watching through

Friday, October 14, 2011

കേരളാ കുട്ടി വിപ്ലവം; ഒരു വീക്ഷണം ..........

     സമത്വ സുന്ദര കേരളം ചോരയില്‍ കുളിച്ചു കൊണ്ടിരിക്കുന്നു. നാം ഇപ്പോഴും നൂറ്റാണ്ടുകള്‍ പുറകിലാണല്ലോ....
ഓരോ അഞ്ചു വര്‍ഷത്തിലും ഉണ്ടാകുന്ന ഭരണ മാറ്റം എതിര്‍ കക്ഷികള്‍ക്ക് തെരുവ് നാടകം കളിക്കാനുള്ള അവസരം ഒരുക്കി കൊടുത്ത് കൊണ്ടേയിരിക്കും  എന്നത് ഒരു സത്യം മാത്രം. എങ്കിലും പഠിച്ച പാഠം മറന്നു കൊണ്ടെയിരിക്കുന്നു.കുട്ടി സഖാക്കള്‍ക്ക്  മന്ദന്‍ തലയില്‍ വെളിച്ചം കേറില്ല. ആടുകളെ ക്കൊണ്ട് തമ്മില്‍ തല്ലിച്ച് അതിനിടയിലൂടെ ചുടു ചോര കുടിക്കുന്ന യഥാര്‍ത്ഥ കുറുക്കന്‍മാരാണ് മിക്ക രാഷ്ട്രിയ നേതാക്കളും. അവര്‍ക്ക് നേട്ടം പലതാണ്. ഒരു രാഷ്ട്രിയ കരുവിനെ കിട്ടിയാല്‍ അതുകൊണ്ടുള്ള മുതലെടുപ്പ് മാത്രം വിനോദവും വിജയവും ആക്കി കൊണ്ടുനടക്കുന കാലമാണ് ഇതെന്ന് പലരും തെളിയിച്ചു കഴിഞ്ഞു . ഇന്നത്തെ സുതാര്യ ലോകത്തില്‍ കൊച്ചു കേരളത്തില്‍ മാത്രമേ വിദ്യാര്‍ഥി രാഷ്ട്രിയത്തിന്റെ ഈ വൃത്തികെട്ട കോലം കാണാന്‍ കഴിയൂ. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരം അവസ്ഥാ വിശേഷം കാണാന്‍ പറ്റുകയില്ല. 

"തല്ലും കുത്തും ചെണ്ടയ്ക്ക്, പട്ടും വളയും മാരാര്‍ക്ക്.".. ഇതിന്റെ പൊരുള്‍ എല്ലാവര്ക്കും മനസ്സിലായെന്നു  കരുതുന്നു.. നിങ്ങള്ക്ക് വേണ്ടി നിങ്ങള്‍ തിരഞ്ഞെടുത്ത ഒരു പാട് പ്രതിനിധികള്‍  ഉണ്ടായിരിക്കെ എന്തിനു വേണ്ടി നിങ്ങള്‍ തല്ലു കൊള്ളണം.? കാലും, കയ്യും ഒടിക്കണം ?തല പൊളിക്കണം ? (കടപ്പാട് -കോഴിക്കോട്  ലാത്തിചാര്‍ജ് ) പത്ര സമ്മേളനം വിളിച്ചു കൂട്ടാനും സമരാഹ്വാനം നടത്താനും ആഡംബര വാഹനങ്ങളില്‍ കറങ്ങി പഞ്ച നക്ഷത്ര ഹോട്ടലില്‍ സുഖിക്കാനും ഓസിയില്‍ പറന്നു നടക്കാനുമല്ല നിങ്ങള്‍ അവരെ തിരെഞ്ഞെടുത്തത് എന്ന ബോധം ഉണ്ടായിരിക്കുന്നത് നന്ന്. നിയമ സഭയില്‍ ഒച്ചപ്പാടുണ്ടാക്കി നാണം  കെടുത്തുന്നതിനു പുറമേ ചാനലുകാരുടെ മുന്നേ മുതലക്കണ്ണീര്‍ ഒഴുക്കി എന്നെത്തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല (കേരളനിയമ സഭ-14-10-2011)എന്ന് പറഞ്ഞു കരയുന്ന നേതാക്കളെ തിരിച്ചറിയുക . തെരുവിലെ ചോരക്കളി മണ്ടന്മാരുടെ കൊമാളിത്തരമായാണ്‌ മറ്റുള്ളവര്‍ കാണുന്നത്.നിങ്ങള്‍ ഉണര്‍ന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

No comments:

Post a Comment