watching through

Monday, December 19, 2011

അയ്യപ്പന്‍റെ സ്ത്രീ വിദ്വേഷം

  
ശബരിമലയില്‍ യുവതിയുടെ പ്രവേശനം വിവാദമാക്കി. തന്ത്രി യുടെ വക പഞ്ചപുണ്യാഹം ..
 "അയ്യപ്പ" ദൈവത്തിനു പോലീസ് കാവല്‍ ; അതിനിടയില്‍ അവരുടെ കണ്ണ് വെട്ടിച്ചു യുവതി കടന്നു.. ദര്‍ശനവും നടത്തി.   "പക്ഷെ മുകളില്‍ ഒരാള്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു" ; " ദ്രുത കര്‍മ സേന" എന്ന പേരിലറിയപ്പെടുന്ന മറ്റൊരു" കാവല്‍ പോലീസ് ". അവര്‍ യുവതിയെ ചോദ്യം ചെയ്തു ; കസ്റ്റഡിയിലെടുത്തു, ആദ്യം വിവരം പുറത്തു വിട്ടതുമില്ല.. പിന്നീട് തന്ത്രിയെ വിവരമറിയിച്ചതനുസരിച്ചു ഉച്ചയ്ക്ക് ഭക്തരുടെ കണ്ണ് വെട്ടിക്കാന്‍ പതിനഞ്ചു  മിനിട്ട് നട അടച്ചു  പുണ്യാഹം മേളം നടത്തുകയും വീണ്ടും തുറക്കുകയും ചെയ്തു.
          യഥാര്‍ത്ഥത്തില്‍ അയ്യപ്പന്‍ സ്ത്രീ വിദ്വെഷിയാണോ ? ആണെങ്കില്‍ എന്തായിരിക്കും കാരണം ?
               സ്ത്രീ വിദ്വെഷിയെ കാണാന്‍ വ്രതമെടുത്തും അല്ലാതെയും മലകയറുന്ന സുഹൃത്തുക്കളെ നിങ്ങളുടെ ജീവനില്‍ ഒരു സ്ത്രീയുടെ സാന്നിധ്യമില്ലായി രുന്നെങ്കില്‍ നിങ്ങള്‍ തന്നെ ഉണ്ടാകുമായിരുന്നോ?
പിന്‍കുറിപ്പ് : വരുമാനനഷ്ടം ഇല്ലായിരുന്നെകില്‍ ഒരു പക്ഷെ നട എന്നേക്കുമായി അടച്ചേനെ. യുവതിയെ ജയിലില്‍ അടച്ചാല്‍ ആന്ധ്രയില്‍ നിന്നുള്ള വരുമാനം കുറയുന്നതിനാല്‍ നടപടി പുണ്യാഹത്തില്‍ ഒതുക്കേണ്ടിയും വന്നു. കഷ്ടം ..പണത്തിനു മേലെ എന്തിനെയും പറപ്പിക്കില്ല.

Rs 7.25 crore spent on Indira ads



New Delhi:  The government Monday told parliament that it had spent Rs.4.79 crore and Rs.2.46 crore, respectively, on print media advertisements on the occasion of birth anniversaries of former prime ministers Rajiv Gandhi and Indira Gandhi.
This information was shared in the Rajya Sabha by Minister of State for Information and Broadcasting C.M. Jatua while replying to a question.
Jatua added that no campaign was released through the electronic media on the birth anniversaries of the two former prime ministers.
The health ministry spent the highest amount of over Rs.95 lakh on the birth anniversary of Rajiv Gandhi, followed by the ministry of new and renewable energy at Rs.82 lakh.
The tourism ministry spent over Rs.79 lakh on the occasion. The ministry of housing and urban poverty alleviation spent over Rs.65 lakh, information and broadcasting ministry over Rs.58 lakh, while social justice ministry spent over Rs.51 lakh for the occasion.
The information and broadcasting ministry topped the list of spenders on advertisements on the birth anniversary of Indira Gandhi at over Rs.60 lakh, followed by the social justice ministry at over Rs.56 lakh

 We, as a proud citizen of india , always respect those who sacrifice their life for our country. (Her involvement in an escalating conflict with separatists in Punjab that eventually led to her assassination by her own bodyguards in 1984. )
  We should always welcome such events to memeorize the great personalities, but spending these high amount didn't make any logical sense , instead host a programme / event that should help some poor indian's will always stand high..
A regardless poor show..

