watching through

Thursday, August 2, 2012

കലികാലം


"ഏല്ലാവര്‍ക്കും തിമിരം, നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം";

എന്നാലിപ്പോള്‍ തിമിരം ആര്‍ക്കാണെന്ന് കണ്ടുപിടിക്കാന്‍ ചെറിയൊരു ബുദ്ധി മുട്ട്. പൊതുജനം കണ്ണ്‌ കാണിക്കാന്‍ ആശുപത്രിയില്‍ ക്യു നില്‍ക്കുകയാണ്.  ഡോക്ടറെ കാണിച്ചിട്ടും കണ്ണ്‌ തിരുമ്മി നോക്കിയിട്ടുംഒരെത്തും പിടിയും കിട്ടുന്നില്ല ; സത്യത്തില്‍ ആര്‍ക്കാണ് തിമിരം ബാധിച്ചത്? രാഷ്ട്രീയകാര്‍ക്കോ ,നാലാംകിട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ അതോ പൊതു ജനമെന്ന കോവര്‍ കഴുതയ്ക്കോ?


ഒരു കാര്യം പകല്‍ വെളിച്ചം  പോലെ വളരെ വ്യക്തമാണ്‌ .തിമിരം ബാധിച്ചിരിക്കുന്നത് നാലാം കിട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തന്നെ .അല്ലെങ്കില്‍ നമ്മുടെ നാട്ടില്‍ കലികാലം സംഭവിക്കുമോ? നിയമം മൂലം നിരോധിച്ച ബന്ദിന്‍റെ പകരക്കാരന്‍ എന്ന് വിശേഷിപ്പിക്കാന്‍ മാത്രം ഹര്‍ത്താലും വളര്‍ന്നു വന്നു. എന്ത് സംഭവിച്ചാലും കഷ്ട നഷ്ടങ്ങള്‍ പൊതു ജനത്തിന് മാത്രം. കണ്ണടച്ചിരുട്ടാക്കുക മാത്രമേ പൊതു ജനത്തിന് മുന്നിലുള്ള പോം വഴിയുള്ളൂ . കക്ഷി രാഷ്ട്രീയ വൈരാഗ്യങ്ങളിലൂടെ തഴച്ചു വളര്‍ന്നു ഒടുവില്‍ ജീവന്‍റെ വില പേശലില്‍  എത്തി നില്‍ക്കുന്ന അരാഷ്ട്രീയ അന്ധകാര യുഗത്തില്‍ , തീര്‍ച്ചയായും പൊതു ജനം ഏത് പാതയിലൂടെ ആണ് സഞ്ചരിക്കുക എന്ന് തിരിച്ചറിയാതെ കുഴങ്ങുകയാണ്. .പക്ഷെ ഒരു കാര്യത്തില്‍ യാതൊരു സംശയവുമില്ല .ആരെന്തു വിളിച്ചു പറഞ്ഞാലും ഓടാനും ചാടാനും ,കൊല്ലാനും തയ്യാറായി അണികള്‍ എന്ന് പറയുന്ന അടിമകള്‍ ഉണ്ടല്ലോ .അപ്പോള്‍ തിമിരം രാഷ്ട്രീയ അന്ധകാരം ബാധിച്ച അടിമകള്‍ക്ക് തന്നെ...മൊഴികളും അറസ്റ്റും സംഘര്‍ഷവും സാമാന്യ ജീവിതത്തെ ബാധിക്കുമ്പോള്‍ ഇതു കലികാലം അല്ലാതെ മറ്റെന്താണ്?
 ഈ കലികാലത്തില്‍ മറ്റൊരു മത്സരം കൂടി നടക്കുന്നുണ്ട്.ആരാണ് ഏറ്റവും കൂടുതല്‍ നുണ പറഞ്ഞു പൊലി പ്പിക്കുക എന്ന്. അന്താരാഷ്ട്ര നുണ പറച്ചില്‍ മത്സരം നടക്കുകയാണെങ്കില്‍ അതില്‍ ഒന്നാമനാവാന്‍ ഇഷ്ടം പോലെ മത്സരാര്‍ത്തികളെ നമ്മുടെ നാട്ടില്‍ തന്നെ കിട്ടും .കഷ്ടം ഇത് കലി കാലമല്ലെങ്കില്‍ മറ്റെന്താണ് ?
ഇപ്പൊ മാധ്യമക്കാര്‍ മറ്റൊരു പാട്ടും പാടി നടക്കുകയാണ്.."കൊത്തി ക്കൊത്തി മുറത്തില്‍ ക്കേറി കൊത്താതെട മകനെ ഭീമ സേന എടാ ഭീമ സേന .."  കാരണം അടിമകള്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന കൂട്ടര്‍ ഇപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെയും തിരഞ്ഞു പിടിച്ചു വേട്ടയാടിക്കൊണ്ടിരിക്കുന്നു.എന്താണെന്നു കാരണം വളരെ വ്യക്ത   മാണ്‌.സത്യങ്ങള്‍ സത്യങ്ങള്‍ പോലെ പുറത്തു വന്നാല്‍ ;അതായതു ചിത്രങ്ങളിലൂടെയും വാര്‍ത്തകളിലൂടെയും പുറം ലോകം അറിഞ്ഞാല്‍ നട്ടുച്ചയ്ക്കും ചൂട്ടു പിടിക്കുകയും,പിടിക്കാന്‍ കൂട്ട് നില്‍ക്കുന്ന പമ്പര വിഡ്ഢികളും പിന്നെങ്ങിനെ ജീവിക്കും.. ഈ  വികൃതവും ഭ്രാന്തവും ആയ ചിന്താഗതികളും ആണ് എന്തും ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത്. മൂന്നും നാലും നിലകളുള്ള കെട്ടിടത്തിനു മുകളില്‍ നിന്നിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രോശവും കല്ലേറും ഉണ്ടായി എന്നുള്ളത് തന്നെ ലജ്ജാവഹമല്ലേ  ? അടിമകളും നേതാക്കന്‍ മാരെന്ന് പറയുന്ന മൂന്നാംകിട സഖാക്കന്മാരും ആരെയാണ് ഭയക്കുന്നത് ? എന്തിനു വേണ്ടി ഭീഷണി ഉയര്‍ത്തി ജനങ്ങളുടെ ജീവിതം തടസ്സ പ്പെടുത്തുന്നു ? ഗവണ്മെന്റ് ബസ്സുകളും മറ്റു ഓഫീസുകളും എന്തിനു നശിപ്പിക്കുന്നു ?
ഇവിടെ അണയാന്‍ പോകുന്ന തീ യഥാര്‍ത്ഥത്തില്‍ ആളിക്കത്തിക്കുകയല്ലേ  ?



