ദീപാവലി എന്നാല്‍ സംസ്കൃതത്തില്‍ ദീപങ്ങളുടെ നിര എന്നാണ്
അര്‍ത്ഥമാക്കുന്നത്. കളിമണ്ണ് കൊണ്ടുളള കൊച്ചു വിളക്കില്‍ അല്‍പ്പം എണ്ണ
ഒഴിച്ചു തിരി കൊളുത്തി വീടിനു ചുറ്റും നിരനിരയായി ഒരുക്കുന്നതാണ്
പരമ്പരാഗതമായ ആഘോഷം .ഇന്നും അതില്‍നിന്നു തെല്ലും വെത്യാസമില്ലതെയാണ്
ദീപാവലി ആഘോഷിച്ചു പോരുന്നത്. ഈ ആഘോഷം നമ്മെ തിളക്കമാര്‍ന്ന പഴയ
ഐശ്വര്യത്തിന്‍റെ കാലഘട്ടത്തിലേക്കും അത് വഴി ജീവിതത്തിന്‍റെ ശരിയായ
അര്‍ത്ഥത്തെ ഉയര്‍ത്തി കാട്ടുവാനും ഓര്‍മ്മിപ്പിക്കുന്നു . ഇരുളാകുന്ന
അറിവില്ലായ്മയെ തിരി കൊളുത്തി വെളിച്ചത്തിലേക്ക് നയിക്കുകയാണ് ദീപാവലി..അത്
വഴി നമ്മുടെ ഉള്ളിലും വെളിച്ചത്തിന്‍റെ തിരി തെളിയിക്കുകയാണ് ഒരുവേള ഈ
ആഘോഷം . അഞ്ചു ദിവസത്തെ ഈ ഉത്സവം നമുക്കോരോരുത്തര്‍ക്കും പുതിയ വെളിച്ചം
പകര്‍ന്നു തരട്ടെയെന്നു ആശിക്കുന്നു.....
No comments:
Post a Comment