വീണ്ടും മുല്ലപ്പെരിയാര്‍ പുകയുന്നു



          ഏറ്റവും പുതിയത് എന്ന് വിശേഷിപ്പിക്കാവുന്ന ചിദംബരം കമന്റ് കൊള്ളാം..
           നാടിന്‍റെ കൂറ് മറക്കാതെ നടന്നാല്‍ 2G യില്‍ നിന്ന് തല്ക്കാലം രക്ഷ നേടാനായിരിക്കും ആശാന്റെ ഉദ്ദേശം . അല്ലെങ്കില്‍ തലൈവി തനിക്കിട്ടു വല്ല വിധേനയും പണിഞ്ഞാലോ എന്നും തോന്നിക്കാണും. 1979 മുതല്‍ ഇന്ന് വരെ അവിടെ പുതിയ അണക്കെട്ട് വേണമെന്ന് വാദം നടക്കുകയാണ് . എന്നാല്‍ ഇപ്പോഴാണ് ഇത്രയധികം ഒച്ചപ്പാടുണ്ടാക്കിയത്. എങ്കിലും 300 മീറ്ററില്‍ താഴെ പണിയുന്ന ഡാമിനും ഭൂകമ്പ ഭീഷണി ഉണ്ടാവില്ലേ എന്നത് മറ്റൊരു ചോദ്യം. തല്ക്കാലം അത് വിടാം , തമിഴനും മലയാളിക്കും വെള്ളം നഷ്ട പ്പെടാത്ത രീതിയില്‍ പ്രശ്ന പരിഹാരം കാണാന്‍ സാധിക്കാത്ത അവസ്ഥാ വിശേഷം ഇന്നിവിടെ ഉണ്ടെന്നു തോന്നുന്നില്ല ,  വെള്ളം പടിപടിയായി കുറച്ചു കൊണ്ട് വന്നു അണക്കെട്ട് ഡീ കമ്മിഷ ന്‍ചെയ്യുക ഇതിനുള്ള  പോംവഴി ആയിരിക്കും. പകരം വെള്ള സംഭരണത്തിന് ശേഷി അണ്ണാച്ചി ഭാഗത്ത്‌ ഉയര്‍ത്തി കൊണ്ട് വരികയും വേണം . പക്ഷെ ഇതൊക്കെ ആര് കാണും , കേള്‍ക്കും ? 
                          കേന്ദ്ര സര്‍ക്കാര്‍ നയപരമായ തീരുമാനം കൈക്കൊണ്ടാല്‍ നീറിപ്പുകയുന്ന പെരിയാര്‍ പ്രശ്നം ഇല്ലാതാക്കാം . രാഷ്ട്രീയത്തിന്റെ വികൃതികളില്‍ പെരിയാര്‍ കുഴഞ്ഞു മറിഞ്ഞു വേനലിന് മുമ്പേ ചിലപ്പോള്‍ വറ്റിയേക്കാം അല്ലെങ്കില്‍ കേരളത്തിലെ ചിലരും തലൈവി യുടെ ആള്‍ക്കാരും ചേര്‍ന്ന് വറ്റിക്കും , ഇല്ലെങ്കില്‍ എന്തൊക്കെ സത്യങ്ങള്‍ ഒരു പക്ഷെ പുറത്തു വരാം ..അതിന്റെ മുന്നോടിയല്ലേ ഒരു വിഭാഗം സമരം നിര്‍ത്തിയത് ? 
              പ്രശ്ന പരിഹാരത്തിന് ശേഷമെങ്കിലും 999 വര്‍ഷത്തേക്കുള്ള കരാര്‍ പുന:പരിശോധിക്കേണ്ടതു തീര്‍ച്ചയായും ഇന്നത്തെ ജനതയ്ക്ക് മാത്രമല്ല നാളത്തെ തലമുറക്കും ഗുണകരം ആയിരിക്കും.

Sunday, December 4, 2011

മുല്ലപ്പെരിയാറും വൈകി വന്ന ചിന്തകളും ...







      
                                                                                ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ജനമനസ്സില്‍ നിറഞ്ഞൊഴുകുന്ന മുല്ലപ്പെരിയാര്‍ എവിടെയുമെത്താതെ പുതിയ കൈവഴികള്‍  തേടിക്കൊണ്ടിരിക്കുന്നു. 116 വര്‍ഷം വിജയകരമായി പിന്നിട്ട  ഡാം ഇന്നിപ്പോള്‍ നിലനില്‍പ്പിന്റെ ആശങ്കയിലും. സത്യത്തില്‍ ഡാമിന്റെ നേട്ടം ഏറ്റവും കൂടുതല്‍ അനുഭവിച്ചറിഞ്ഞ തമിള്‍ മക്കള്‍ക്ക്‌ അതില്ലാതെ വരുന്ന കാര്യം ഓര്‍ക്കാന്‍ വയ്യ . അതോടൊപ്പം കേരളം ആ സത്യം മറക്കാന്‍ ഇഷ്ടപ്പെടുന്നില്ല .. തമിള്‍ നാട്ടിലെ അഞ്ചു ജില്ലകളെ ജലസമൃദ്ധ മാക്കിയ ചരിത്രവും അതുവഴി കേരളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന പച്ചക്കറികളും ഒരിക്കലും വിസ്മരിക്കാന്‍ താല്പര്യമില്ല താനും , എങ്കിലും തമിഴര്‍ക്കു കേരളത്തിന്റെ നിര്‍ദേശത്തെ പ്പറ്റി അറിവിലതെയാണ് ( അഥവാ അറിഞ്ഞിട്ടും) ദുഷ് പ്രചരണങ്ങള്‍ നടത്തുന്നത്. ദുര്‍ബലമായ അണക്കെട്ട് പൊളിച്ചു പുതിയത് പണിഞ്ഞാല്‍ തന്നെ ഇപ്പോള്‍ കൊടുക്കുന്ന വെള്ളത്തില്‍ നിന്ന് ഒരു തുള്ളി പോലും കുറയ്ക്കില്ലെന്ന് കേരളം ഇതിനോടകം പറഞ്ഞു കഴിഞ്ഞു.. കേരളത്തില്‍ 45 ലക്ഷത്തില്‍ പരം ആളുകളുടെ ഉറക്കം കെട്ടുകൊണ്ടിരിക്കയാണ്...അവിടെ പതിനായിരക്കണക്കിനു ഏക്കര്‍ കൃഷിഭൂമിയാണ് ഇല്ലാതാവുക..കേന്ദ്ര ഇടപെടലുകള്‍ ഇപ്പോഴും കത്തിടപാടുകളില്‍ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നു..