  

Friday, July 27, 2012

വിധി വൈകൃതങ്ങള്‍......

       
പറവൂര്‍ കേസിലെ പ്രധാന പ്രതിയെ കോടതി ജീവപര്യന്തം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയും വിധിച്ചു.
പ്രതിയുടെത് പോലുള്ള സ്വഭാവം വച്ച് പുലര്‍ത്തുന്നവര്‍ക്ക് ഈ വിധി ഒരു പാഠമാകട്ടെയെന്നു ജഡ്ജി വിധിയില്‍ പറഞ്ഞു..
ഇനി ഒരു ചോദ്യം ..
ഇത് പ്രതിയെ പ്പോലുള്ളവര്‍ക്ക് ഒരു പാഠമാകും,കാരണം കുറ്റം ചെയ്താല്‍ കിട്ടാവുന്ന ശിക്ഷ ജീവപര്യന്തം മാത്രം, ഇടയില്‍ ഒരു പാട് തവണ പരോളും,പിന്നെന്തു വേണം..ഇത് വായിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം നടന്ന ഒരു കൊലപാതകത്തില്‍ പിടിക്കപ്പെട്ട കുറ്റവാളി പറഞ്ഞ കാര്യമാണ് ഓര്‍മയില്‍ വരുന്നത്..
സംഗതി ഗള്‍ഫില്‍ വെച്ചാണ്‌ പ്ലാന്‍ ചെയ്തത്, പക്ഷെ സുഹൃത്തിനെ കൊല്ലാന്‍ വേണ്ടി കണ്ടെത്തിയ സ്ഥലം നമ്മുടെ  സ്വന്തം നാട് തന്നെ. കാരണം , മറ്റൊന്നുമല്ല ഇന്ത്യയിലെ ഇപ്പോഴുള്ള ഈ നിയമ വ്യവസ്ഥയും എളുപ്പത്തില്‍ ജാമ്യവും പരോളും കിട്ടാനുള്ള വഴികളും തന്നെ. അതായതു ചുരുക്കത്തില്‍ നിയമ വ്യവസ്ഥയുടെ കഴിവുകേടാണ് കുറ്റവാളികളുടെ എണ്ണം പെരുകുന്നതിന് സഹായിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തം.
ഇന്ത്യയില്‍ വെച്ച് കൊലപാതകം നടത്തി പിടിയിലായാല്‍ പത്തോ പന്ത്രണ്ടോ കൊല്ലം മൃഷ്ടാന ഭോജനം കഴിച്ചു ജയിലില്‍ ഗുണ്ടായിസവും നടത്തി പാര്‍ട്ടി ഗ്രാമവും സൃഷ്ടിച്ചു വിലസി നടക്കാം.പക്ഷെ ദുബായിലോ മറ്റു അറബി നാട്ടിലോ വച്ച് കൊല നടത്തി പിടിക്കപ്പെട്ടാല്‍ പിന്നെ പുറം ലോകം കാണുകയുമില്ല സ്വന്തം തല പോയിക്കിട്ടുകയും ചെയ്യും. അതുകൊണ്ട് തന്നെ അവിടങ്ങളില്‍ കുറ്റ കൃത്യങ്ങള്‍ തുലോം കുറവാണു താനും.
എന്തുകൊണ്ട് ഈ വൈകിയ വേളയിലെങ്കിലും നിയമ ഭേദഗതി നടത്താന്‍ ആരും രംഗത്ത് വരുന്നില്ല , അതോ സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ മനപ്പൂര്‍വം ഒഴിവാക്കുകയോ മറ്റോ ആണോ? യഥാര്‍ത്തത്തില്‍ കുറ്റം ചെയ്യാനടക്കം പ്രേരണ നല്‍കുന്നത് കുത്തഴിഞ്ഞ കോടതി വിധികള്‍ തന്നെ അല്ലെ എന്ന് ഒരു