watching through

Friday, October 28, 2011

ഡിസ്കൌണ്ട് മേള

     ഒടുവില്‍ അങ്ങേര്‍ക്കും  സഹികെട്ടു. എല്ലാത്തിനുമില്ലേ ഒരു നെല്ലിപ്പടി? അതെ അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ഇക്കഴിഞ്ഞ ദിവസം ദീപാവലി ദിവസം എനിക്കും കിട്ടി ഒരു എസ്‌.എം. എസ്‌ ഓഫര്‍ .കാര്യം മറ്റൊന്നുമല്ല ...തുടര്‍ന്ന് വായിക്കൂ..
 "Diwali pooja by pandit RG Pandey @ Rs 101/ 50% off..yummy Biriyanis @ connaught 75% off "
ഉറവിടം snapdeal.കോം.
എങ്ങിനെയുണ്ട് ഡിസ് കൌണ്ട് മേളയുടെ കളി .. പൂജാരി ക്ഷമയുടെ നെല്ലിപ്പടിയില്‍ ചവുട്ടി അതി ശക്തമായി ബാറ്റിംഗ് തുടങ്ങിക്കഴിഞ്ഞു. ഇപ്പൊ നാട്ടുകാര്‍ക്കിടയില്‍ ഓഫെരുമായി ഇറങ്ങിയില്ലെങ്കില്‍ കഞ്ഞി കുടി മുട്ടുമെന്നു തോന്നിക്കാണും ഈ സ്വയം പണ്ടിതരായി അവതരിച്ചവര്‍ക്ക് . പാവം ഈ ഓഫര്‍ വഴി അങ്ങേരെ പൂജക്ക്‌ വിളിച്ചവര്‍ ദൈവ കോപത്തിന് ഇരയായിക്കാണും, കാരണം പൂജാരി പൂജയ്ക്കിടയില്‍ പിശുക്ക് കാട്ടും അത് തീര്‍ച്ചയാണ്. ( ഓഫര്‍ അല്ലെ ഇത്രയും മതി എന്ന് ചിന്തിക്കാതിരിക്കില്ല ) .അതിനിടയില്‍ ഇനി  ബുക്കിംഗ് എടുക്കുന്നില്ല എന്നും കേട്ടു, ഓഫെറില്‍ പലരും മൂക്ക് കുത്തി വീണെന്നും ഈ ഓഫര്‍ തീരും മുമ്പേ പൂജ നടത്തിക്കുമെന്ന് വാശി പിടിച്ചു ജനം അങ്ങേരുടെ പുറകിലാണെന്നും സംസാരം.പൊതു ജനം വീണ്ടും പൊട്ടക്കുഴിയിലേക്ക്..................................................................... സ്നാപ് ഡീല്‍ ജയ്‌ ഹോ....

Tuesday, October 25, 2011

ദീപാവലി :

ദീപാവലി എന്നാല്‍ സംസ്കൃതത്തില്‍ ദീപങ്ങളുടെ നിര എന്നാണ് അര്‍ത്ഥമാക്കുന്നത്.  കളിമണ്ണ് കൊണ്ടുളള കൊച്ചു വിളക്കില്‍ അല്‍പ്പം എണ്ണ ഒഴിച്ചു തിരി കൊളുത്തി വീടിനു ചുറ്റും നിരനിരയായി ഒരുക്കുന്നതാണ്  പരമ്പരാഗതമായ ആഘോഷം .ഇന്നും അതില്‍നിന്നു തെല്ലും വെത്യാസമില്ലതെയാണ് ദീപാവലി ആഘോഷിച്ചു പോരുന്നത്. ഈ ആഘോഷം നമ്മെ തിളക്കമാര്‍ന്ന പഴയ ഐശ്വര്യത്തിന്‍റെ കാലഘട്ടത്തിലേക്കും അത് വഴി ജീവിതത്തിന്‍റെ ശരിയായ അര്‍ത്ഥത്തെ ഉയര്‍ത്തി കാട്ടുവാനും ഓര്‍മ്മിപ്പിക്കുന്നു . ഇരുളാകുന്ന അറിവില്ലായ്മയെ തിരി കൊളുത്തി വെളിച്ചത്തിലേക്ക് നയിക്കുകയാണ് ദീപാവലി..അത് വഴി നമ്മുടെ ഉള്ളിലും വെളിച്ചത്തിന്‍റെ തിരി തെളിയിക്കുകയാണ് ഒരുവേള ഈ ആഘോഷം . അഞ്ചു ദിവസത്തെ ഈ ഉത്സവം നമുക്കോരോരുത്തര്‍ക്കും പുതിയ വെളിച്ചം പകര്‍ന്നു തരട്ടെയെന്നു ആശിക്കുന്നു.....

