watching through

Tuesday, May 1, 2018

ആട്ടിടയനോ ?



 ഇദ്ദേഹം ആട് ജീവിതത്തിലെ നജീബ് മുഹമ്മദ് അല്ല . എങ്കിലും നജീബിനെപ്പോലെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ള ഒരു പച്ച മനുഷ്യൻ . ഈ ആടുകളെല്ലാം ഒരു പക്ഷെ നാളത്തെ തീൻ മേശയിലെ ,നാവിലൂറും വിഭവങ്ങളായി മാറിയേക്കാം , എവിടെയാണെന്നോ എവിടേക്ക് എന്നോ അറിയാതെ , നജീബിന്റെ വടിയുടെ ആജ്ഞയിൽ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു .തുള്ളിച്ചാടി ആഹ്ലാദത്തോടെ ,നജീബ് തെളിക്കുന്ന വഴിയിലൂടെ ഒരു നല്ല നാളെ എന്ന പ്രതീക്ഷയോടെ : 
ഈ നജീബ് ഒരു പക്ഷെ ആട്ടിൻ കൂട്ടങ്ങളുടെ ഉടമയോ അല്ലെങ്കിൽ ആടിനെ മേയ്ക്കാൻ നിയോഗിക്കപ്പെട്ട തൊഴിലാളിയോ ആയിരിക്കാം . ഇപ്പൊ നമുക്കു ആശ്വസിക്കാം , കാരണം ഇവിടെ മണലാരണ്യത്തിലെ വിഹ്വലതകൾ ഇല്ല , അടിമത്തത്തിന്റെ കെട്ടു പാടുകൾ ഇല്ല .വെയിലിന്റെ കാഠിന്യം ഇല്ല , കുബ്ബൂസിന്റെയോ കിഴങ്ങു കറിയുടെയോ ഗന്ധമില്ല , മടുപ്പിക്കുന്ന നിയമ വ്യാധികളും ഇല്ല . ആ ആറാട്ടു പുഴക്കാരൻ നജീമിന് ഉണ്ടായിരുന്നതിനേക്കാൾ വൈഷമ്യങ്ങൾ ഇദ്ദേഹത്തിന് ഉണ്ടായിരിക്കാം. ആട്ടിന്കൂട്ടങ്ങൾ അവിടെ മണലാരണ്യത്തിലും ഇവിടുത്തെ ഊഷര ഭൂമിയിലും ഒരേ പോലെ തുള്ളിച്ചാടുമ്പോൾ കരിയുന്നതും തളിർക്കുന്നതും നജീബിനെ പോലുള്ളവരുടെ ജീവിതമാണ് . ആശ്വസിക്കാം ഈ നജീബിന് ആട് ജീവിതം സന്തോഷവും നന്മകളും നിറഞ്ഞതാവട്ടെ ...... 
(യാത്രയ്ക്കിടയിൽ ഹുൻസൂരിൽ നിന്ന് യാദൃച്ഛികമായി കണ്ട കാഴ്‌ച )