watching through

Saturday, February 18, 2017

നാം മുന്നോട്ട് .........



  2017 ഫെബ്രുവരി 15 , ലോക ചരിത്രത്തിൽ ഇന്ത്യ    നെറുകയിൽ എത്തിലോകത്തിലെ  മറ്റു പ്രമുഖ രാജ്യങ്ങളെ ഒന്നടങ്കം പിന്നിലാക്കിയാണ്നാം ശാസ്ത്ര സാങ്കേതിക  രംഗത്തെ അതികായനായി മാറിയത്.
റഷ്യയെ ആണ് ഇക്കാര്യത്തിൽ നമ്മൾ പിന്തള്ളിയത് . I S R O യുടെ നേട്ടം  നമ്മുടെ ബഹിരാകാശ ശാസ്ത്ര രംഗത്തിനു ഒരു പൊൻ തൂവലാണ് നൽകിയിരിക്കുന്നത് .
ഒറ്റയടിക്ക് 104 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിച്ചാണ്  PSLV c - 37  ചരിത്ര നേട്ടം സമ്മാനിച്ചത് . വിക്ഷേപണത്തിന്റെ 32 ആം മിനുട്ടിൽ എല്ലാ ഉപഗ്രഹങ്ങളും 505 കിലോമീറ്റർ അകലെ ഭ്രമണ പഥത്തിൽ എത്തി. 1378 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളേയും വഹിച്ചാണ് PSLV ദൗത്യം നിർവഹിച്ചത് . 96 ചെറു ഉപഗ്രഹങ്ങൾ യു എസ് ലെ വിവിധ സ്ഥാപനങ്ങളുടേതാണ് .ഇസ്രായേൽ ,ഖസാക്കിസ്ഥാൻ ,നെതർലാൻഡ്സ് , യു എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ്ഇതോടൊപ്പം ലക്ഷ്യത്തിലെത്തിയത് .
ശാസ്ത്രത്തിന്റെ അത്യുന്നത നേട്ടത്തിന് പിന്നിൽ അഹോരാത്രം പ്രവർത്തിച്ച , ശാസ്ത്രജ്ഞരോട് നമ്മൾ എന്നും കടപ്പെട്ടിരിക്കും . ഏകദേശം രണ്ടു വർഷത്തോളം അവധി പോലും എടുക്കാതെ, ദിവസത്തിൽ 18 മണിക്കൂറോളം പ്രവർത്തിച്ചു പ്രാഗൽഭ്യം തെളിയിച്ച സ്ത്രീ ശാസ്ത്രജ്ഞർ ഉൾപ്പെടെയുള്ള  ടീം ആണ് ഇത്ര വലിയ സെഞ്ചുറിയൻ നേട്ടത്തിന് പിന്നിൽ എന്ന് നമ്മിൽ പലർക്കും അറിയില്ല .

Monday, February 6, 2017

“ചിന്നമ്മ” എന്ന “ശശി”കല



         
                                                                        