                        ഇവിടെ ഈ വൈകിയ വേളയിലെങ്കിലും, അതിരുകളില്ലാതെ ഭാഷാവ്യത്യാസമില്ലാതെ വിദ്വേഷമില്ലാതെ,വിവേകപൂര്‍വ്വം പ്രവര്‍ത്തിച്ചു വിജയിക്കുക  എന്ന മന്ത്രമാണ് ഉപയോഗിക്കേണ്ടത്.. സമരവും നിരാഹാര സത്യാഗ്രഹങ്ങളും നമുക്കിടയില്‍ത്തന്നെ  ഒഴിച്ചു കൂടാന്‍ പറ്റാത്ത അവശ്യ ഘടകങ്ങളായി അധ:പതിച്ച ഈ കാലഘട്ടത്തില്‍ , ബ്രിട്ടിഷുകാര്‍ ഇന്ത്യ വിടേണ്ടി യിരുന്നില്ല എന്ന് ഒരു വേള ചിന്തിച്ചു പോകുന്നു.. 
 

പ്രസിദ്ധമായ ഈ വരികള്‍ മാറ്റി ഉരു വിടേണ്ടി വരുന്ന സമയം അതിക്രമിച്ചിരിക്കുന്നു  എന്ന് പോലും തോന്നി പ്പോകുന്നു ..........
 
"സ്വാതന്ത്ര്യം" തന്നെ ജീവിതം
"സ്വാതന്ത്ര്യം" തന്നെ അമൃതം
"സ്വാതന്ത്ര്യം" മാനികള്‍ക്ക് മൃതിയെക്കാള്‍ ഭയാനകം ..( ക്ഷമിക്കുക ) .

 

Saturday, November 26, 2011

26 /11 **************************



    






         മൂന്നു വര്‍ഷം തികഞ്ഞ  ഒരു ദുരന്തവും അതിന്‍റെ വിഹ്വലതകളും. 
 


ഒരു ജനാധിപത്യ രാജ്യത്തിന്‍റെ നിയമം അന്നും ഇന്നും ഒരു പോലെ പിന്തുടരുന്ന നമ്മുടെ ഈ നാട്ടില്‍ കാലത്തിനനുസരിച്ച് നിയമ നിര്‍മാണവും ഭേദ ഗതിയും നടക്കുന്നില്ല എന്ന വിചിത്ര സത്യം തീര്‍ച്ചയായും അംഭരപ്പിക്കുന്നു. .

          2008 ലെ 166 പേരുടെ മരണത്തിനിടയാക്കിയ മുംബെ ആക്രമണം നമ്മുടെയുള്ളില്‍ കൊളുത്തിയ തീ ഇതുവരേക്കും കെട്ടടങ്ങിയില്ല. വധ ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ ( അഥവാ  പഞ്ചനക്ഷത്ര ജയിലില്‍ ) കഴിയുന്ന മി. കസബിനു വേണ്ടി ഇതിനകം കോടികള്‍ ഒഴുക്കി കളഞ്ഞു. മരിച്ചവരുടെ ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ മെഴുകു തിരികള്‍ കത്തിച്ചു ആത്മാവിനു നിത്യ ശാന്തി വരുത്തുന്നതിന് പകരം ഇന്നേ ദിവസമെങ്കിലും കസബിന്റെ വധശിക്ഷ നടപ്പാക്കിയിരുന്നെങ്കില്‍  ജീവിച്ചിരിക്കുന്നവരുടെ മനസ്സിലെങ്കിലും ശാന്തി തോന്നിയേനെ..
ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ പഴുതുകള്‍ ഇന്നെല്ലാവര്‍ക്കും വളരെ നന്നായി അറിയാവുന്നതുകൊണ്ട്‌ തന്നെ ക്രിമിനലുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ഈയിടെ കേരളത്തില്‍ നടന്ന ഒരു കൊലപാതകത്തിന്റെ പ്രതികളെ പിടിച്ചപ്പോള്‍ അവരുടെ ഭാഷണം എന്തായിരുന്നെന്നോ.. "വിദേശത്ത് നിന്ന് നാട്ടില്‍ വന്നു കൊല നടത്താന്‍ പ്രേരിപ്പിച്ച ഘടകം ഇന്ത്യയിലെ അയഞ്ഞ നിയമ വ്യവസ്ഥ തന്നെ. പിടിച്ചു കഴിഞ്ഞാല്‍ ഏതായാലും ഒറ്റയടിക്ക് തൂക്കിക്കൊല്ലില്ല , അഥവാ തൂക്കി കൊല്ലാനാണ് വിധിയെങ്കില്‍ തന്നെ ജയിലില്‍  ഒരുപാടു കാലം സുഖിച്ചു ജീവിക്കാം അതിനിടയില്‍ അപ്പീലുകളും മറ്റുമായി കാലം കഴിക്കാം ,ഒടുവില്‍ ഫൈനല്‍ വിധി ചിലപ്പോള്‍ ജീവപര്യന്തം ആയിരിക്കും..പിന്നെന്തു വേണം ...."
നമ്മുടെ നിയമ വ്യവസ്ഥയില്‍ മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.....ഇനി എന്നെങ്കിലും അങ്ങിനെയൊരു ബില്‍ ലോക്സഭയില്‍ വരുമോ..?

