watching through

Wednesday, February 1, 2017

നിറം മാറിയ നോട്ടുകൾ


ഇന്ത്യൻ  സമ്പദ് വ്യവസ്ഥയിലെ ക്രയ വിക്രയത്തിന്റെ ആണിക്കല്ലായ കറൻസി നോട്ടുകളുടെ പെട്ടന്നുള്ള നിരോധനവും ,നിറം മാറിയിറങ്ങിയ പുത്തൻ നോട്ട് കെട്ടുകളുടെ പ്രതിഫലനവും കോടാനുകോടി ജനതയുടെ നിത്യ ജീവിതത്തിൽ വളരെ വലിയ തോതിലാണ് മാറ്റം വരുത്തിയത് എന്നുള്ള സത്യം മറക്കാൻ വയ്യ.
കാലത്തിന്റെ ഒഴുക്കിനൊപ്പം പരിഷ്കാരങ്ങളും കൂടെ ചേർന്നു; അല്ലെങ്കിൽ ചേർന്നിരിക്കണം (അതാണല്ലോ പതിവ്)?പക്ഷെ പതിവ് പലതിനും ബാധകമല്ലാതായതാണ് നമ്മുടെ നാടിൻറെ ശാപം , കാരണം നാം ശീലിച്ചതേ പാലിക്കൂ എന്ന വാശിയിൽ ജീവിക്കുന്നവരാണ് .എന്നാൽ  നോട്ടു നിരോധനത്തിലൂടെ ശീലവും മാറിമറിഞ്ഞു.അതിനു  നിരോധനത്തിനോട് നന്ദി പ്രകാശിപ്പിക്കുന്നു.

ഏതു മാറ്റത്തിന്റെ കാറ്റായാലും , പൂർവാധികം ശക്തിയോടെ വീശുമ്പോൾ അതിൽ കടപുഴകി വീഴുന്നത് വമ്പൻ മരങ്ങളും കൂടിയാണ് , എന്നാൽ മാറ്റത്തിന്റെ കാറ്റിൽ കരിയിലയും മണ്ണാങ്കട്ടയും ആണ് പറന്നുപോയതും വീണുടഞ്ഞതും. വമ്പൻ മരങ്ങളെല്ലാം തന്നെ ഓരോ ദിവസവും ബലപ്പെട്ടു വന്നു .എന്ത് തന്നെ ആയാലും നിറം മാറ്റിയ നോട്ടുകൾ തീർത്ത ആഘാതം പതുക്കെ മാറി വരുന്നു. ഇത് ഒരു ദിവസത്തെയോ  അഥവാ ഒരു
മണിക്കൂറിൽത്തന്നെയോ എടുത്ത തീരുമാനമല്ല. പക്ഷെ, ഇതിലും പിഴവ് പറ്റി. പുതിയ നോട്ടുകൾ അച്ചടിക്കാൻ വൈകി , മാത്രമല്ല പൂർണ്ണമായും അത് ബാങ്കുകളിൽ എത്തിക്കാനും , എ ടി എം മെഷിനുകളിൽ നിറയ്ക്കത്തക്ക രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുന്നതിലും വൈകി . എന്ത് തന്നെ ആയാലും, വരും ദിവസങ്ങളിൽ ഇനി ആയിരത്തിന്റെ നോട്ടുകളും ഇറക്കി പ്രതിസന്ധി തീർക്കുമെന്ന് പ്രതീക്ഷിക്കാം .
എങ്കിലും ഇത്തരം നോട്ടു നിരോധനത്തിലൂടെ ഉദ്ദേശിച്ച കാര്യം നേടിയോ എന്നതിന് ഇത് വരെ വ്യകതമായ ഉത്തരം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല . 
86 % വരുന്ന നോട്ടുകളാണ് ഇപ്പൊ നിരോധനത്തിലൂടെ കാലയവനിക പൂണ്ടത് .രാജ്യത്തു വർധിച്ചു വരുന്ന കള്ളപ്പണത്തിനെ ഇല്ലാതാക്കുക മാത്രമല്ല ഇതിന്റെ ലക്‌ഷ്യം,ഒരു ക്യാഷ് ലെസ്സ് ഇക്കോണമി എന്ന രീതിയിലേക്ക് മാറ്റിയെടുക്കാൻ കൂടിയാണ് ഇത് ലക്ഷ്യമിടുന്നത് .
2015 ൽ സിംബാവ്‌വേ ഗവണ്മെന്റ് ഇത് പോലൊരു നീക്കം നടത്തിയിരുന്നു. അവിടുത്തെ സാമ്പത്തിക വ്യവസ്ഥ സുസ്ഥിരമാക്കലായിരുന്നു അതിന്റെ ലക്‌ഷ്യം. അത് പോലെ തന്നെ യൂറോപ്യൻ യൂണിയനിൽ 2002 ൽ യൂറോ കറൻസി നിലവിൽ വരുത്താൻ വേണ്ടി ഇത് പോലെ ഒരു നീക്കം നടത്തി. അമേരിക്കയിൽ 1873  ൽ  കോയ്‌നേജ് ആക്ട് നടപ്പിൽ വരുത്തി , അവിടെ വെള്ളി നാണയങ്ങൾക്കു പകരം സ്വർണ്ണം കൊണ്ട് വരികയായിരുന്നു.പക്ഷെ അടുത്ത 5 വർഷം അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും 1878 ൽ  ബ്ലാൻഡ് അലിഷൻ ആക്ട് നിലവിൽ വരികയും വെള്ളി നാണയങ്ങൾക്കു ഏർപ്പെടുത്തിയിരുന്ന വിലക്ക് മാറ്റുകയും ചെയ്തിട്ടുണ്ട് 
എന്തായാലും ഒരു നല്ല നാളേക്ക് വേണ്ടി കാത്തിരിക്കാം ..

No comments:

Post a Comment