         തമിഴകത്തിന്റെ രാഷ്ട്രീയ ചിത്രത്തിൽ ഇനി ചിന്നമ്മയുടെ സാന്നിധ്യം കുറച്ചു കാലത്തേക്ക് പ്രതിഫലിക്കും. കഴിഞ്ഞ  കുറെ മാസങ്ങളായി മുഖ്യമന്ത്രിക്കസേര,വേറൊരു മുഖ്യനെ കൊണ്ടു തുടച്ചു മിനുപ്പിച്ചെടുക്കുകയായിരുന്നു . വിശദമായ ആ മിനുപ്പിച്ചെടുക്കലിനൊടുവിൽ  ടിയാൻ സൗകര്യപൂർവ്വം ഗവർണ്ണർക്ക് കത്തെഴുതി : “സാർ , ചില വ്യക്തിപരമായ കാരണങ്ങളാൽ എനിക്ക് മുഖ്യന്റെ സ്ഥാനാതിരിക്കാൻ അസൗകര്യം നേരിടുന്നതിനാൽ എന്നെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു “. ഗവർണർ പിന്നെ എന്ത് ചെയ്യും ....?
ചോദ്യ ചിന്ഹത്തിനു വിരാമമിട്ടുകൊണ്ട് ചിന്നമ്മ പ്രത്യക്ഷപ്പെടുകയായിരുന്നു  .
ഡെമോക്രസിയുടെ മരണമായാണ് പലരും പുതിയ മുഖ്യമന്ത്രിയുടെ വരവിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. തമിഴകത്തിന്റെ കറുത്ത ദിവസമായും നിർവചിച്ചിരിക്കുന്നു ..
എന്തായാലും വര്ഷങ്ങളോളം നീണ്ടു നിന്ന കരുനീക്കത്തിന് ഒരു പരിസമാപ്തി ആവുകയാണ് , പാർട്ടിയുടെയും ,ഭരണത്തിന്റെയും കടിഞ്ഞാൺ ഇനി സ്വന്തം കൈപ്പിടിയിൽപക്ഷെ ഒരു കടമ്പ , ആറു  മാസത്തിനകം ഉപ തിരഞ്ഞെടുപ്പ് - ഒരു ജനവിധി . അപ്പോഴേക്കും ജയയുടെ അനന്തരവളെ തളച്ചിടേണം . നിര്ണായകമായേക്കാവുന്ന , ദീപയുടെ രംഗപ്രവേശം ഒരു പക്ഷെ വോട്ടുനില താഴ്ത്തിയേക്കും.
ശശികലയ്ക്കെതിരായി  അനധികൃതമായി സ്വത്തു സമ്പാദന കേസിൽ സുപ്രിം കോടതി വിധി ഇനിയും വരാനിരിക്കുന്നെയുള്ളൂ .ഒരു പക്ഷെ കോടതി വിധി പ്രതികൂലമായാൽ ചിലപ്പോൾ അഴിയെണ്ണേണ്ടി വരും. അപ്പോൾ പറഞിട്ടു കാര്യമില്ലല്ലോ .“ഓടുന്ന പട്ടിയുടെ ഒരു മുഴം മുൻപേഎന്ന ചൊല്ല് അന്വർഥമാക്കി മുഖ്യ മന്ത്രി കസേര ഉറപ്പിച്ചാൽ , ഇനി അഥവാ   അഴി എണ്ണേണ്ടി വന്നാൽ മികച്ച സൗകര്യങ്ങളോടെ  തന്നെ ആവാമല്ലോ ?
അങ്ങിനെ ജയഅക്ക’യുടെ പിന്നിൽ നിന്ന് പയറ്റി ഒടുവിൽ മുന്നിൽ കയറി എല്ലാം കയ്യിൽ ഒതുക്കാനുള്ള ഭാവത്തോടെയാണ് ചിന്നമ്മ വരുന്നത് . സ്പോർട്സ് താരങ്ങൾ  അവരുടെ  കഥ ചിലപ്പോൾ പറയാറുണ്ട് , ചെറുപ്പത്തിൽ കുറെ കാലത്തോളം സഹായികളായി ഇരുന്നിട്ടുണ്ടെന്നും , അതിൽ നിന്ന് പലതും  പഠിച്ചു , അങ്ങിനെയാണ് നമ്മൾക്ക് മുന്നിലെത്താൻ പറ്റിയതെന്നും മറ്റും  പക്ഷെ രാഷ്ട്രീയത്തിൽ ഇത്  കുതന്ത്രങ്ങളുടെയും പാരവെയ്പ്പിന്റെയും പയറ്റലാണ്. അങ്ങിനെയാണ് പലരും ഇന്ന് മുന്നിലെത്തിയത് എന്ന് നമുക്ക് അറിയാം .
 മാറ്റത്തിന്റെ കാറ്റ് നല്ല രീതിയിൽ വീശിയാൽ മാത്രമേ പൊതു ജനത്തിന് ഗുണമുള്ളൂ , അല്ലെങ്കിൽ ചരിത്രത്തിൻെറ ഏതെങ്കിലും കോണിൽ നമുക്കിവരെ ദർശിക്കാം .. ..
പാവം തമിഴ് ജനത -- എന്ത് പിഴച്ചു ??

ഒടുവിൽ തമിഴൻ  " ശശി " ആകുമോ ??????

Wednesday, February 1, 2017

നിറം മാറിയ നോട്ടുകൾ


ഇന്ത്യൻ  സമ്പദ് വ്യവസ്ഥയിലെ ക്രയ വിക്രയത്തിന്റെ ആണിക്കല്ലായ കറൻസി നോട്ടുകളുടെ പെട്ടന്നുള്ള നിരോധനവും ,നിറം മാറിയിറങ്ങിയ പുത്തൻ നോട്ട് കെട്ടുകളുടെ പ്രതിഫലനവും കോടാനുകോടി ജനതയുടെ നിത്യ ജീവിതത്തിൽ വളരെ വലിയ തോതിലാണ് മാറ്റം വരുത്തിയത് എന്നുള്ള സത്യം മറക്കാൻ വയ്യ.
കാലത്തിന്റെ ഒഴുക്കിനൊപ്പം പരിഷ്കാരങ്ങളും കൂടെ ചേർന്നു; അല്ലെങ്കിൽ ചേർന്നിരിക്കണം (അതാണല്ലോ പതിവ്)?പക്ഷെ പതിവ് പലതിനും ബാധകമല്ലാതായതാണ് നമ്മുടെ നാടിൻറെ ശാപം , കാരണം നാം ശീലിച്ചതേ പാലിക്കൂ എന്ന വാശിയിൽ ജീവിക്കുന്നവരാണ് .എന്നാൽ  നോട്ടു നിരോധനത്തിലൂടെ ശീലവും മാറിമറിഞ്ഞു.അതിനു  നിരോധനത്തിനോട് നന്ദി പ്രകാശിപ്പിക്കുന്നു.