Saturday, November 12, 2011

"ഹരി"ദ്വാര്‍

         



    പല്ലവികള്‍ വീണ്ടും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. പാഠം പഴയത് തന്നെ . പുതിയതു 2011  നവംബര്‍ എന്ന് മാത്രം .അഖില വിശ്വ ഗായത്രി പരിവാര്‍ സംഘടിപ്പിച്ച അഞ്ചു ദിവസ മഹായാഗം . ആചാര്യ പണ്ഡിറ്റ്‌ ശ്രിരാം ശര്‍മ യുടെ നൂറാം ജന്മ വാര്‍ഷിക ആഘോഷത്തിന്നിടയിലാണ് സംഭവം .സംഭവം നടന്ന ഉടന്‍ പേരും മാറി ..."ശാന്തിയാഗം " . അതായതു തഞ്ചo നോക്കി കാല് മാറ്റം.
  16  മരണവും 46  പേര്‍ക്ക് പരിക്കും..എങ്ങിനെ സംഭവിച്ചത് എന്ന് മാത്രം ചോദിക്കരുത്. കുംഭ മേള കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഒത്തു ചേരുന്ന മേളയാണിത്‌.ഏകദേശം 2  ലക്ഷത്തോളം പേര്‍ ഒത്തു ചേര്‍ന്നെന്നു ഔദ്യോഗികവും അനൌദ്യോഗികവുമായ കണക്കുകള്‍. ആയിരത്തോളം ഹവന കുണ്ടങ്ങളില്‍  നിന്ന്  ഉയര്‍ന്ന പുക മൂലം ശ്വാസം മുട്ടല്‍ അനുഭവ പ്പെട്ടാണ് ദുര്‍ഘടന സംഭവിച്ചതെന്ന് പറയപ്പെടുന്നു. എന്നാല്‍ തിക്കും തിരക്കും ലാത്തി ചാര്‍ജുമാണ് കാരണമെന്നു അഭ്യുഹവുമുണ്ട്. അത് അന്യേഷണത്തില്‍..(റിപ്പോര്‍ട്ട് വരുമോ ആവോ?).അപകടത്തില്‍പ്പെട്ടവര്‍ എല്ലാം പാവങ്ങള്‍.
  ഒരു കാര്യം പകല്‍ പോലെ വ്യക്തം . വിശ്വാസികളുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചു വരുന്ന ഈ കാലത്ത് ഇത്തരം അപകടങ്ങള്‍ സാധാരണം.  എന്തിനു വേണ്ടി ഇത്തരം മേളകള്‍ നടത്തുന്നു എന്ന് ഇതുവരെ സര്‍ക്കാരോ ജന പ്രധി
നിധികളോ ചോദിച്ചതായി കേട്ടിട്ടില്ല . കഷ്ടം ! പക്ഷെ ദുരിതാശ്വാസ ഫണ്ടുണ്ട്, സമാശ്വാസ വാക്കുകള്‍ ഉണ്ട്..ചോദ്യങ്ങള്‍ മാത്രം ഇല്ല.  എന്നെങ്കിലും ഇതുപോലുള്ള സംഭവത്തിനു ശേഷം നടത്തിപ്പ്കാര്‍ക്കെതിരായ കേസെടുത്തതായും കേട്ടിട്ടില്ല. . ഇതൊന്നും ചോദിയ്ക്കാന്‍ ആരുമില്ല..വോട്ടു ബാങ്കും ബിസിനസ്സും ; അതില്‍ കവിഞ്ഞു മറ്റൊന്നിലും ഇവര്‍ക്ക് നോട്ടമില്ല.. മുന്‍പ്  ശബരി മലയില്‍ സംഭവിച്ചപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു..കുറച്ചു കാലം പത്രങ്ങളിലും ടി വി യിലും നിറഞ്ഞു നിന്നു.പിന്നെ എങ്ങോട്ട് പോയെന്നു ആര്‍ക്കും അറിയില്ല.. പൊതു ജനത്തിന്‍റെ കണ്ണില്‍ പൊടിയിട്ടു വിരുതു കാണിക്കാന്‍ നേതാക്കന്‍മാരെക്കാളും മിടുക്കുള്ള മാജിക്കുകാര്‍ പോലുമില്ല..
 പ്രിയപ്പെട്ട
പൊതുജനം നിങ്ങള്‍ എന്നും ഒരേ നുകത്തില്‍ കെട്ടിയ --------------------------------.
 നിങ്ങള്‍ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ....പൂജയും മന്ത്രവും ഫലിക്കുമെങ്കില്‍ എന്നെങ്കിലും ഇത്തരം ദുര്‍ഘടനകള്‍ സംഭവിക്കുമോ? അതോ മരിച്ചവര്‍ പാപികളാണോ ? പാപികള്‍ ആണ് മരിച്ചതെങ്കില്‍ ഇന്ത്യയില്‍ നിയമസഭയും ലോകസഭയും ഒക്കെ എന്നെ പൊട്ടിത്തെറിച്ചേനെ......

