പറവൂര്‍ കേസിലെ പ്രധാന പ്രതിയെ കോടതി ജീവപര്യന്തം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും വിധിച്ചു.
പ്രതിയുടെത് പോലുള്ള സ്വഭാവം വച്ച് പുലര്‍ത്തുന്നവര്‍ക്ക് ഈ വിധി ഒരു പാഠമാകട്ടെയെന്നു ജഡ്ജി വിധിയില്‍ പറഞ്ഞു..
ഇനി ഒരു ചോദ്യം ..
ഇത് പ്രതിയെ പ്പോലുള്ളവര്‍ക്ക് ഒരു പാഠമാകും,കാരണം കുറ്റം ചെയ്താല്‍ കിട്ടാവുന്ന ശിക്ഷ ജീവപര്യന്തം മാത്രം, ഇടയില്‍ ഒരു പാട് തവണ പരോളും,പിന്നെന്തു വേണം..ഇത് വായിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം നടന്ന ഒരു കൊലപാതകത്തില്‍ പിടിക്കപ്പെട്ട കുറ്റവാളി പറഞ്ഞ കാര്യമാണ് ഓര്‍മയില്‍ വരുന്നത്..
സംഗതി ഗള്‍ഫില്‍ വെച്ചാണ് പ്ലാന്‍ ചെയ്തത്, പക്ഷെ സുഹൃത്തിനെ കൊല്ലാന്‍ വേണ്ടി കണ്ടെത്തിയ സ്ഥലം നമ്മുടെ സ്വന്തം നാട് തന്നെ. കാരണം , മറ്റൊന്നുമല്ല ഇന്ത്യയിലെ ഇപ്പോഴുള്ള ഈ നിയമ വ്യവസ്ഥയും എളുപ്പത്തില്‍ ജാമ്യവും പരോളും കിട്ടാനുള്ള വഴികളും തന്നെ. അതായതു ചുരുക്കത്തില്‍ നിയമ വ്യവസ്ഥയുടെ കഴിവുകേടാണ് കുറ്റവാളികളുടെ എണ്ണം പെരുകുന്നതിന് സഹായിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തം.
ഇന്ത്യയില്‍ വെച്ച് കൊലപാതകം നടത്തി പിടിയിലായാല്‍ പത്തോ പന്ത്രണ്ടോ കൊല്ലം മൃഷ്ടാന ഭോജനം കഴിച്ചു ജയിലില്‍ ഗുണ്ടായിസവും നടത്തി പാര്‍ട്ടി ഗ്രാമവും സൃഷ്ടിച്ചു വിലസി നടക്കാം.പക്ഷെ ദുബായിലോ മറ്റു അറബി നാട്ടിലോ വച്ച് കൊല നടത്തി പിടിക്കപ്പെട്ടാല്‍ പിന്നെ പുറം ലോകം കാണുകയുമില്ല സ്വന്തം തല പോയിക്കിട്ടുകയും ചെയ്യും. അതുകൊണ്ട് തന്നെ അവിടങ്ങളില്‍ കുറ്റ കൃത്യങ്ങള്‍ തുലോം കുറവാണു താനും.
എന്തുകൊണ്ട് ഈ വൈകിയ വേളയിലെങ്കിലും നിയമ ഭേദഗതി നടത്താന്‍ ആരും രംഗത്ത് വരുന്നില്ല , അതോ സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ മനപ്പൂര്‍വം ഒഴിവാക്കുകയോ മറ്റോ ആണോ? യഥാര്‍ത്തത്തില്‍ കുറ്റം ചെയ്യാനടക്കം പ്രേരണ നല്‍കുന്നത് കുത്തഴിഞ്ഞ കോടതി വിധികള്‍ തന്നെ അല്ലെ എന്ന് ഒരു നിമിഷം ചിന്തിച്ചു പോകും. കുറ്റ കൃത്യങ്ങളുടെ കാഠിന്യം അനുസരിച്ചു തൂക്കിലേറ്റുന്നത് പോലുള്ള ശിക്ഷാ നടപടികള്‍ എളുപ്പത്തില്‍ നടത്തിയില്ലെങ്കില്‍ നമ്മുടെ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഇനിയും ഒരു പാട് ജയിലുകളും വേണ്ടിവരും ,കൂടാതെ കുറ്റ വാളികളെ തീറ്റി പോറ്റാനുള്ള ചിലവും കൂടി വരികയെ ഉള്ളൂ. കസബിനെ പോറ്റി വളര്‍ത്താന്‍ ദിവസവും ലക്ഷങ്ങളാണ് സര്‍ക്കാരിനു ചെലവുള്ളത്. ഇതൊക്കെ കാണാനാണ് സാധാരണക്കാരന്റെ "വിധി".
"എന്തിനാടെ ഈ കറുത്ത കോട്ടും ചുമന്നു നടക്കുന്നെ ,ആ സമയത്ത് പത്തു തെങ്ങ് എങ്കിലും നടാമായിരുന്നില്ലേ "?.. പരമാവധി ശിക്ഷ ജീവപര്യന്തം പോലും ..........................