ഏതു മാറ്റത്തിന്റെ കാറ്റായാലും , പൂർവാധികം ശക്തിയോടെ വീശുമ്പോൾ അതിൽ കടപുഴകി വീഴുന്നത് വമ്പൻ മരങ്ങളും കൂടിയാണ് , എന്നാൽ മാറ്റത്തിന്റെ കാറ്റിൽ കരിയിലയും മണ്ണാങ്കട്ടയും ആണ് പറന്നുപോയതും വീണുടഞ്ഞതും. വമ്പൻ മരങ്ങളെല്ലാം തന്നെ ഓരോ ദിവസവും ബലപ്പെട്ടു വന്നു .എന്ത് തന്നെ ആയാലും നിറം മാറ്റിയ നോട്ടുകൾ തീർത്ത ആഘാതം പതുക്കെ മാറി വരുന്നു. ഇത് ഒരു ദിവസത്തെയോ  അഥവാ ഒരു
മണിക്കൂറിൽത്തന്നെയോ എടുത്ത തീരുമാനമല്ല. പക്ഷെ, ഇതിലും പിഴവ് പറ്റി. പുതിയ നോട്ടുകൾ അച്ചടിക്കാൻ വൈകി , മാത്രമല്ല പൂർണ്ണമായും അത് ബാങ്കുകളിൽ എത്തിക്കാനും , എ ടി എം മെഷിനുകളിൽ നിറയ്ക്കത്തക്ക രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുന്നതിലും വൈകി . എന്ത് തന്നെ ആയാലും, വരും ദിവസങ്ങളിൽ ഇനി ആയിരത്തിന്റെ നോട്ടുകളും ഇറക്കി പ്രതിസന്ധി തീർക്കുമെന്ന് പ്രതീക്ഷിക്കാം .
എങ്കിലും ഇത്തരം നോട്ടു നിരോധനത്തിലൂടെ ഉദ്ദേശിച്ച കാര്യം നേടിയോ എന്നതിന് ഇത് വരെ വ്യകതമായ ഉത്തരം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല . 
86 % വരുന്ന നോട്ടുകളാണ് ഇപ്പൊ നിരോധനത്തിലൂടെ കാലയവനിക പൂണ്ടത് .രാജ്യത്തു വർധിച്ചു വരുന്ന കള്ളപ്പണത്തിനെ ഇല്ലാതാക്കുക മാത്രമല്ല ഇതിന്റെ ലക്‌ഷ്യം,ഒരു ക്യാഷ് ലെസ്സ് ഇക്കോണമി എന്ന രീതിയിലേക്ക് മാറ്റിയെടുക്കാൻ കൂടിയാണ് ഇത് ലക്ഷ്യമിടുന്നത് .
2015 ൽ സിംബാവ്‌വേ ഗവണ്മെന്റ് ഇത് പോലൊരു നീക്കം നടത്തിയിരുന്നു. അവിടുത്തെ സാമ്പത്തിക വ്യവസ്ഥ സുസ്ഥിരമാക്കലായിരുന്നു അതിന്റെ ലക്‌ഷ്യം. അത് പോലെ തന്നെ യൂറോപ്യൻ യൂണിയനിൽ 2002 ൽ യൂറോ കറൻസി നിലവിൽ വരുത്താൻ വേണ്ടി ഇത് പോലെ ഒരു നീക്കം നടത്തി. അമേരിക്കയിൽ 1873  ൽ  കോയ്‌നേജ് ആക്ട് നടപ്പിൽ വരുത്തി , അവിടെ വെള്ളി നാണയങ്ങൾക്കു പകരം സ്വർണ്ണം കൊണ്ട് വരികയായിരുന്നു.പക്ഷെ അടുത്ത 5 വർഷം അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും 1878 ൽ  ബ്ലാൻഡ് അലിഷൻ ആക്ട് നിലവിൽ വരികയും വെള്ളി നാണയങ്ങൾക്കു ഏർപ്പെടുത്തിയിരുന്ന വിലക്ക് മാറ്റുകയും ചെയ്തിട്ടുണ്ട് 
എന്തായാലും ഒരു നല്ല നാളേക്ക് വേണ്ടി കാത്തിരിക്കാം ..