Thursday, November 10, 2011

C - 6699

        




 
  ഇത് വെറും നമ്പരല്ല .പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ പുതിയ അന്തേവാസിയുടേതാണ്. കോടതി അലക്ഷ്യമാണ് കേസ്. സംഗതി ചെറുതല്ല ,എന്നാല്‍ ഒട്ടും മോശമല്ലതാനും. എന്നും അതിരാവിലെ നാക്ക് വടിച്ച്‌ പുറത്തിറങ്ങാറാണ് പതിവ്. എന്നാല്‍ പ്രായമായതോടെ ആ പതിവ് തെറ്റിച്ചു തുടങ്ങി.. അതോടെ കലികാലവും. അവസാനം വായില്‍ തോന്നിയത് എന്തും വിളിച്ചു പറയമെന്നായി..ചിന്താ ശക്തിക്കും ഓര്‍മ്മയ്ക്കും മങ്ങലേറ്റതാമെന്നു ചിലര്‍. അതല്ല മന:പൂര്‍വ്വം കരിവാരി തേക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നു മറ്റു ചിലര്‍. എന്തായാലും സംഗതി പുലിവാലായി.ഒടുവില്‍ നമ്പരും കിട്ടി .ഇനിയിപ്പോ എല്ലാ നമ്പരുകളുടെ യും കൂടെ 6699 ചേര്‍ത്താല്‍ ബലേഭേഷ്.(പുതിയ മൊബൈലിന്‍റെയും അവസാന നമ്പര്‍ 6699  ആണെന്നാണ് കേട്ട് കേള്‍വി. )
കറുത്ത കോട്ടുമിട്ട് കണ്ണാടികൂട്ടിലിരുന്നു പറയുന്നതെല്ലാം ഭോഷ്കാണെന്ന് അതിയാന് തോന്നി. ജനദ്രോഹപരമായ കാര്യമാണ് നിരത്തു വക്കില്‍ പൊതുയോഗങ്ങളും പ്രകടനങ്ങളും മറ്റും എന്ന് കോടതി പറഞ്ഞതിനും അതിനെ നിയമം മൂലം നിര്‍ത്ത ലാക്കിയത്തിനു മേതിരെയുള്ള മറുപടിയായാണ്  6699 എന്ന് ഇപ്പൊ നാമകരണം ചെയ്ത നേതാവ് കണ്ടക്ഷോഭം നടത്തിയത്. ഇനിയേതായാലും 'പൊളി'ട്രിക്കല്‍ ഇമേജു കൂടുകയും അത് വഴി ഇലക്ഷനെ പുല്ലു പോലെ നേരിടുകയും വേണ്ടി വന്നാല്‍ വലിയ കസേരയില്‍ ഒരു പക്ഷെ തന്നെ ഇരുത്തിയെക്കുമെന്നുള്ള ചിന്തകളും രണ്ടു ദിവസമായി അലട്ടാതില്ല. എന്തായാലും വിതച്ചതെ കൊയ്യാന്‍ കഴിയൂ.. പിന്നെ മുറിയുടെ കാര്യമെടുത്താല്‍ ഒത്തിരി എഴുതാനുണ്ടാവും. ഒരാളിറങ്ങുമ്പോള്‍ അടുത്തയാള്‍ ..അതാണ് പ്രകൃതി നിയമം. അത് തെറ്റില്ല. ഇനിയെന്തായാലും മുറി കാലിയാവില്ല..ഒരുപാട് സംഭവവികാസങ്ങള്‍ Q വിലാണ് .അടുത്ത നറുക്ക് ആര്‍ക്കെന്ന് പറയാന്‍ പറ്റില്ല. കാത്തിരുന്ന് കാണാം.           
(കാസര്‍കോട്ട് 6699  പറഞ്ഞ വാക്കുകള്‍ ഉപയോഗിച്ച്  പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു എന്നാണു ഇപ്പോഴത്തെ വിവരം.[മോന്തായം പണ്ടേ വളഞ്ഞിരിപ്പാണ് പിന്നെയല്ലേ ബാക്കി...].