Monday, October 17, 2011

മൊബൈലും കണ്ണൂരും കുറെ രാഷ്ട്രീയ നേതാ....സോറി കോമാളികളും

 
     ഇരന്നു വാങ്ങിയ സസ്പെന്‍ഷന്‍ ഇന്നത്തെ നിയമ സഭയുടെ സ്പെഷല്‍ ആയിരുന്നു.  ഇപ്പോഴും ചിലര്‍ക്കൊക്കെ ഇത് ജയിലാണോ അതോ നിയമസഭയാണോ എന്ന് സംശയം .പഴയ കാര്യങ്ങളൊക്കെ അവര്‍ മറന്നു പോകുകയും ചെയ്തു. അതോടൊപ്പം പുറത്തു ബഹുജന പ്രക്ഷോഭം ഉണ്ടാകുമെന്ന് മറ്റു ചിലരുടെ വക തമാശ.സത്യത്തില്‍ ബഹുജനങ്ങളുടെ ഭാഗത്ത് നിന്ന് നോക്കിയാല്‍ ഇന്ന് നടന്നത് പൂര്‍ണമായും ശരിയായ നടപടിയാണ് . നിയമസഭ എന്ന ശ്രീകോവിലില്‍ കോമഡി രംഗങ്ങള്‍ മാത്രം.
 കണ്ണൂര്‍ ജയിലില്‍ നിന്ന് പിടിച്ചെടുത്ത മൊബൈലുകളില്‍  നിന്ന് പതിനായിരത്തിലേറെ കോളുകള്‍ പ്രമുഖ നേതാക്കളെ വിളിച്ചതായി റിപ്പോര്‍ട്ടും വന്നു കഴിഞ്ഞു. ഇനി എന്ത് ചെയ്യും? ബാലകൃഷ്ണ പിള്ള വിവാദം പാഴാകുമോ ? മിക്ക സിം കാര്‍ഡുകളും നേതാക്കന്മാരുടെ പേരിലും..ഇനി എന്താണാവോ അടുത്ത പുകില്‍...കാത്തിരുന്ന് കാണാം ....
.......പൊതു ജനം ....ഇത് തിരിച്ചറിവിന്‍റെ കാലം...

Friday, October 14, 2011

കേരളാ കുട്ടി വിപ്ലവം; ഒരു വീക്ഷണം ..........

     സമത്വ സുന്ദര കേരളം ചോരയില്‍ കുളിച്ചു കൊണ്ടിരിക്കുന്നു. നാം ഇപ്പോഴും നൂറ്റാണ്ടുകള്‍ പുറകിലാണല്ലോ....
ഓരോ അഞ്ചു വര്‍ഷത്തിലും ഉണ്ടാകുന്ന ഭരണ മാറ്റം എതിര്‍ കക്ഷികള്‍ക്ക് തെരുവ് നാടകം കളിക്കാനുള്ള അവസരം ഒരുക്കി കൊടുത്ത് കൊണ്ടേയിരിക്കും  എന്നത് ഒരു സത്യം മാത്രം. എങ്കിലും പഠിച്ച പാഠം മറന്നു കൊണ്ടെയിരിക്കുന്നു.കുട്ടി സഖാക്കള്‍ക്ക്  മന്ദന്‍ തലയില്‍ വെളിച്ചം കേറില്ല. ആടുകളെ ക്കൊണ്ട് തമ്മില്‍ തല്ലിച്ച് അതിനിടയിലൂടെ ചുടു ചോര കുടിക്കുന്ന യഥാര്‍ത്ഥ കുറുക്കന്‍മാരാണ് മിക്ക രാഷ്ട്രിയ നേതാക്കളും. അവര്‍ക്ക് നേട്ടം പലതാണ്. ഒരു രാഷ്ട്രിയ കരുവിനെ കിട്ടിയാല്‍ അതുകൊണ്ടുള്ള മുതലെടുപ്പ് മാത്രം വിനോദവും വിജയവും ആക്കി കൊണ്ടുനടക്കുന കാലമാണ് ഇതെന്ന് പലരും തെളിയിച്ചു കഴിഞ്ഞു . ഇന്നത്തെ സുതാര്യ ലോകത്തില്‍ കൊച്ചു കേരളത്തില്‍ മാത്രമേ വിദ്യാര്‍ഥി രാഷ്ട്രിയത്തിന്റെ ഈ വൃത്തികെട്ട കോലം കാണാന്‍ കഴിയൂ. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരം അവസ്ഥാ വിശേഷം കാണാന്‍ പറ്റുകയില്ല. 

"തല്ലും കുത്തും ചെണ്ടയ്ക്ക്, പട്ടും വളയും മാരാര്‍ക്ക്.".. ഇതിന്റെ പൊരുള്‍ എല്ലാവര്ക്കും മനസ്സിലായെന്നു  കരുതുന്നു.. നിങ്ങള്ക്ക് വേണ്ടി നിങ്ങള്‍ തിരഞ്ഞെടുത്ത ഒരു പാട് പ്രതിനിധികള്‍  ഉണ്ടായിരിക്കെ എന്തിനു വേണ്ടി നിങ്ങള്‍ തല്ലു കൊള്ളണം.? കാലും, കയ്യും ഒടിക്കണം ?തല പൊളിക്കണം ? (കടപ്പാട് -കോഴിക്കോട്  ലാത്തിചാര്‍ജ് ) പത്ര സമ്മേളനം വിളിച്ചു കൂട്ടാനും സമരാഹ്വാനം നടത്താനും ആഡംബര വാഹനങ്ങളില്‍ കറങ്ങി പഞ്ച നക്ഷത്ര ഹോട്ടലില്‍ സുഖിക്കാനും ഓസിയില്‍ പറന്നു നടക്കാനുമല്ല നിങ്ങള്‍ അവരെ തിരെഞ്ഞെടുത്തത് എന്ന ബോധം ഉണ്ടായിരിക്കുന്നത് നന്ന്. നിയമ സഭയില്‍ ഒച്ചപ്പാടുണ്ടാക്കി നാണം  കെടുത്തുന്നതിനു പുറമേ ചാനലുകാരുടെ മുന്നേ മുതലക്കണ്ണീര്‍ ഒഴുക്കി എന്നെത്തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല (കേരളനിയമ സഭ-14-10-2011)എന്ന് പറഞ്ഞു കരയുന്ന നേതാക്കളെ തിരിച്ചറിയുക . തെരുവിലെ ചോരക്കളി മണ്ടന്മാരുടെ കൊമാളിത്തരമായാണ്‌ മറ്റുള്ളവര്‍ കാണുന്നത്.നിങ്ങള്‍ ഉണര്‍ന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.