watching through

Monday, February 6, 2017

“ചിന്നമ്മ” എന്ന “ശശി”കല



         
                                                                        


         തമിഴകത്തിന്റെ രാഷ്ട്രീയ ചിത്രത്തിൽ ഇനി ചിന്നമ്മയുടെ സാന്നിധ്യം കുറച്ചു കാലത്തേക്ക് പ്രതിഫലിക്കും. കഴിഞ്ഞ  കുറെ മാസങ്ങളായി മുഖ്യമന്ത്രിക്കസേര,വേറൊരു മുഖ്യനെ കൊണ്ടു തുടച്ചു മിനുപ്പിച്ചെടുക്കുകയായിരുന്നു . വിശദമായ ആ മിനുപ്പിച്ചെടുക്കലിനൊടുവിൽ  ടിയാൻ സൗകര്യപൂർവ്വം ഗവർണ്ണർക്ക് കത്തെഴുതി : “സാർ , ചില വ്യക്തിപരമായ കാരണങ്ങളാൽ എനിക്ക് മുഖ്യന്റെ സ്ഥാനാതിരിക്കാൻ അസൗകര്യം നേരിടുന്നതിനാൽ എന്നെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു “. ഗവർണർ പിന്നെ എന്ത് ചെയ്യും ....?
ചോദ്യ ചിന്ഹത്തിനു വിരാമമിട്ടുകൊണ്ട് ചിന്നമ്മ പ്രത്യക്ഷപ്പെടുകയായിരുന്നു  .
ഡെമോക്രസിയുടെ മരണമായാണ് പലരും പുതിയ മുഖ്യമന്ത്രിയുടെ വരവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. തമിഴകത്തിന്റെ കറുത്ത ദിവസമായും നിർവചിച്ചിരിക്കുന്നു ..
എന്തായാലും വര്ഷങ്ങളോളം നീണ്ടു നിന്ന കരുനീക്കത്തിന് ഒരു പരിസമാപ്തി ആവുകയാണ് , പാർട്ടിയുടെയും ,ഭരണത്തിന്റെയും കടിഞ്ഞാൺ ഇനി സ്വന്തം കൈപ്പിടിയിൽപക്ഷെ ഒരു കടമ്പ , ആറു  മാസത്തിനകം ഉപ തിരഞ്ഞെടുപ്പ് - ഒരു ജനവിധി . അപ്പോഴേക്കും ജയയുടെ അനന്തരവളെ തളച്ചിടേണം . നിര്ണായകമായേക്കാവുന്ന , ദീപയുടെ രംഗപ്രവേശം ഒരു പക്ഷെ വോട്ടുനില താഴ്ത്തിയേക്കും.
ശശികലയ്ക്കെതിരായി  അനധികൃതമായി സ്വത്തു സമ്പാദന കേസിൽ സുപ്രിം കോടതി വിധി ഇനിയും വരാനിരിക്കുന്നെയുള്ളൂ .ഒരു പക്ഷെ കോടതി വിധി പ്രതികൂലമായാൽ ചിലപ്പോൾ അഴിയെണ്ണേണ്ടി വരും. അപ്പോൾ പറഞിട്ടു കാര്യമില്ലല്ലോ .“ഓടുന്ന പട്ടിയുടെ ഒരു മുഴം മുൻപേഎന്ന ചൊല്ല് അന്വർഥമാക്കി മുഖ്യ മന്ത്രി കസേര ഉറപ്പിച്ചാൽ , ഇനി അഥവാ   അഴി എണ്ണേണ്ടി വന്നാൽ മികച്ച സൗകര്യങ്ങളോടെ  തന്നെ ആവാമല്ലോ ?
അങ്ങിനെ ജയഅക്ക’യുടെ പിന്നിൽ നിന്ന് പയറ്റി ഒടുവിൽ മുന്നിൽ കയറി എല്ലാം കയ്യിൽ ഒതുക്കാനുള്ള ഭാവത്തോടെയാണ് ചിന്നമ്മ വരുന്നത് . സ്പോർട്സ് താരങ്ങൾ  അവരുടെ  കഥ ചിലപ്പോൾ പറയാറുണ്ട് , ചെറുപ്പത്തിൽ കുറെ കാലത്തോളം സഹായികളായി ഇരുന്നിട്ടുണ്ടെന്നും , അതിൽ നിന്ന് പലതും  പഠിച്ചു , അങ്ങിനെയാണ് നമ്മൾക്ക് മുന്നിലെത്താൻ പറ്റിയതെന്നും മറ്റും  പക്ഷെ രാഷ്ട്രീയത്തിൽ ഇത്  കുതന്ത്രങ്ങളുടെയും പാരവെയ്പ്പിന്റെയും പയറ്റലാണ്. അങ്ങിനെയാണ് പലരും ഇന്ന് മുന്നിലെത്തിയത് എന്ന് നമുക്ക് അറിയാം .
 മാറ്റത്തിന്റെ കാറ്റ് നല്ല രീതിയിൽ വീശിയാൽ മാത്രമേ പൊതു ജനത്തിന് ഗുണമുള്ളൂ , അല്ലെങ്കിൽ ചരിത്രത്തിൻെറ ഏതെങ്കിലും കോണിൽ നമുക്കിവരെ ദർശിക്കാം .. ..
പാവം തമിഴ് ജനത -- എന്ത് പിഴച്ചു ??

ഒടുവിൽ തമിഴൻ  " ശശി " ആകുമോ ??????

No comments:

Post a Comment