Saturday, November 5, 2011

തീ പിടിച്ച പെട്രോള്‍



    കേരള ഹൈ കോടതി ഒടുവില്‍ സഹികെട്ട് പ്രസ്താവന ഇറക്കി ..എന്തെ പൊതു ജനം പ്രതികരിക്കാത്തത് ...? ഇന്നിവിടെ ആര് പ്രതികരിച്ചിട്ട്  എന്ത് കാര്യം എന്ന അവസ്ഥയായി.. പോളിസികള്‍ ജനങ്ങള്‍ക്ക്‌ വേണ്ടിയാണു നിര്‍മിക്കപ്പെടുന്നത് . എന്നാലിപ്പോള്‍ അത് ജന നേതാക്കന്‍മാര്‍ക്കാണെന്ന് പരസ്യമായ രഹസ്യം . ഉദ്ദേശിച്ച റിസള്‍ട്ട് കിട്ടിയില്ലെങ്കില്‍ പോളിസികള്‍ റിവ്യു ചെയ്യണമെന്നതാണ് നിലവിലുള്ള വ്യവസ്ഥ. ഇത് എല്ലാത്തിനും ബാധകമാണ്. പക്ഷെ ആര് ചെയ്യുന്നു ഇതൊക്കെ. അതിനു സമയം കിട്ടിയിട്ട് വേണ്ടേ ..... അതിനിടയില്‍ 2  ജിയും  പിന്നെ 3 ജിയും ..പൊതു ജനം എന്തും വിറ്റ് പെട്രോള്‍ അടിക്കുമെന്ന് സര്‍ക്കാരിന് നന്നായി അറിയാം....എന്നെങ്കിലും ജനോപകാര പ്രദമായ വ്യവസ്ഥകള്‍ നമുക്ക് അനുഭവിക്കാന്‍ പറ്റുമോ ആവോ..


Friday, October 28, 2011

ഡിസ്കൌണ്ട് മേള

     ഒടുവില്‍ അങ്ങേര്‍ക്കും  സഹികെട്ടു. എല്ലാത്തിനുമില്ലേ ഒരു നെല്ലിപ്പടി? അതെ അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ഇക്കഴിഞ്ഞ ദിവസം ദീപാവലി ദിവസം എനിക്കും കിട്ടി ഒരു എസ്‌.എം. എസ്‌ ഓഫര്‍ .കാര്യം മറ്റൊന്നുമല്ല ...തുടര്‍ന്ന് വായിക്കൂ..
 "Diwali pooja by pandit RG Pandey @ Rs 101/ 50% off..yummy Biriyanis @ connaught 75% off "
ഉറവിടം snapdeal.കോം.
എങ്ങിനെയുണ്ട് ഡിസ് കൌണ്ട് മേളയുടെ കളി .. പൂജാരി ക്ഷമയുടെ നെല്ലിപ്പടിയില്‍ ചവുട്ടി അതി ശക്തമായി ബാറ്റിംഗ് തുടങ്ങിക്കഴിഞ്ഞു. ഇപ്പൊ നാട്ടുകാര്‍ക്കിടയില്‍ ഓഫെരുമായി ഇറങ്ങിയില്ലെങ്കില്‍ കഞ്ഞി കുടി മുട്ടുമെന്നു തോന്നിക്കാണും ഈ സ്വയം പണ്ടിതരായി അവതരിച്ചവര്‍ക്ക് . പാവം ഈ ഓഫര്‍ വഴി അങ്ങേരെ പൂജക്ക്‌ വിളിച്ചവര്‍ ദൈവ കോപത്തിന് ഇരയായിക്കാണും, കാരണം പൂജാരി പൂജയ്ക്കിടയില്‍ പിശുക്ക് കാട്ടും അത് തീര്‍ച്ചയാണ്. ( ഓഫര്‍ അല്ലെ ഇത്രയും മതി എന്ന് ചിന്തിക്കാതിരിക്കില്ല ) .അതിനിടയില്‍ ഇനി  ബുക്കിംഗ് എടുക്കുന്നില്ല എന്നും കേട്ടു, ഓഫെറില്‍ പലരും മൂക്ക് കുത്തി വീണെന്നും ഈ ഓഫര്‍ തീരും മുമ്പേ പൂജ നടത്തിക്കുമെന്ന് വാശി പിടിച്ചു ജനം അങ്ങേരുടെ പുറകിലാണെന്നും സംസാരം.പൊതു ജനം വീണ്ടും പൊട്ടക്കുഴിയിലേക്ക്..................................................................... സ്നാപ് ഡീല്‍ ജയ്‌ ഹോ....

