watching through

Monday, February 4, 2013

നിലനില്‍പ്പിന്‍റെ പുതിയ തത്ത്വശാസ്ത്രം


നാടോടുമ്പോള്‍  നടുവേ മാത്രമല്ല  തലങ്ങും വിലങ്ങും ഓടണ മെന്നതാണ് പുതിയ കണ്ടു പിടുത്തം .എങ്കില്‍ മാത്രമേ നിലനില്‍പ്പുണ്ടാവൂ..അതോടൊപ്പം ശക്തമായ ജാതി, മത മുന്നേറ്റം നടത്തി അതിലധിഷ്ടിതമായ പുതിയ വ്യവസ്ഥ കൊണ്ടുവന്നു സ്വന്തം ബിസിനസ്സും കൂടി വിപുലീകരിക്കാമെന്നാണ് ആധുനിക ജാതി നേതാക്കന്മാരുടെ കണ്ടെത്തല്‍ അഥവാ വ്യാമോഹം.

എന്തുകൊണ്ട് മലബാര്‍ മഹാ സംഗമം വന്‍ ജന ക്കൂട്ടത്തെ ആകര്‍ഷിച്ചു ? സത്യത്തില്‍ അവരൊക്കെ ഒരു മാറ്റത്തിന്റെ  കാറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു വന്നതായിരിക്കും ,പക്ഷെ എന്ത് ചെയ്യാം ! അവിടെ നമ്മള്‍ കേട്ടത് എന്താണ് ?
സമൂഹത്തെ  പഴയ ഇരുണ്ട യുഗങ്ങളിലേക്ക് എടുത്തെറിയാന്‍ ആഹ്വാനം കൊടുക്കുന്ന വികൃത കഥപാത്രങ്ങളുടെ അപസ്വരങ്ങള്‍ ..... നമ്മള്‍ നേടിയെടുത്ത പുത്തന്‍ ചിന്താഗതികളില്‍ അഗ്നി സ്ഫുലിംഗങ്ങള്‍ പടര്‍ത്തി സമൂഹത്തെ പിച്ചിച്ചീന്താന്‍  ആക്രോശി ക്കുന്ന ഒരു തരം അശുഭ ചിന്താഗതിക്കാരുടെ വിളയാട്ടം , അതാണ് മലബാര്‍ മഹാ  സംഗമത്തില്‍ ദ്രിശ്യമായത്.
ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് : ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് :  ഇത് ഉരുവിട്ട ഗുരുവിന്‍റെ പിന്‍ തലമുറ ക്കാരാണോ ഇന്ന് നമ്മുടെ മുന്നില്‍ വേഷം കെട്ടുന്നത്? മറ്റുള്ളവര്‍ കാര്യം പലതും നേടിയെടുക്കുന്നു ,അപ്പോള്‍ നമ്മള്‍ പാവപ്പെട്ടവര്‍ നോക്കി നില്‍ക്കരുത് , എങ്ങിനെയെങ്കിലും നേടിയെടുത്തെ മതിയാവൂ..അതിനു  വേണ്ടി എന്തുംകളഞ്ഞു കുളിക്കാന്‍ തയ്യാറാവാനാണ്  ആഹ്വാനം .
കഷ്ടം ,ഇതാണോ ആധുനിക സമൂഹത്തിനോട് ഉര ചെയ്യുന്നത്‌  ...
എന്താണ് ഇതിലെ സന്ദേശം ?  സമുദായ സംഘടനകളില്‍ തീവ്രവാദ ചിന്ത പടര്‍ത്തുന്ന തിന് പകരം നവോന്മേഷം പകരുന്ന പൊതു രൂപം കൊണ്ട് വന്നു .മാറ്റത്തിനു ശ്രമിക്കുക യായിരുന്നു വേണ്ടത്. കഷ്ടം , സംഭവിച്ചത് മറ്റൊന്നാണ് ...ഇവിടെയും പൊതുജനം ഒരിക്കല്‍ കൂടി കഴുതയായി .....
ദീപ സ്തംഭം മഹാശ്ച്ച ര്യം നമുക്കും  കിട്ടണം പണം ...
ബഹുമാനപ്പെട്ട വള്ളോപ്പള്ളീ......ജനക്കൂട്ടത്തെ മാത്രം കണ്ടു ഇക്കിളി കൊള്ളണ്ട ....ജനവും കൂടി തീരുമാനിക്കട്ടെ ...ജാതി വേണോ മതം വേണോ എന്ന് ........ എന്നിട്ടാകാം മലബാറില്‍ കുടിയേറ്റം   .................


താന്‍  ആറു വര്‍ഷം  മുമ്പ് ഉരുവിട്ട  അതേ  വാക്കുകള്‍ തന്നെ ഇപ്പോഴും വിളമ്പുന്ന രീതി കൊള്ളാം....നന്നായിട്ടുണ്ട്.

No comments:

Post a Comment