ്റപ്പെട്ട സംഭവമല്ല ,ഒരു സമൂഹത്തിനെതിരെയുള്ള ചോദ്യ ചിഹ്ന്മാണ്. ഇതിലൂടെ ഒരു പാട് കാര്യങ്ങളാണ് നമ്മൾ മനസ്സിലാക്കേണ്ടത് .ഒരു രാജ്യത്തിന്റെ മൊത്തം മാനമാണ് ഇവിടെ നമുക്ക് നഷ്ടമായത്.

"ജാതി ചോദിക്കരുത്
,പറയരുത് ,ചിന്തിക്കരുത് ,പ്രവർത്തിക്കരുത് " ..ഈ മുദ്രാവാക്യം ആർ ക്കാണ് വിളിക്കാൻ പറ്റുക എന്നതിനുള്ള ഒരു വെല്ലു വിളി കൂടിയാണിത് ....