നിമിഷം ചിന്തിച്ചു പോകും. കുറ്റ കൃത്യങ്ങളുടെ കാഠിന്യം അനുസരിച്ചു തൂക്കിലേറ്റുന്നത് പോലുള്ള ശിക്ഷാ നടപടികള്‍ എളുപ്പത്തില്‍ നടത്തിയില്ലെങ്കില്‍ നമ്മുടെ ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഇനിയും ഒരു പാട് ജയിലുകളും വേണ്ടിവരും ,കൂടാതെ കുറ്റ വാളികളെ തീറ്റി പോറ്റാനുള്ള ചിലവും കൂടി വരികയെ ഉള്ളൂ. കസബിനെ പോറ്റി വളര്‍ത്താന്‍ ദിവസവും ലക്ഷങ്ങളാണ് സര്‍ക്കാരിനു ചെലവുള്ളത്. ഇതൊക്കെ കാണാനാണ് സാധാരണക്കാരന്റെ "വിധി".
"എന്തിനാടെ ഈ കറുത്ത കോട്ടും ചുമന്നു നടക്കുന്നെ ,ആ സമയത്ത് പത്തു തെങ്ങ് എങ്കിലും നടാമായിരുന്നില്ലേ "?.. പരമാവധി ശിക്ഷ ജീവപര്യന്തം പോലും ..........................

Monday, July 23, 2012

മഴ നമ്മുടെ ജീവാമൃതം

വരൂ വീണ്ടും പൂജകളുടെ ലോകത്തേക്ക്
.കര്‍ണാടകത്തില്‍ ഇത്തവണ മഴ കിട്ടിയില്ല ...എന്ത് ചെയ്യും..
 ഒറ്റ വഴിയെ ഉള്ളൂ.. പൂജ ..

     കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാരാണ് കോടികള്‍ മുടക്കാന്‍ തീരുമാനമെടുത്തത്. 18.5 കോടി മുതല്‍ മുടക്കാനാണ് തീരുമാനം.
ഓരോ മുക്കിലും അമ്പലങ്ങളുള്ള കര്‍ണാടകയില്‍ ദേവസ്വം വകുപ്പിന്റെ കീഴിലുള്ള  37000  അമ്പലങ്ങള്‍ക്കാണ് 5000 രൂപ വെച്ച് കൊടുക്കാന്‍ തീരുമാനമായത്. എന്തതിശയം ...
ഇത്രയും കാശുണ്ടെങ്കില്‍ വേണ്ടി വന്നാല്‍ ഒരു പക്ഷെ കൃത്രിമമായി മഴ പെയ്യിക്കാന്‍ സാധിക്കുമായിരുന്നു. ശാസ്ത്രം വികസിച്ച അന്നുമുതല്‍ ഈ ആശയം ഒരുപാടു രാജ്യങ്ങളില്‍ പ്രവര്‍ത്തികമാക്കുകയും ചെയ്തിട്ടുണ്ട്..
മൈസൂരില്‍ ശാസ്ത്രജ്ഞ്ന്‍മാരുടെ  ശാസ്ത്ര കോണ്‍ഫറന്‍സ് നiടക്കുനതിനിടെയാണ് ഈ തീരുമാനം നിയമസഭയില്‍ ജീവനെടുത്തത്..എന്തൊരു വിരോധാഭാസം ..
കോടികള്‍ എങ്ങിനെയെങ്കിലും കത്തിക്കണം എന്നേയുള്ളൂ ...അല്ലെങ്കില്‍ ജനോപകാര പ്രദമാകുംവിധത്തില്‍ ഓരോ പഞ്ചായത്തിലും ഓരോ കുഴല്‍ കിണര്‍ എങ്കിലും ആവാമായിരുന്നു....
പിന്‍കുറിപ്പ്: പാവങ്ങള്‍ക്ക് എന്നും  കലികാലം ...
"കൊണ്ട് നടക്കുനതും നീയെ ചാപ്പന്‍ , കൊണ്ടില്ലതാക്കുന്നതും നീയെ  ചാപ്പന്‍"

