മന്ത്രവാദിയുടെ
ക്രൂര പീഡനം മൂലം ഇക്കഴിഞ്ഞ ദിവസം
ഒരു യുവതി മരിക്കാനിടയായി
.ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്
ലഭിച്ച ഫോണ് കോളിന്റെ അടിസ്ഥാനത്തിലാണ്
കരുനാഗപ്പള്ളിയിലെ അരും കൊലയുടെ ഞെട്ടിപ്പിക്കുന്ന
വിവരങ്ങൾ പുറത്തു വന്നത്.അങ്ങിനെ
പൊതു സമൂഹം അറിയുകയും
ഇപ്പോൾ തല്ക്കാലതെക്കെങ്കിലും ഒരു ചലനം
സൃഷ്ടിക്കുകയും ചെയ്തു.
കൊലപാതകം നടത്തിയിട്ടും മന്ത്രവാദം നടത്തിയ സിദ്ധനെതിരെ
യുവതിയുടെ ബന്ധുക്കൾ പരാതി നല്കിയില്ല
എന്നത് ചിന്തിക്കേണ്ട കാര്യമാണ്. സമൂഹത്തിൽ വെളിച്ചം
കാണാത്ത ഒട്ടനവധി കേസുകളുടെ കൂട്ടത്തിൽ
ഒരു പക്ഷെ ഇതും
ചിലപ്പോൾ മുങ്ങിപ്പോയേക്കാം .
പരിഷ്ക്രിതരെന്നു
സ്വയം അവകാശപ്പെടുന്നവർ ,രോഗശാന്തിക്കും ,മന:ശാന്തിക്കും
,ദോഷം അകറ്റാനും ,ഉദ്യോഗ ലബ്ധി
നേടാനും തന്ത്രികളെയും സിദ്ദന്മാരെയും
തേടിപ്പോകുകയാണ് .ഇത്തരതിലുള്ളവരുടെ
എണ്ണം കൂടുന്നതല്ലാതെ കുറയുന്നതെയില്ല എന്നുള്ളതാണ് വാസ്തവം. അതിനു ശേഷം
ജീവിതം നരക തുല്യമായി
മാറുകയും നഷ്ടപ്പെട്ട സമ്പാദ്യത്തെ ഓർത്ത് ദുഖിച്ചു കഴിയേണ്ട
അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. എല്ലാം
നഷ്ട്ടപ്പെട്ടിട്ടും ഒരു പരാതി
പോലും നല്കാൻ തയ്യാറാവാത്ത താണ്
ഇത്തരം തട്ടിപ്പ് വ്യവസായം തഴച്ചു
വളരാൻ കാരണം .
ആറുമാസത്തോളം
നീണ്ട മന്ത്ര തന്ത്ര വാദത്തിൽ
നട്ടെല്ലും ആന്തരാവയവങ്ങളും തകർന്ന് മരണം കീഴടക്കിയ
യുവതിയാണ് കരുനാഗപ്പള്ളിയിലേത് .ഇതിനു പിന്നിലെ സത്യത്തെ
വളച്ചൊടിക്കാൻ വേണ്ടി മാത്രമാണ് ബന്ധുക്കൾ
മൃത ശരീരം പോസ്റ്റുമാർട്ടത്തിനു
പോലും വിട്ടു നല്കാൻ വിസമ്മതിച്ചത്.
പോലിസിന്റെ
തത്സമയ ഇടപെടൽ മാത്രമാണ് കാര്യങ്ങളെ
മുന്നോട്ടു നയിച്ചത്. ഒടുവിൽ പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ
സംഭവത്തിലെ ദുരൂഹത വെളിപ്പെടുകയും ക്രൂരതകൾ
പുറത്തു വരികയും ചെയ്തു.
ബലി പീഠത്തിൽ ഒന്നുറക്കെ കരയാൻ
പോലുമാകാതെ ഹോമിക്കപ്പെടുന്ന ജീവിതങ്ങൾ കണക്കിൽ പെടാത്ത
താണ് .ഇതിന്നുത്ത വാദികൾ യഥാർത്ഥത്തിൽ
സമൂഹത്തിലെ ഒരു വിഭാഗം
തന്നെ ആണ് .യാഥാർത്ഥ ബോധത്തിന്റെ
പടികൾ കയറാതെ കൂരിരുട്ടിലേക്ക് സ്വയം
താഴ്ത്തപ്പെടുന്ന അവസ്ഥയാണിത് .വ്യക്തി താല്പര്യത്തിന്റെ പേരിൽ
നടത്തപ്പെടുന്ന കൂടോത്രവും ,മന്ത്രവാദവും ,പൂജകളും ഒരിക്കൽ പോലും
പരാതി സൃഷ്ടിക്കാറില്ല എന്നുള്ളതാണ് വാസ്തവം .ആചാരത്തിനെയും വിശ്വാസത്തിനെയും
ചോദ്യം ചെയ്യാനും ഇടപെടാനും ഉള്ള
പോലീസിന്റെയും നിയമത്തിന്റെയും പരിമിതികളെ പരമാവധി ചൂഷണം
ചെയ്യലാണ് ഇവിടെ നടക്കുന്നത് . സമൂഹത്തിലെ
ഒട്ടനവധി ആളുകൾ ഇന്ന് മാനസിക
അസ്വാസ്ഥ്യം മൂലം കഷ്ടതകൾ അനുഭവിക്കുന്നുണ്ട്
.മറ്റൊരു ചികിത്സയും ഫലിക്കാതെ വരുമ്പോൾ
(യഥാർത്ഥത്തിൽ രോഗത്തെ ചികിത്സിക്കുന്നതിനു പകരം
രോഗിയെ ചികിത്സിക്കുന്നത് കൊണ്ടാണ് ഇത്തരം അസ്വസ്ഥതകൾ
ഉള്ളവർ എണ്ണത്തിൽ കൂടുന്നത് ) "മന്ത്രവാദം
കൂടി എന്തുകൊണ്ട് നോക്കിക്കൂടാ
"എന്ന ചിലരുടെ ചോദ്യങ്ങൾക്ക് വഴങ്ങി
ഇത്തരം സാഹസത്തിനു മുതിരും. അങ്ങിനെയുള്ള
ആളുകളെ തന്നെയാണ് മന്ത്രവാദികളും ,കള്ള
തട്ടിപ്പുകാരും നോട്ടമിടുന്നത് എന്നത് ഒരു വസ്തുത
മാത്രം . അതാണവരുടെ ബിസിനെസ്സ് തന്ത്രം
; പണമാണ് മുഖ്യം എന്നുള്ള ആപ്തവാക്യം
ഇവരുടെ മുഖമുദ്രയും .
