watching through

Tuesday, July 31, 2018

പൂജാ ജാലം

പൂജ നടത്തി , വരാനിരിക്കുന്ന ഭവിഷ്യത്തിനെ തടയിടാൻ നടത്തുന്ന ജാലങ്ങളിൽ ഇതാ ഒരു പൊൻതൂവൽ കൂടി .നമ്മുടെ സ്വന്തം  ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കൊലുമ്പൻ സമാധിയിൽ പൂജ നടത്താൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ നിർദേശിച്ചതായി റിപ്പോർട്ട്.ജലനിരപ്പ് ക്രമാധീതമായി ഉയരുന്ന സാഹചര്യത്തില്‍ ഡാം തുറക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ കെ.എസ്.ഇ.ബി നടത്തിയിരുന്നു. ഇതിനോടൊപ്പമാണ് പൂജയും.കൊലുമ്പന്റെ സ്മൃതിമണ്ഡപത്തില്‍ അദ്ദേഹത്തിന്റെ കൊച്ചുമകനായ ഭാസ്‌കരനാണ് പൂജ നടത്തിയത്.ഇടുക്കി അണക്കെട്ടിന് സ്ഥാനം കാണിച്ച് കൊടുത്തയാളാണ് കൊലുമ്പൻ.

         ഒരു പ്രതിസന്ധി ഘട്ടത്തിൽ അതിനെ ശാസ്ത്രീയമായി കൈകാര്യം ചെയ്യണം എന്നത് നടപ്പു വശം , എന്നാൽ മറ്റൊരു വഴിയിൽ കൂടി വിശ്വാസ പ്രമാണങ്ങൾ ഊട്ടി ഉറപ്പിക്കുക എന്ന ചിന്തയ്ക് യാതൊരു കോട്ടവും തട്ടാതെ പൊതുജന മദ്ധ്യേ അവതരിപ്പിക്കുക എന്നത് വേറൊരു തന്ത്രം.  കാലം വീണ്ടും തിരിഞ്ഞോടുമോ , ഇല്ല സുഹൃത്തുക്കളെ , വരാനിരിക്കുന്നതു വഴിയിൽ തങ്ങുമോ ? ഒരിക്കലുമില്ല .പകരം എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ വ്യാപ്തി കുറക്കാൻ പരമാവധി ശ്രമിക്കുക എന്ന രീതിയിൽ മാറ്റമൊന്നുമില്ലാതിരുന്നത് നമ്മുടെയൊക്കെ ഭാഗ്യം എന്നും വേണമെങ്കിൽ പറയാം . എന്തായാലും പൂർണമായും പൂജയിൽ മുഴുകി ഡാമിന്റെ അടിത്തട്ട് വരെ കാലിയാക്കുന്ന തന്ത്ര ശാലികൾ ഉള്ള ഈ കാലഘട്ടത്തിൽ അങ്ങിനെയുള്ള കാര്യങ്ങളുടെ പിറകെ നമ്മുടെ അധികാരികൾ മുഴുവൻ പോകാതിരുന്നത് നല്ല കാര്യം എന്ന് മാത്രമേ കഴുത്തറ്റം മുങ്ങിയ ഈ അവസ്ഥയിൽ പറയാനുള്ളൂ.