ഏറ്റവും പുതിയത് എന്ന് വിശേഷിപ്പിക്കാവുന്ന ചിദംബരം കമന്റ് കൊള്ളാം..
നാടിന്‍റെ കൂറ് മറക്കാതെ നടന്നാല്‍ 2G യില്‍ നിന്ന് തല്ക്കാലം രക്ഷ നേടാനായിരിക്കും ആശാന്റെ ഉദ്ദേശം . അല്ലെങ്കില്‍ തലൈവി തനിക്കിട്ടു വല്ല വിധേനയും പണിഞ്ഞാലോ എന്നും തോന്നിക്കാണും. 1979 മുതല്‍ ഇന്ന് വരെ അവിടെ പുതിയ അണക്കെട്ട് വേണമെന്ന് വാദം നടക്കുകയാണ് . എന്നാല്‍ ഇപ്പോഴാണ് ഇത്രയധികം ഒച്ചപ്പാടുണ്ടാക്കിയത്. എങ്കിലും 300 മീറ്ററില്‍ താഴെ പണിയുന്ന ഡാമിനും ഭൂകമ്പ ഭീഷണി ഉണ്ടാവില്ലേ എന്നത് മറ്റൊരു ചോദ്യം. തല്ക്കാലം അത് വിടാം , തമിഴനും മലയാളിക്കും വെള്ളം നഷ്ട പ്പെടാത്ത രീതിയില്‍ പ്രശ്ന പരിഹാരം കാണാന്‍ സാധിക്കാത്ത അവസ്ഥാ വിശേഷം ഇന്നിവിടെ ഉണ്ടെന്നു തോന്നുന്നില്ല , വെള്ളം പടിപടിയായി കുറച്ചു കൊണ്ട് വന്നു അണക്കെട്ട് ഡീ കമ്മിഷ ന്‍ചെയ്യുക ഇതിനുള്ള പോംവഴി ആയിരിക്കും. പകരം വെള്ള സംഭരണത്തിന് ശേഷി അണ്ണാച്ചി ഭാഗത്ത് ഉയര്‍ത്തി കൊണ്ട് വരികയും വേണം . പക്ഷെ ഇതൊക്കെ ആര് കാണും , കേള്‍ക്കും ?
കേന്ദ്ര സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊണ്ടാല്‍ നീറിപ്പുകയുന്ന പെരിയാര്‍ പ്രശ്നം ഇല്ലാതാക്കാം . രാഷ്ട്രീയത്തിന്റെ വികൃതികളില്‍ പെരിയാര്‍ കുഴഞ്ഞു മറിഞ്ഞു വേനലിന് മുമ്പേ ചിലപ്പോള്‍ വറ്റിയേക്കാം അല്ലെങ്കില്‍ കേരളത്തിലെ ചിലരും തലൈവി യുടെ ആള്‍ക്കാരും ചേര്‍ന്ന് വറ്റിക്കും , ഇല്ലെങ്കില്‍ എന്തൊക്കെ സത്യങ്ങള്‍ ഒരു പക്ഷെ പുറത്തു വരാം ..അതിന്റെ മുന്നോടിയല്ലേ ഒരു വിഭാഗം സമരം നിര്‍ത്തിയത് ?
പ്രശ്ന പരിഹാരത്തിന് ശേഷമെങ്കിലും 999 വര്‍ഷത്തേക്കുള്ള കരാര്‍ പുന:പരിശോധിക്കേണ്ടതു തീര്‍ച്ചയായും ഇന്നത്തെ ജനതയ്ക്ക് മാത്രമല്ല നാളത്തെ തലമുറക്കും ഗുണകരം ആയിരിക്കും.
No comments:
Post a Comment