watching through

Thursday, August 2, 2012

കലികാലം


"ഏല്ലാവര്‍ക്കും തിമിരം, നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം";

എന്നാലിപ്പോള്‍ തിമിരം ആര്‍ക്കാണെന്ന് കണ്ടുപിടിക്കാന്‍ ചെറിയൊരു ബുദ്ധി മുട്ട്. പൊതുജനം കണ്ണ്‌ കാണിക്കാന്‍ ആശുപത്രിയില്‍ ക്യു നില്‍ക്കുകയാണ്.  ഡോക്ടറെ കാണിച്ചിട്ടും കണ്ണ്‌ തിരുമ്മി നോക്കിയിട്ടുംഒരെത്തും പിടിയും കിട്ടുന്നില്ല ; സത്യത്തില്‍ ആര്‍ക്കാണ് തിമിരം ബാധിച്ചത്? രാഷ്ട്രീയകാര്‍ക്കോ ,നാലാംകിട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ അതോ പൊതു ജനമെന്ന കോവര്‍ കഴുതയ്ക്കോ?


ഒരു കാര്യം പകല്‍ വെളിച്ചം  പോലെ വളരെ വ്യക്തമാണ്‌ .തിമിരം ബാധിച്ചിരിക്കുന്നത് നാലാം കിട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്നെ .അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ കലികാലം സംഭവിക്കുമോ? നിയമം മൂലം നിരോധിച്ച ബന്ദിന്‍റെ പകരക്കാരന്‍ എന്ന് വിശേഷിപ്പിക്കാന്‍ മാത്രം ഹര്‍ത്താലും വളര്‍ന്നു വന്നു. എന്ത് സംഭവിച്ചാലും കഷ്ട നഷ്ടങ്ങള്‍ പൊതു ജനത്തിന് മാത്രം. കണ്ണടച്ചിരുട്ടാക്കുക മാത്രമേ പൊതു ജനത്തിന് മുന്നിലുള്ള പോം വഴിയുള്ളൂ . കക്ഷി രാഷ്ട്രീയ വൈരാഗ്യങ്ങളിലൂടെ തഴച്ചു വളര്‍ന്നു ഒടുവില്‍ ജീവന്‍റെ വില പേശലില്‍  എത്തി നില്‍ക്കുന്ന അരാഷ്ട്രീയ അന്ധകാര യുഗത്തില്‍ , തീര്‍ച്ചയായും പൊതു ജനം ഏത് പാതയിലൂടെ ആണ് സഞ്ചരിക്കുക എന്ന് തിരിച്ചറിയാതെ കുഴങ്ങുകയാണ്. .പക്ഷെ ഒരു കാര്യത്തില്‍ യാതൊരു സംശയവുമില്ല .ആരെന്തു വിളിച്ചു പറഞ്ഞാലും ഓടാനും ചാടാനും ,കൊല്ലാനും തയ്യാറായി അണികള്‍ എന്ന് പറയുന്ന അടിമകള്‍ ഉണ്ടല്ലോ .അപ്പോള്‍ തിമിരം രാഷ്ട്രീയ അന്ധകാരം ബാധിച്ച അടിമകള്‍ക്ക് തന്നെ...മൊഴികളും അറസ്റ്റും സംഘര്‍ഷവും സാമാന്യ ജീവിതത്തെ ബാധിക്കുമ്പോള്‍ ഇതു കലികാലം അല്ലാതെ മറ്റെന്താണ്?
 ഈ കലികാലത്തില്‍ മറ്റൊരു മത്സരം കൂടി നടക്കുന്നുണ്ട്.ആരാണ് ഏറ്റവും കൂടുതല്‍ നുണ പറഞ്ഞു പൊലി പ്പിക്കുക എന്ന്. അന്താരാഷ്ട്ര നുണ പറച്ചില്‍ മത്സരം നടക്കുകയാണെങ്കില്‍ അതില്‍ ഒന്നാമനാവാന്‍ ഇഷ്ടം പോലെ മത്സരാര്‍ത്തികളെ നമ്മുടെ നാട്ടില്‍ തന്നെ കിട്ടും .കഷ്ടം ഇത് കലി കാലമല്ലെങ്കില്‍ മറ്റെന്താണ് ?
ഇപ്പൊ മാധ്യമക്കാര്‍ മറ്റൊരു പാട്ടും പാടി നടക്കുകയാണ്.."കൊത്തി ക്കൊത്തി മുറത്തില്‍ ക്കേറി കൊത്താതെട മകനെ ഭീമ സേന എടാ ഭീമ സേന .."  കാരണം അടിമകള്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന കൂട്ടര്‍ ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെയും തിരഞ്ഞു പിടിച്ചു വേട്ടയാടിക്കൊണ്ടിരിക്കുന്നു.എന്താണെന്നു കാരണം വളരെ വ്യക്ത   മാണ്‌.സത്യങ്ങള്‍ സത്യങ്ങള്‍ പോലെ പുറത്തു വന്നാല്‍ ;അതായതു ചിത്രങ്ങളിലൂടെയും വാര്‍ത്തകളിലൂടെയും പുറം ലോകം അറിഞ്ഞാല്‍ നട്ടുച്ചയ്ക്കും ചൂട്ടു പിടിക്കുകയും,പിടിക്കാന്‍ കൂട്ട് നില്‍ക്കുന്ന പമ്പര വിഡ്ഢികളും പിന്നെങ്ങിനെ ജീവിക്കും.. ഈ  വികൃതവും ഭ്രാന്തവും ആയ ചിന്താഗതികളും ആണ് എന്തും ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത്. മൂന്നും നാലും നിലകളുള്ള കെട്ടിടത്തിനു മുകളില്‍ നിന്നിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശവും കല്ലേറും ഉണ്ടായി എന്നുള്ളത് തന്നെ ലജ്ജാവഹമല്ലേ  ? അടിമകളും നേതാക്കന്‍ മാരെന്ന് പറയുന്ന മൂന്നാംകിട സഖാക്കന്മാരും ആരെയാണ് ഭയക്കുന്നത് ? എന്തിനു വേണ്ടി ഭീഷണി ഉയര്‍ത്തി ജനങ്ങളുടെ ജീവിതം തടസ്സ പ്പെടുത്തുന്നു ? ഗവണ്മെന്റ് ബസ്സുകളും മറ്റു ഓഫീസുകളും എന്തിനു നശിപ്പിക്കുന്നു ?
ഇവിടെ അണയാന്‍ പോകുന്ന തീ യഥാര്‍ത്ഥത്തില്‍ ആളിക്കത്തിക്കുകയല്ലേ  ?



  

No comments:

Post a Comment