Tuesday, October 25, 2011

ദീപാവലി :

ദീപാവലി എന്നാല്‍ സംസ്കൃതത്തില്‍ ദീപങ്ങളുടെ നിര എന്നാണ് അര്‍ത്ഥമാക്കുന്നത്.  കളിമണ്ണ് കൊണ്ടുളള കൊച്ചു വിളക്കില്‍ അല്‍പ്പം എണ്ണ ഒഴിച്ചു തിരി കൊളുത്തി വീടിനു ചുറ്റും നിരനിരയായി ഒരുക്കുന്നതാണ്  പരമ്പരാഗതമായ ആഘോഷം .ഇന്നും അതില്‍നിന്നു തെല്ലും വെത്യാസമില്ലതെയാണ് ദീപാവലി ആഘോഷിച്ചു പോരുന്നത്. ഈ ആഘോഷം നമ്മെ തിളക്കമാര്‍ന്ന പഴയ ഐശ്വര്യത്തിന്‍റെ കാലഘട്ടത്തിലേക്കും അത് വഴി ജീവിതത്തിന്‍റെ ശരിയായ അര്‍ത്ഥത്തെ ഉയര്‍ത്തി കാട്ടുവാനും ഓര്‍മ്മിപ്പിക്കുന്നു . ഇരുളാകുന്ന അറിവില്ലായ്മയെ തിരി കൊളുത്തി വെളിച്ചത്തിലേക്ക് നയിക്കുകയാണ് ദീപാവലി..അത് വഴി നമ്മുടെ ഉള്ളിലും വെളിച്ചത്തിന്‍റെ തിരി തെളിയിക്കുകയാണ് ഒരുവേള ഈ ആഘോഷം . അഞ്ചു ദിവസത്തെ ഈ ഉത്സവം നമുക്കോരോരുത്തര്‍ക്കും പുതിയ വെളിച്ചം പകര്‍ന്നു തരട്ടെയെന്നു ആശിക്കുന്നു.....

Monday, October 17, 2011

മൊബൈലും കണ്ണൂരും കുറെ രാഷ്ട്രീയ നേതാ....സോറി കോമാളികളും

 
     ഇരന്നു വാങ്ങിയ സസ്പെന്‍ഷന്‍ ഇന്നത്തെ നിയമ സഭയുടെ സ്പെഷല്‍ ആയിരുന്നു.  ഇപ്പോഴും ചിലര്‍ക്കൊക്കെ ഇത് ജയിലാണോ അതോ നിയമസഭയാണോ എന്ന് സംശയം .പഴയ കാര്യങ്ങളൊക്കെ അവര്‍ മറന്നു പോകുകയും ചെയ്തു. അതോടൊപ്പം പുറത്തു ബഹുജന പ്രക്ഷോഭം ഉണ്ടാകുമെന്ന് മറ്റു ചിലരുടെ വക തമാശ.സത്യത്തില്‍ ബഹുജനങ്ങളുടെ ഭാഗത്ത് നിന്ന് നോക്കിയാല്‍ ഇന്ന് നടന്നത് പൂര്‍ണമായും ശരിയായ നടപടിയാണ് . നിയമസഭ എന്ന ശ്രീകോവിലില്‍ കോമഡി രംഗങ്ങള്‍ മാത്രം.
 കണ്ണൂര്‍ ജയിലില്‍ നിന്ന് പിടിച്ചെടുത്ത മൊബൈലുകളില്‍  നിന്ന് പതിനായിരത്തിലേറെ കോളുകള്‍ പ്രമുഖ നേതാക്കളെ വിളിച്ചതായി റിപ്പോര്‍ട്ടും വന്നു കഴിഞ്ഞു. ഇനി എന്ത് ചെയ്യും? ബാലകൃഷ്ണ പിള്ള വിവാദം പാഴാകുമോ ? മിക്ക സിം കാര്‍ഡുകളും നേതാക്കന്മാരുടെ പേരിലും..ഇനി എന്താണാവോ അടുത്ത പുകില്‍...കാത്തിരുന്ന് കാണാം ....
.......പൊതു ജനം ....ഇത് തിരിച്ചറിവിന്‍റെ കാലം...

Friday, October 14, 2011

കേരളാ കുട്ടി വിപ്ലവം; ഒരു വീക്ഷണം ..........

