watching through

Tuesday, October 20, 2015

പതിനാറടിയന്തിരത്തിൻറെ പായസം

'ഈ പായസം നിൻറെ പതിനാറടിയന്തിരത്തിൻറെ'താണെ ന്നുള്ള ഡയലോഗ് ആണ് ആദ്യം കേട്ടത് . ആര് ആരോട് പറയുന്നു എന്ന സംശയം കൊണ്ടാണ് സ്ക്രീനിലേക്ക് ഒന്ന് കൂടി നോക്കിയത്.സത്യത്തിൽ ആദ്യം ഒന്ന് ഞെട്ടി. മുതിർന്ന ഒരാൾ ഒരു കൊച്ചു കുട്ടിയോട് പറയുന്ന രംഗമാണിത് .

അടുത്ത സീനിൽ കാണാൻ കഴിഞ്ഞത് " അങ്കിൾ എന്താണീ പതിനാറടിയന്തിരം" ....എന്ന ചോദ്യവുമായി നി ല്ക്കുന്ന കൊച്ചു മിടുക്കിയും ..

ഇവിടെ നമ്മൾ ദർശിക്കേണ്ടത് ആ ഒരു രംഗത്ത് മിന്നിമറഞ്ഞ പ്രകടനത്തിന്റെ   മൂർച്ചയാണ് .

സംഭാഷണങ്ങൾ റെക്കോർഡ്‌ ചെയ്യുന്നത് പിന്നീടയിരിക്കാം .കുട്ടി കഥാപത്രങ്ങൾ ഇത്തരം റോളുകൾ കൈകാര്യം ചെയ്യുമ്പോൾ അവരും അതേ പ്രായത്തിലുള്ള മറ്റു കുട്ടികളും കാണുമ്പോഴുണ്ടാകുന്ന ചിന്തകൾ  ഏതു തലത്തിലാണ് ഇവരെ കൊണ്ടെത്തിക്കുക ?

പ്രതിഭാ ശാലികളായ കുട്ടികളായിരിക്കുമല്ലോ അഭിനയ രംഗത്തും മറ്റും ശോഭിക്കുന്നത്‌.ബുദ്ധിപരമായി ഇത്തരം കുട്ടികൾ വളരെ മുന്നിലായിരിക്കും . അതോടൊപ്പം സാമൂഹികമായും വൈകാരികമായും അവർ താഴെ യായിരിക്കുമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഓരോരുത്തരും  അഭിനയ പരിശീല നത്തിന്റെ ഭാഗമായി കഥാപാത്ര സമ്മർദ്ദങ്ങൾക്ക് വിധേയമായി പലതരം സ്റ്റേജു കളിലൂടെ കടന്നു പോകും .കുട്ടികളെ സംബ്ന്ധിചെടുത്തോളം അവിടെ മുതിർന്നവരെ പ്പോലെ  ചിന്തിക്കുന്ന , മുതിർന്നവരുടെ അറിവുള്ള 'ചെറിയ ആളായിരിക്കും ' അവർ ..
ചൈൽഡ് സൈക്കോളജി പ്രകാരം ഓരോ കുട്ടിയുടെയും  ചിന്തകളും പ്രവർത്തികളും വളർച്ച പ്രാപിക്കുന്നത് അവരുടെ ചുറ്റു പാടുകളും , വളർന്നു വരുന്ന അന്തരീക്ഷവുമാണ് .
കുട്ടികൾക്ക് ചേരുന്ന കഥാ പാത്രങ്ങൾക്ക് പകരം മുതിർന്നവരുടെ ആട്ടും തൊഴിയും നിർ ഭാഗ്യവാന്മാരായ കുട്ടികൾ യഥാർത്ഥ ജീവിതത്തിൽ അനുഭവിക്കുന്ന അതെ അവസ്ഥയോടെ അല്ലെങ്കിൽ അതിനെക്കാൾ തീഷ്ണ തയോടെ സീരിയലുകൾക്ക് വേണ്ടി മിടുക്കരായ പ്രതിഭകൾ തകർത്ത് അഭിനയിക്കുകയാണ് . അഭിനയ പ്രതിഭകളായ   മുതിർന്നവരും അഭിനയിച്ചു ഫലിപ്പിക്കാറുള്ള ഇത്തരം സീരിയൽ  കഥാ പാത്രങ്ങളുടെ പ്രതിഫലനം  ഓരോ വ്യക്തിയുടെയും ഉള്ളിലേക്ക് അവരറിയാതെ വിഷക്കറകളാ യി മാറുകയും കാലക്രമേണ വളർച്ചയുടെ ഏതെങ്കിലും  കാലഘട്ടങ്ങളിൽ പതഞ്ഞു പൊങ്ങി വ്യക്തി ത്വ ങ്ങൾക്ക് മങ്ങലെൽപ്പിക്കുകയും ചെയ്യും എന്നാണ് പഠനങ്ങൾ .  സീരിയൽ താരങ്ങളെയാണ് ഇവ ഏറ്റവും കൂടുതൽ ബാധിക്കുന്നത്.
നിർമാതാക്കളുടെ കീശ നിറയ്ക്കാൻ പാകത്തിൽ നീട്ടികൊണ്ട് പോകുന്ന സീരിയലുകൾ കുറെപ്പേരുടെ വ്യക്തി ജീവിതത്തിൽ  പില്ക്കാലത്ത് മങ്ങലേല്പ്പിക്കുന്ന രീതിയിലേക്ക് മാറുകയാണ്.

Tuesday, October 6, 2015

തിമിരം



മാറി വരുന്ന നാടും നഗരവും സമൂഹവും ;  

ചുറ്റിലും അസ്വസ്ഥകളുടെ മാറാല  ...

കണ്ണ് തുറക്കാനും തുറപ്പിക്കാനും ആർക്കാണ്‌  കഴിയുക ...


കാത്തിരുന്ന് കാണാം ...