watching through

Sunday, December 4, 2011

മുല്ലപ്പെരിയാറും വൈകി വന്ന ചിന്തകളും ...







      
                                                                                ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ജനമനസ്സില്‍ നിറഞ്ഞൊഴുകുന്ന മുല്ലപ്പെരിയാര്‍ എവിടെയുമെത്താതെ പുതിയ കൈവഴികള്‍  തേടിക്കൊണ്ടിരിക്കുന്നു. 116 വര്‍ഷം വിജയകരമായി പിന്നിട്ട  ഡാം ഇന്നിപ്പോള്‍ നിലനില്‍പ്പിന്റെ ആശങ്കയിലും. സത്യത്തില്‍ ഡാമിന്റെ നേട്ടം ഏറ്റവും കൂടുതല്‍ അനുഭവിച്ചറിഞ്ഞ തമിള്‍ മക്കള്‍ക്ക്‌ അതില്ലാതെ വരുന്ന കാര്യം ഓര്‍ക്കാന്‍ വയ്യ . അതോടൊപ്പം കേരളം ആ സത്യം മറക്കാന്‍ ഇഷ്ടപ്പെടുന്നില്ല .. തമിള്‍ നാട്ടിലെ അഞ്ചു ജില്ലകളെ ജലസമൃദ്ധ മാക്കിയ ചരിത്രവും അതുവഴി കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന പച്ചക്കറികളും ഒരിക്കലും വിസ്മരിക്കാന്‍ താല്പര്യമില്ല താനും , എങ്കിലും തമിഴര്‍ക്കു കേരളത്തിന്റെ നിര്‍ദേശത്തെ പ്പറ്റി അറിവിലതെയാണ് ( അഥവാ അറിഞ്ഞിട്ടും) ദുഷ് പ്രചരണങ്ങള്‍ നടത്തുന്നത്. ദുര്‍ബലമായ അണക്കെട്ട് പൊളിച്ചു പുതിയത് പണിഞ്ഞാല്‍ തന്നെ ഇപ്പോള്‍ കൊടുക്കുന്ന വെള്ളത്തില്‍ നിന്ന് ഒരു തുള്ളി പോലും കുറയ്ക്കില്ലെന്ന് കേരളം ഇതിനോടകം പറഞ്ഞു കഴിഞ്ഞു.. കേരളത്തില്‍ 45 ലക്ഷത്തില്‍ പരം ആളുകളുടെ ഉറക്കം കെട്ടുകൊണ്ടിരിക്കയാണ്...അവിടെ പതിനായിരക്കണക്കിനു ഏക്കര്‍ കൃഷിഭൂമിയാണ് ഇല്ലാതാവുക..കേന്ദ്ര ഇടപെടലുകള്‍ ഇപ്പോഴും കത്തിടപാടുകളില്‍ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു..

                        ഇവിടെ ഈ വൈകിയ വേളയിലെങ്കിലും, അതിരുകളില്ലാതെ ഭാഷാവ്യത്യാസമില്ലാതെ വിദ്വേഷമില്ലാതെ,വിവേകപൂര്‍വ്വം പ്രവര്‍ത്തിച്ചു വിജയിക്കുക  എന്ന മന്ത്രമാണ് ഉപയോഗിക്കേണ്ടത്.. സമരവും നിരാഹാര സത്യാഗ്രഹങ്ങളും നമുക്കിടയില്‍ത്തന്നെ  ഒഴിച്ചു കൂടാന്‍ പറ്റാത്ത അവശ്യ ഘടകങ്ങളായി അധ:പതിച്ച ഈ കാലഘട്ടത്തില്‍ , ബ്രിട്ടിഷുകാര്‍ ഇന്ത്യ വിടേണ്ടി യിരുന്നില്ല എന്ന് ഒരു വേള ചിന്തിച്ചു പോകുന്നു.. 
 

പ്രസിദ്ധമായ ഈ വരികള്‍ മാറ്റി ഉരു വിടേണ്ടി വരുന്ന സമയം അതിക്രമിച്ചിരിക്കുന്നു  എന്ന് പോലും തോന്നി പ്പോകുന്നു ..........
 
"സ്വാതന്ത്ര്യം" തന്നെ ജീവിതം
"സ്വാതന്ത്ര്യം" തന്നെ അമൃതം
"സ്വാതന്ത്ര്യം" മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം ..( ക്ഷമിക്കുക ) .

 

No comments:

Post a Comment