     സമത്വ സുന്ദര കേരളം ചോരയില്‍ കുളിച്ചു കൊണ്ടിരിക്കുന്നു. നാം ഇപ്പോഴും നൂറ്റാണ്ടുകള്‍ പുറകിലാണല്ലോ....
ഓരോ അഞ്ചു വര്‍ഷത്തിലും ഉണ്ടാകുന്ന ഭരണ മാറ്റം എതിര്‍ കക്ഷികള്‍ക്ക് തെരുവ് നാടകം കളിക്കാനുള്ള അവസരം ഒരുക്കി കൊടുത്ത് കൊണ്ടേയിരിക്കും  എന്നത് ഒരു സത്യം മാത്രം. എങ്കിലും പഠിച്ച പാഠം മറന്നു കൊണ്ടെയിരിക്കുന്നു.കുട്ടി സഖാക്കള്‍ക്ക്  മന്ദന്‍ തലയില്‍ വെളിച്ചം കേറില്ല. ആടുകളെ ക്കൊണ്ട് തമ്മില്‍ തല്ലിച്ച് അതിനിടയിലൂടെ ചുടു ചോര കുടിക്കുന്ന യഥാര്‍ത്ഥ കുറുക്കന്‍മാരാണ് മിക്ക രാഷ്ട്രിയ നേതാക്കളും. അവര്‍ക്ക് നേട്ടം പലതാണ്. ഒരു രാഷ്ട്രിയ കരുവിനെ കിട്ടിയാല്‍ അതുകൊണ്ടുള്ള മുതലെടുപ്പ് മാത്രം വിനോദവും വിജയവും ആക്കി കൊണ്ടുനടക്കുന കാലമാണ് ഇതെന്ന് പലരും തെളിയിച്ചു കഴിഞ്ഞു . ഇന്നത്തെ സുതാര്യ ലോകത്തില്‍ കൊച്ചു കേരളത്തില്‍ മാത്രമേ വിദ്യാര്‍ഥി രാഷ്ട്രിയത്തിന്റെ ഈ വൃത്തികെട്ട കോലം കാണാന്‍ കഴിയൂ. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത്തരം അവസ്ഥാ വിശേഷം കാണാന്‍ പറ്റുകയില്ല. 

"തല്ലും കുത്തും ചെണ്ടയ്ക്ക്, പട്ടും വളയും മാരാര്‍ക്ക്.".. ഇതിന്റെ പൊരുള്‍ എല്ലാവര്ക്കും മനസ്സിലായെന്നു  കരുതുന്നു.. നിങ്ങള്ക്ക് വേണ്ടി നിങ്ങള്‍ തിരഞ്ഞെടുത്ത ഒരു പാട് പ്രതിനിധികള്‍  ഉണ്ടായിരിക്കെ എന്തിനു വേണ്ടി നിങ്ങള്‍ തല്ലു കൊള്ളണം.? കാലും, കയ്യും ഒടിക്കണം ?തല പൊളിക്കണം ? (കടപ്പാട് -കോഴിക്കോട്  ലാത്തിചാര്‍ജ് ) പത്ര സമ്മേളനം വിളിച്ചു കൂട്ടാനും സമരാഹ്വാനം നടത്താനും ആഡംബര വാഹനങ്ങളില്‍ കറങ്ങി പഞ്ച നക്ഷത്ര ഹോട്ടലില്‍ സുഖിക്കാനും ഓസിയില്‍ പറന്നു നടക്കാനുമല്ല നിങ്ങള്‍ അവരെ തിരെഞ്ഞെടുത്തത് എന്ന ബോധം ഉണ്ടായിരിക്കുന്നത് നന്ന്. നിയമ സഭയില്‍ ഒച്ചപ്പാടുണ്ടാക്കി നാണം  കെടുത്തുന്നതിനു പുറമേ ചാനലുകാരുടെ മുന്നേ മുതലക്കണ്ണീര്‍ ഒഴുക്കി എന്നെത്തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല (കേരളനിയമ സഭ-14-10-2011)എന്ന് പറഞ്ഞു കരയുന്ന നേതാക്കളെ തിരിച്ചറിയുക . തെരുവിലെ ചോരക്കളി മണ്ടന്മാരുടെ കൊമാളിത്തരമായാണ്‌ മറ്റുള്ളവര്‍ കാണുന്നത്.നിങ്ങള്‍ ഉണര്‍ന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Thursday, April 21, 2011

http://www.mathrubhumi.com/kannur/news/899520-local_news-Kannur-കണ്ണൂര്‍.html


ലോക പുസ്തകദിനാഘോഷം 23ന്
Posted on: 21 Apr 2011


കണ്ണൂര്‍: പുസ്തക കര്‍ത്താക്കളുടെ സംസ്ഥാനതല കൂട്ടായ്മയായ ഓഥേഴ്‌സ് ഫോറവും കോളേജ് ഓഫ് കൊമേഴ്‌സും സംയുക്തമായി ലോക പുസ്തകദിനം ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഏപ്രില്‍ 23ന് ശനിയാഴ്ച രാവിലെ കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്‌സ് ഓപ്പണ്‍ഫോറത്തിലാണ് പരിപാടി. ഫോറം സംസ്ഥാന പ്രസിഡന്റ് എം.ഒ.ജി. മലപ്പട്ടത്തിന്റെ അധ്യക്ഷതയില്‍ ഡോ. വി.പി.രാഘവന്‍ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥകര്‍ത്താവായ പള്ളിയറ ശ്രീധരന്‍, ആര്‍.പി.വലിയന്നൂര്‍ എന്നിവരെ ആദരിക്കും.

'പുസ്തകവര്‍ത്തമാനം 2011'എന്ന സംവാദത്തില്‍ പുസ്തക പ്രസാധകര്‍, ഗ്രന്ഥരചയിതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.

ഭാരവാഹികളായ ദാസന്‍ പുത്തലത്ത്, എം.ഒ.ജി.മലപ്പട്ടം, കെ.നാരായണന്‍. ചന്ദ്രന്‍ മുണ്ടക്കാട് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.