ക്രൂരമായ മർദ്ദനത്തിന് ഇരയായി യുവതി മരിച്ചിട്ടും
സിദ്ദനെ കുറ്റപ്പെടുത്താൻ തയ്യാറാവാതിരുന്ന ബന്ധുക്കളും മറ്റുള്ളവരും യഥാർത്ഥത്തിൽ നിയമത്തോടൊപ്പം സയൻസിനെയുമാണ് ഒളിഞ്ഞു നിന്ന്ചോദ്യം ചെയ്യുന്നത്.പരിഷ്കൃത സമൂഹത്തിന്റെ നെഞ്ചിലേക്ക്
കുത്തിക്കയറുന്ന ഇത്തരം ചോദ്യ ശരങ്ങൾക്ക്
ഉത്തരം പറയേണ്ടവർ ആരാണ് എന്നുള്ള
ചോദ്യം ഇവിടെ പ്രസക്തമാണ് .സർക്കാരിന്റെ
ഭാഗത്ത് നിന്നുള്ള ശക്തമായ ബോധ
വല്ക്കരണം ജനങ്ങളിലേക്ക് എത്തിക്കുകയല്ലാതെ മറ്റൊന്നും ഇവിടെ പ്രാവർത്തികമാകില്ല
.ഇത്തരം കുടുംബങ്ങളിൽ നിന്ന് വളർന്നു വരുന്ന
പുതു തലമുറകൾ പതിറ്റാണ്ടുകൾ
പിന്നോട്ട് ഓടുകയാണ്.ആ ഓട്ടത്തിൽ
നഷ്ടമാകുന്നത് സമൂഹ മാറ്റ ത്തിനു
തേര് തെളിക്കേണ്ടവരെയാണ്
.
മാനസികസ്വാസ്ത്യ്മുള്ള യുവതിയിൽ "ജിന്ന്" കുടിയേറിയെന്നും മരിച്ചപ്പോൾ "ജിന്ന്" അടിച്ചിട്ടു പോയെന്നും
പറയുന്ന ബന്ധുക്കൾ യഥാർത്ഥത്തിൽ ഏതോ
വിഭ്രാമാത്മകതയുടെ ലോകത്താണ് ജീവിക്കുന്നത്.ഇവരും
ചിന്തകൾ നഷ്ടപ്പെട്ട ജീവ:ശവങ്ങളാണ്
ഇത്തരം മന്ത്രവാദങ്ങളിൽ വിശ്വസിക്കുന്നവരിൽ രാഷ്ട്രീയക്കാർ മുതൽ സിനിമാക്കാർ വരെയുണ്ട്
എന്നത് മറ്റൊരു സത്യം.
ഇത്രയധികം
അപചയം സമൂഹ മനസ്സിൽ വരാൻ
കാരണം എന്താണ് എന്നുള്ളത് പഠന
വിഷയമാക്കേണ്ട ഒന്നാണ്.എങ്ങിനെ പൊതു
സമൂഹത്തെ ഇത്തരം ഭ്രാന്തമായ അവസ്ഥകളിൽ
നിന്ന് കരകേറ്റാം എന്നാണ് ഇനിയെങ്കിലും
ചിന്തിക്കേണ്ടത്. പൊതു ചർച്ചകളും കൂട്ടായ്മകളും
ഒരു പരിധി വരെ
സഹായിക്കും .ഇന്റർനെറ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങിയ ഈ കാലഘട്ടത്തിൽ
ഇത്തരം മൂഡ വിശ്വാസങ്ങളിൽ
നിന്ന് സമൂഹത്തെ രക്ഷിക്കാൻ ആര്ക്ക്
കഴിയും എന്നുള്ളത് ഇവിടെ വളരെ
പ്രസക്തമാണ് .
മന്ത്ര വ്യവസായം തഴച്ചു വളർത്തേണ്ട
ആവശ്യം ചില രാഷ്ട്രീയ
നേതാക്കന്മാരുടെ ആവശ്യകതയായി മാറിയിരിക്കയാണ് എന്നത് സമൂഹം അറിയേണ്ട
ഒരു വസ്തുതയാണ്. സ്വാർത്ഥ
താൽപ്പര്യങ്ങൾക്ക് വേണ്ടി മന്തവാദി കളെയും
ജോൽസ്യൻ മാരുടെയും കൂടെ ,കൂട്ട്
കൃഷി നടത്തി ലാഭം
കൊയ്യുകയാണ് ഇവർ ചെയ്യുന്നത്
.