
മൂന്നു വര്‍ഷം തികഞ്ഞ ഒരു ദുരന്തവും അതിന്‍റെ വിഹ്വലതകളും.
ഒരു ജനാധിപത്യ രാജ്യത്തിന്‍റെ നിയമം അന്നും ഇന്നും ഒരു പോലെ പിന്തുടരുന്ന
നമ്മുടെ ഈ നാട്ടില്‍ കാലത്തിനനുസരിച്ച് നിയമ നിര്‍മാണവും ഭേദ ഗതിയും
നടക്കുന്നില്ല എന്ന വിചിത്ര സത്യം തീര്‍ച്ചയായും അംഭരപ്പിക്കുന്നു. .
2008 ലെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബെ ആക്രമണം നമ്മുടെയുള്ളില്‍ കൊളുത്തിയ തീ ഇതുവരേക്കും കെട്ടടങ്ങിയില്ല. വധ ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ ( അഥവാ പഞ്ചനക്ഷത്ര ജയിലില്‍ ) കഴിയുന്ന മി. കസബിനു വേണ്ടി ഇതിനകം കോടികള്‍ ഒഴുക്കി കളഞ്ഞു. മരിച്ചവരുടെ ഓര്‍മ്മയ്ക്ക് മുമ്പില്‍ മെഴുകു തിരികള്‍ കത്തിച്ചു ആത്മാവിനു നിത്യ ശാന്തി വരുത്തുന്നതിന് പകരം ഇന്നേ ദിവസമെങ്കിലും കസബിന്റെ വധശിക്ഷ നടപ്പാക്കിയിരുന്നെങ്കില്‍ ജീവിച്ചിരിക്കുന്നവരുടെ മനസ്സിലെങ്കിലും ശാന്തി തോന്നിയേനെ..

നമ്മുടെ നിയമ വ്യവസ്ഥയില്‍ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.....ഇനി എന്നെങ്കിലും അങ്ങിനെയൊരു ബില്‍ ലോക്സഭയില്‍ വരുമോ..?
No comments:
Post a Comment