Tuesday, April 3, 2012

ചങ്ങലകളുടെ ചങ്ങാതിമാര്‍. ..







തലയെടുപ്പുള്ള ഗജ കേസരികള്  അന്നും ഇന്നും മനുഷ്യരുടെ വീക്നെസ് ആണ്.. വീക്നെസ് ആണ് മനുഷ്യനെ ഒരേ സമയം മൃഗീയ കാര്യങ്ങള് ചെയ്യാനും കാണാനും ഉദ്ബോധിപ്പിക്കുന്നത്. മിണ്ട പ്രാണികളായ ആനകളുടെ ജീവിതം കൊണ്ടുള്ള കളിയില് വിനോദ ഭാവവും , പലപ്പോളായി മരണത്തില് കൊണ്ടെത്തിക്കുന്നതുവരെയുള്ള സംഭവങ്ങളും ഉണ്ടാകുന്നതു ഇപ്പോള്‍ ഒരു പതിവായി മാറിയിരിക്കയാണ് .അമ്പലപ്പമ്പുകളിലും പൂരപ്പറമ്പ്കളിലും ആനകളെ എഴുന്നള്ളിച്ചു കൊണ്ട് നടത്തുന്നതു നയനാനന്ദകരമായ കാഴ്ച തന്നെയാണെന്ന കാര്യത്തില് സംശയമില്ല ..എന്നിരുന്നാലും മിണ്ടാപ്രാണി കളുടെ എല്ലാ കാര്യത്തിന് വേണ്ടിയും അഹോരാത്രം പോരാടുന്നവര് എന്തുകൊണ്ട് ആനകളുടെ കാര്യത്തില് സമരം നടത്തി നിയമം കൊണ്ടുവരുന്നില്ല.. ? ചങ്ങലകളുടെ ചങ്ങാതിമാരായി ജീവിതം ഹോമിക്കപ്പെടുന്ന ആനക്കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് വിളംബരം ചെയ്തു നടക്കുന്ന മനുഷ്യര് അല്പ്പമെങ്കിലും ആലോചിച്ചെങ്കില്  ആനകളെ പീഡിപ്പിച്ചു നടക്കുന്നവര്ക്കെതിരെ നിയമം കൊണ്ടുവരമായിരുന്നു.ആന ചത്താലും ജീവിച്ചാലും പന്തീരായിരമെന്ന ചൊല്ലില് മനുഷ്യനെന്ന ബിസിനെസ്സ് കാരന്റെ വികൃത മുഖം നമുക്ക് ദര്ശിക്കാം.പീഡന മുറകളുടെ കാഠിന്യം മദപ്പാടിലേക്ക് നയിക്കുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ പതിവ് കാഴ്ചകളായി മാറിയിരിക്കുന്നു..യഥാര്‍ത്തത്തില്‍ ആന മുതലാളിമാര്‍ മുതലാളിമാരല്ല ആന കള്ളന്മാരാണ്.പരസ്യമായി ആനയെ വിലയ്ക്ക് വാങ്ങി നാട്ടുകാരെ പറ്റിച്ചു കീശ വീര്‍പ്പിച്ചു നടക്കുന്ന കൂട്ടരാണ്. മിണ്ടാപ്രാണികളുടെ ദീനരോദനം എന്നെങ്കിലും അവര്‍ക്ക് വിനയായി മാറട്ടെ ...

Bottom of Form